ഇനി അവധിക്കാലം ചന്ദ്രനില്‍ ആഘോഷിക്കാം! 10 മില്യണ്‍ ഡോളര്‍ ഉണ്ടോ? 2032-ല്‍ നക്ഷത്രങ്ങള്‍ക്കിടയിലെ ഹോട്ടല്‍ റെഡി; കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ ഗോള്‍ഫ് കളിക്കാം, മൂണ്‍ വാക്കിംഗും നടത്താം; ഇലോണ്‍ മസ്‌കിന്റെ നിക്ഷേപകരുടെ പിന്തുണയോടെ 22-കാരന്റെ സാഹസിക പദ്ധതി

ഇനി അവധിക്കാലം ചന്ദ്രനില്‍ ആഘോഷിക്കാം!

Update: 2026-01-17 15:25 GMT

ന്ദ്രനില്‍ ഹോട്ടല്‍ തുടങ്ങാന്‍ പോകുന്നു. കേട്ടാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും 2032 ല്‍ ഇക്കാര്യം യാഥാര്‍ത്ഥ്യം ആകുമെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി മനുഷ്യര്‍ക്ക് വിശ്രമിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമായിരിക്കും ഈ ഹോട്ടല്‍ എന്നാണ് കരുതപ്പെടുന്നത്.

നക്ഷത്രങ്ങള്‍ക്കിടയില്‍ ഒരു നക്ഷത്രഹോട്ടലില്‍ താമസിക്കാനാണ് ഇത്തരത്തില്‍ ഒരു അവസരം ലഭിക്കുന്നത്. അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്റ്റിക് റിസോഴ്‌സ് യൂട്ടിലൈസേഷന്‍ സ്പേസാണ് ചന്ദ്രനില്‍ ഒരു റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ അതിഥികളെ സ്വീകരിക്കാന്‍ തയ്യാറാകും എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് രാത്രി താമസം ഉറപ്പാക്കാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ ഒരു മില്യണ്‍ ഡോളര്‍ അഡ്വാന്‍സായി നല്‍കണം.




താമസം പൂര്‍ത്തിയാക്കുമ്പോള്‍ അതിഥികള്‍ 10 മില്യണ്‍ ഡോളര്‍ നല്‍കേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ഗാലക്റ്റിക് റിസോഴ്‌സ് യൂട്ടിലൈസേഷന്‍ സ്പേസിന്റെ സ്ഥാപകനായ സ്‌കൈലര്‍ ചാന്‍ വിശ്വസിക്കുന്നത് ഈ ഹോട്ടല്‍ മനുഷ്യര്‍ക്ക് ചന്ദ്രനിലും ഒടുവില്‍ ചൊവ്വയിലും കോളനിവത്കരിക്കാന്‍ വഴിതെളിക്കും എന്നാണ്.



ഈ ദൗത്യത്തില്‍ വിജയിച്ചാല്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ചന്ദ്രന്റെയും ചൊവ്വയുടേയും സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും എന്നാണ്. ഒരു കുട്ടിയായിരിക്കുമ്പോള്‍, ബഹിരാകാശത്തേക്ക് പോകണമെന്ന് താന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നതായും എന്നാല്‍ ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് പിന്നീട് മനസിലാക്കിയത് എന്നുമാണ് ഈ 22 കാരന്‍ പറയുന്നത്. ഹോട്ടലുകള്‍ വെറും തുടക്കം മാത്രമാണ് എന്നാണ് ചാന്‍ വിശദീകരിക്കുന്നത്.




അതിശയകരമായ ഒരു ഭാവിയാണ് ഇക്കാര്യത്തില്‍ കാത്തിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിലും നിക്ഷേപം നടത്തിയ നിക്ഷേപകരുടെ പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത് എന്‍വിഡിയ ഇന്‍സെപ്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. 2032 ല്‍ ഭൂമിയില്‍ ഒരു വായുസഞ്ചാരമുള്ള ബഹിരാകാശ ഹോട്ടല്‍ നിര്‍മ്മിച്ച് ചന്ദ്രോപരിതലത്തില്‍ ഇറക്കുക എന്നതാണ് ഇതിന്റെ പ്രാരംഭ പദ്ധതി.

നാല് അതിഥികളെ ഉള്‍ക്കൊള്ളുന്ന അഞ്ച് രാത്രികളില്‍ നക്ഷത്രങ്ങളെ അഭിമുഖീകരിക്കുന്ന മുറികളില്‍ ഇവര്‍ക്ക് താമസിക്കാം. വായു റീസൈക്കിള്‍, ഓക്സിജന്‍ ഉത്പാദനം, ജല പുനരുപയോഗം, താപനില നിയന്ത്രണം, അടിയന്തര രക്ഷപ്പെടല്‍ സംവിധാനം, സോളാര്‍ കൊടുങ്കാറ്റുകള്‍ക്കുള്ള റേഡിയേഷന്‍ ഷെല്‍ട്ടര്‍ എന്നിവ ഉപയോഗിച്ച് ഇത് സജ്ജീകരിക്കുക എന്നതാണ് പദ്ധതി. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സ്ഥാപനം, മൂണ്‍വാക്കിംഗ്, കുറഞ്ഞ ഗുരുത്വാകര്‍ഷണ ഗോള്‍ഫ് പോലുള്ള അനുഭവങ്ങള്‍ പോലും അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്.



ചന്ദ്രനിലെ രണ്ടാമത്തെ ഹോട്ടല്‍ കെട്ടിടം വളരെ വലുതായിരിക്കുമെന്നും, 10 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും, ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നിന്ന് ഇഷ്ടികകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ചന്ദ്രനിലും ചൊവ്വയിലും ആദ്യത്തെ നഗരങ്ങള്‍ നിര്‍മ്മിക്കുകയാണ് അവരുടെ ലക്ഷ്യം.

Tags:    

Similar News