മാര്‍പാപ്പയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു; സഭാ വിരുദ്ധരുമായി ചേര്‍ന്ന് എറണാകുളം അങ്കമാലിയില്‍ അതിരൂപതയില്‍ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി; ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയെ പുറത്താക്കണം; ആവശ്യവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ഭാരവാഹികള്‍

മാര്‍പാപ്പയുടെ നിര്‍ദ്ദേശം അട്ടിമറിച്ചു

Update: 2026-02-13 12:36 GMT

കണ്ണൂര്‍: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ചെവി കൊള്ളാതെയും നിരോധിത തീവ്രവാദി സം സംഘടനകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സഭാവിരുദ്ധരുമായി ചേര്‍ന്ന് എറണാകുളം അങ്കമാലിയില്‍ അതിരൂപതയില്‍ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പും എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയുമായ മാര്‍ ജോസഫ് പാബ്ലാനിയെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്നും വിശ്വാസികള്‍ ഇദ്ദേഹത്തെ ബഹിഷ്‌ക്കക്ണമെന്നും വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്മെന്റ് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ചതും മാര്‍പാപ്പ അംഗീകരിച്ചതും സഭയുടെ 35ല്‍ 34 രൂപതകളിലും നടപ്പിലാക്കിയതുമായ ഏകീകൃത കുര്‍ബാന നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിശ്വാസികളെ ഒരു ഗുണ്ടാ നേതാവിനെപോലെ ആക്രമിക്കുന്നതിന് ഒത്താശ ചെയ്യുകയാണ് മാര്‍ ജോസഫ് പാംപ്‌ളാനി 'അദ്ദേഹം അധികാരമേറ്റതു മുതല്‍ ഏര്‍ണാകുളം രൂപതയില്‍വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഏകീകൃത കുര്‍ബാന വേണമെന്ന് ആവശ്യപ്പെടുന്ന വിശ്വാസികള്‍ക്കെതിരെ കോടതിയിലും പൊലിസിലും കള്ളക്കേസ് കൊടുക്കുന്നു.

നിലവിലുള്ള ജനാഭിമുഖ കുര്‍ബാന അംഗീകരിച്ചിട്ടി ല്ലെന്നും ഈ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ ഞായറാഴ്ച കടം വീടില്ലെന്നും, ഇത്തരം കൂര്‍ബാന നടത്തുന്ന വൈദികര്‍ സഭാ നിയമപ്രകാരം സഭയ്ക്ക് പുറത്തായിരിക്കുമെന്നും, ഇവരുമായി വിശ്വാസികള്‍ സഹകരിക്കരുതെന്നും സഭാ നേത്യത്വവും മാര്‍പാപ്പയും പരസ്യമായി തന്നെ കത്തിലൂടെയും വീഡിയോ സന്ദേശത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ഈ കുര്‍ബാനയുമായി ബന്ധപ്പെട്ട് അതിരൂപതയിലെ നൂറില്‍പരം പള്ളികളില്‍ കേസുകളുണ്ട്. ഏതാനും ദേവാലയങ്ങളില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കുര്‍ബാന ഇല്ലാത്ത അവസ്ഥയാണ്. തര്‍ക്കത്തെ തുടര്‍ന്ന് സഭവൈദികര്‍ അള്‍ത്താരയിലും നിര്‍ദ്ദേശിച്ചിരിക്കുന്ന കുര്‍ബാന അര്‍പ്പിക്കുന്ന പള്ളിമേടകളിലും ആക്രമിക്കപ്പെടുന്നു.

സഭാ പിതാക്കന്മാരുടെ കോലം കത്തിക്കുകയും സഭാ മേലധികാരികളുടെ ഇവര്‍ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു. സര്‍ക്കുലറുകള്‍ പള്ളികളില്‍ വായിക്കാതെ അവ പരസ്യമായി കത്തിക്കുന്നു. അരമന ആക്രമിക്കപ്പെടുന്നു. സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത പത്തില്‍പരം വൈദികര്‍ക്കെതിരെ കുര്‍ബാന വിലക്ക് ഉള്‍പ്പെടെടെയുള്ള ശിക്ഷ നടപടികള്‍ പുറപ്പെടുവിച്ചെങ്കിലും ഇതൊന്നും വൈദികര്‍ അംഗീകരിക്കുന്നില്ല. ഇതൊക്കെയാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടടക്കുന്നത്. സഭയില്‍ ഇതുവരെയും കെട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങക്ക് നേതൃത്വം വഹിക്കുന്നത് ഒരു വിഭാഗം വൈദികരുടേയും അല്‍മയരുടെയും സംഘടനകളാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊടുമ്പിരി കൊണ്ടിരിക്കുന്ന കുര്‍ബാന പ്രതിസന്ധി പരിഹരിക്കാനായി പലമെത്രാന്മാരെയും മാര്‍പാപ്പ ഇവിടെ മ നിയമിച്ചിരുന്നു. ഇതില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സസ്‌പെന്‍ഷനിലാണ്. കുര്‍ബാന വിലക്ക്, അനുസരിക്കുമെന്നു എഴുതി നല്‍കുന്നവര്‍ക്ക് മാത്രമേ വൈദിക പട്ടം നല്‍കു വെന്ന തീരുമാനങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതിനിടെ തന്ത്രശാലിയായ മാര്‍ പാംപ്ലാനി ചില കൂട്ടുപിടിച്ച് ഇവരുടെയെല്ലാം കസേരകള്‍ തെറിപ്പിച്ച ശേഷം എര്‍ണാകുളത്തെ ചുമതലയിലെത്തി. അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്, സിനഡ് സെക്രട്ടറി, സഭയുടെ ആസ്ഥാന രൂപതയുടെ ചുമതല തുടങ്ങിയ അമിതാധികാരങ്ങള്‍ ഇതിനായി പാംപ്ലാനി ഉപയോഗപ്പെടുത്തി.

സമീപ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. സര്‍ക്കാരിന്റെഭരണ തലപ്പത്ത് തനിക്ക് വലിയ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിക്കാനും താന്‍ കണ്ണൂര്‍കാരനാണെന്ന് മേനി നടിക്കുകയുമാണ് ഇദ്ദേഹം 'പ്രശ്‌നം തീര്‍ക്കാനെന്ന വ്യാജേനെ വിമതന്‍മാരെയാണ് താക്കോല്‍ സ്ഥാനത്ത് ഇരുത്തിയിട്ടുള്ളത് മുന്‍ഗാമികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളും ഏകികൃത കുര്‍ബാന അട്ടിമറിക്കുകയുമാണ് ഇദ്ദേഹം '

ആരാധനക്രമം തീരുമാനിക്കുന്നതില്‍ സഭാ നിയമപ്രകാരം സിനഡിനും മാര്‍പാപ്പയ്ക്കും മാത്രം അധികാരമുള്ളപ്പോള്‍ നിരോധിച്ച കുര്‍ബാന നടത്താന്‍ വിമത വൈദികരും അത്മായ നേതാക്കളുമായി സമവായ കരാറില്‍ ഒപ്പ് വച്ച ചരിത്രവും പാംപ്ലാനിക്കുണ്ട്. ഇതോടെ ഏകീകൃത കുര്‍ബാനയ്ക്കായി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റിന്റെ നേത്യത്വത്തില്‍ മെത്രാപ്പോലീത്തന്‍ വികാരിക്കെതിരെ പ്രതിഷേധ സമരങ്ങളുടെ പരമ്പര തന്നെ ആരംഭിച്ചു. ഇതിനിടെ സഭാ നിലപാടുകള്‍ തെറ്റാണെന്നും വിശദീകരണം ട്രൈബ്യൂണല്‍ പാബ്ലാനിയുടെ നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇതൊക്കെ സഭയിലെ തന്റെ അമിതാധികാരം ഉപയോഗിച്ച് ഒതുക്കുകയായിരുന്നു.

സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സഭതീരുമാനിച്ച കുര്‍ബാന മാത്രമേ പാടുള്ളൂയെന്ന് വത്തിക്കാന്റെ ഉത്തരവുമുണ്ട്. ഇതു ലംഘിച്ചതിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ബസിലിക്ക അടച്ചുപൂട്ടി ഇതിനെതിരെ നല്‍കിയ കേസില്‍ എറണാകുളം മുനിസിപ്പ് കോടതി കുര്‍ബാന ഇല്ലാതെ കര്‍മ്മങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് വിധിച്ചു. ഈ വിധി നിലനില്‍ക്കെ കഴിഞ്ഞ നവംബര്‍ 30 മുതല്‍ മാര്‍ പാംപ്ലാനിയും വിമത വൈദികരും ബസിലിക്കയ തോന്നിയപോലെ കുര്‍ബാനകള്‍ ആരംഭിച്ചു.

ഇതിനെതിരെ ഏകീകൃത കുര്‍ബ അനുകൂലികളായ വിശ്വാസികള്‍ ബസിലിക്ക ദേവാലയത്തിനുള്ളില്‍ കയറി രാപ്പകല്‍ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി. വിശ്വാസികള്‍ക്കെതിരെ പോലീസി കോടതിയിലും കേസുകള്‍ കൊടുത്തും, സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞും വൈദ്യുതി വെള്ളം എന്നിവ വിച്ഛേദിച്ചും നിരവധി തവണ പ്രതിഷേധക്കാര അടിച്ചൊതുക്കാന്‍ ശ്രമമുണ്ടായി. ഇതെല്ലാം അതിജീവിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ തുടരുന്ന സമരം ഇപ്പോള്‍ 60 ദിവസം പിന്നിട്ടു. സഭയുടെ കൂര്‍ബാനയ്ക്ക് വേണ്ടി ഇത്തരത്തിലൊരു സമരം സഭ ചരിത്രത്തില്‍ തന്നെ ആദ്യമാണ് സഭയിലെ സീനിയര്‍ മെത്രാനും, സ്ഥിരം സിനസ് അംഗവുമായ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പു താഴത്ത് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഭയുടെ കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ക്ക് നിരോധിത മതതീവ്രവാദി എതിര്‍ക്കുന്നവര്‍ക്ക് സഹായം സംഘടനയുടെ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

മാര്‍ താഴത്ത് സഭയിലൊരു വ്യക്തിയുടെയോ സംഘടനയുടെയോ പേര് പറഞ്ഞിരുന്നില്ല. എന്നിട്ടും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ താഴത്തിനെതിരെ വാര്‍ത്താസമ്മേളനവും സോഷ്യല്‍ മീഡിയകളില്‍ കൊലവിളിയും നടത്തി. ഇതിനുപുറകേ അല്‍മായ മൂന്നേറ്റത്തെ കുറ്റപ്പെടുത്തുന്ന രീതിയിലും ഒരു പ്രസ്താവന പാംപ്ലാനിയുടെ പിആര്‍ ഒ പുറത്ത് വന്നു. ഇതോടെ മെത്രാപ്പോലീത്തന്‍ വികാരിക്കും സഭാവിരുദ്ധര്‍ക്കും തീവ്രവാദികള ബന്ധമുണ്ടെന്ന് ഉറപ്പായി. അതിരൂപതയെ നശിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന വൈദീക - അല്‍മായ സംഘടനകള്‍ക്ക് മതതീവ്രവാദികളുടെ പിന്തുണ ലഭിക്കുന്ന എറണാകുളത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന കാലത്ത് മാര്‍പാപ്പക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സഭാവിരുദ്ധര്‍ക്ക് മതതീവ്രവാദ സംഘടനയുടെ പണവും ആള്‍ സഹായവും ലഭിക്കുന്നുണ്ടെന്നതിന് നിരവധി തെളിവുകള്‍ നല്‍കാന്‍ വിശ്വാസികളും തയ്യാറാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ പരസ്യമായി സംരക്ഷിക്കുന്നതും അതിരൂപതയുടെ പ്രതിഷ്ഠിക്കുന്നതുമെല്ലാം പാബ്ലാനിയും ഈ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നതിന് തെളിവാണ്.

ഒരു ക്രൈസ്തവ മേലധ്യക്ഷന് അനുയോജ്യമായ യാതൊരു സ്വഭാവഗുണം ഇല്ലാത്തതും മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചു തീവ്രവാദികളുടെ സഹായത്തോടെ ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുകയാണ് മാര്‍ ജോസഫ് പാം പ്‌ളാനി 'അതുകൊണ്ടും മാര്‍ ജോസഫ് പാംപ്ലാനിയെ സഭയുടെ എല്ലാ ചുമതലയില്‍ നിന്നും എത്രയും വേഗം പുറത്താക്കണമെന്ന് ഭാരവാഹികളായ വില്‍സണ്‍ വടക്കുംചേരി, കുര്യാക്കോസ് പഴയ മഠം, ജോസഫ് അമ്പലതിങ്കല്‍, സാജു മോന്‍ പഴയ കടവില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News