വംശീയത ഭയന്ന് പോലീസ് കണ്ണടച്ചു; പാക്ക് പീഡനവീരനെ പൂട്ടാന്‍ സിഖ് സിംഹങ്ങള്‍ ഒന്നിച്ചു! ലണ്ടനില്‍ പാക് ഗ്രൂമിങ് സംഘം കടത്തിയ 16 കാരിയെ രക്ഷിച്ച് 200 അംഗ സംഘം; ബ്രിട്ടനില്‍ ആളിപ്പടര്‍ന്ന് ജനരോഷം

Update: 2026-01-14 15:33 GMT

ലണ്ടന്‍: പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന പാക്കിസ്ഥാനി ഗ്രൂമിങ് സംഘത്തില്‍നിന്ന് 16 കാരിയെ രക്ഷിച്ച് 200 അംഗ സിഖ് സമൂഹം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ദൃശ്യങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിയെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നത് കാണാം. പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

വെസ്റ്റ് ലണ്ടനിലെ ഹൗണ്‍സ്ലോ ഭാഗത്ത് 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി സംശയാസ്പദമായ രീതിയില്‍ സ്‌നേഹബന്ധം സ്ഥാപിച്ചായിരുന്നു കുട്ടികളെ കടത്തിയിരുന്നത്. നാല്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന പ്രതി, പെണ്‍കുട്ടിയ്ക്ക് ഏകദേശം 13 വയസ്സുള്ളപ്പോള്‍ ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സാധാരണ ഗ്രൂമിങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 16 വയസ്സില്‍ പെണ്‍കുട്ടിയെ കുടുംബത്തെ വിട്ട് പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നിയമത്തിലെ പഴുതുകള്‍ പ്രതി ഉപയോഗപ്പെടുത്തിയതിനാല്‍ പോലീസിന് വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനോട് പ്രതികരിച്ച്, സിഖ് കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

യുകെ ആസ്ഥാനമായുള്ള സിഖ് ഗ്രൂപ്പുകള്‍, സിഖ് യൂത്ത് യുകെ (SYUK) ഉള്‍പ്പെടെ അടിയന്തര സെമിനാറുകള്‍ നടത്തിയതിന് ശേഷം ഗ്രൂമിങ്ങിക്കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിഖ് പെണ്‍കുട്ടികളെ 'ലവ് ബോംബിങ്', ഭീഷണിപ്പെടുത്തല്‍, അല്ലെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തല്‍ പോലുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ച് ബന്ധങ്ങളിലേക്ക് എത്താന്‍ നിര്‍ബന്ധിതരാക്കുന്നതാണ് പതിവ്. ഗ്രൂമര്‍മാര്‍ മതപരമായ പിരിമുറുക്കങ്ങള്‍ മുതലെടുത്ത് ഇരകളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. പല കേസുകളും ദുരുപയോഗ ബന്ധങ്ങള്‍, നിര്‍ബന്ധിത വേശ്യാവൃത്തി, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദ ഗ്രൂപ്പുകളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കല്‍ എന്നിവയ്ക്കാണ് പെണ്‍കുട്ടികളെ കടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍, യുകെയിലുടനീളം ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗ്രൂമിങ് സംഘങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ദേശീയ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. റോഥര്‍ഹാം, റോച്ചഡാല്‍, ടെല്‍ഫോര്‍ഡ് തുടങ്ങിയ പട്ടണങ്ങളില്‍ പാക് സംഘങ്ങള്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കുടുക്കി വിപണനം നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക അധികാരികളും പോലീസും വര്‍ഷങ്ങളോളം ദുരുപയോഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവഗണിക്കുകയും വംശീയത ആരോപിക്കപ്പെടുമെന്നോ സമൂഹത്തില്‍ പിരിമുറുക്കം ഉണ്ടാക്കുമെന്നോ ഉള്ള ഭയം കാരണം പലപ്പോഴും നിസ്സംഗത പാലിക്കുകയും ചെയ്തു.

പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വിമര്‍ശിച്ചതിന് ശേഷം ഈ വിഷയം വീണ്ടും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ അഭിപ്രായം പൊതുജനരോഷം ആളിക്കത്തിക്കുകയും സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിനായുള്ള പുതിയ ആവശ്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

Tags:    

Similar News