നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍; ഇന്ത്യക്കാര്‍ക്ക് ഹൈ റിസ്‌ക്ക്; സ്റ്റുഡന്റ് വിസക്ക് നിയന്ത്രണവുമായി ഓസ്‌ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ കിട്ടാന്‍ കടുക്കും

Update: 2026-01-13 04:13 GMT

ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രേലിയയിലേക്ക് സ്റ്റുഡന്റ് വിസ കിട്ടുന്ന കാര്യം ഇനി അത്ര എളുപ്പമാകില്ല. ഇന്ത്യക്കാരെ ഓസ്ട്രേലിയ ഹൈറിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലേക്കാണ് ഓസ്ട്രേലിയ മാറ്റിയത് എന്ന കാര്യമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഈ മാസം എട്ടിനാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രേലിയയിലേക്ക് സ്റ്റുഡന്റ് വിസ കിട്ടുന്ന കാര്യം ഇനി അത്ര എളുപ്പമാകില്ല. ഇന്ത്യക്കാരെ ഓസ്ട്രേലിയ ഹൈറിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലേക്കാണ് ഓസ്ട്രേലിയ മാറ്റിയത് എന്ന കാര്യമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഈ മാസം എട്ടിനാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിരുന്നു. നാല് രാജ്യങ്ങളെയും എവിഡന്‍സ് ലെവല്‍ 2 ല്‍ നിന്ന് ലെവല്‍ 3 ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവ ഒരുമിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ മൂന്നിലൊന്ന് ഭാഗമായിരുന്നു.

യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് തുടരുന്നതിനൊപ്പം കൊണ്ട്. അപകടസാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര കാര്യ വക്താവ് പറഞ്ഞു. 'ഓസ്‌ട്രേലിയയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നത് തുടരുന്നതിനൊപ്പം ഉയര്‍ന്നുവരുന്ന ചില പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഈ മാറ്റം സഹായിക്കും എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ മുന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. അബുല്‍ റിസ്വി ഈ നീക്കത്തെ വളരെ അസാധാരണം എന്ന് വിശേഷിപ്പിച്ചു. സാധാരണയായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ എവിഡന്‍സ് ലെവലുകള്‍ അപ്‌ഡേറ്റ് ചെയ്യാറുള്ളൂ എന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ റദ്ദാക്കല്‍, നിയമവിരുദ്ധമായ ഓവര്‍സ്റ്റേകള്‍, തുടര്‍ന്നുള്ള അഭയാര്‍ത്ഥി അപേക്ഷകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ സഹമന്ത്രി ജൂലിയന്‍ ഹില്‍ ഇന്ത്യയിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് രാജ്യങ്ങല്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടുതലായി കണ്ടെത്തേണ്ടതായി വരും. ഓസ്‌ട്രേലിയയില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ സൂക്ഷ്മമായി പരിശോധിക്കും. അവരോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം, കൂടാതെ കര്‍ശനമായ പശ്ചാത്തല പരിശോധനകളും ഉണ്ടായിരിക്കാം.

ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സ്വമേധയാ പരിശോധിക്കുകയും ചെയ്യും. അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം മൂന്ന് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍്തഥികള്‍ വ്യാപകമായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായി നേരത്തേ വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയയിലെ 650,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഏകദേശം 140,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Similar News