40,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് എയർവേയ്‌സിൽ മുഴുവൻ അസാധാരണ കാഴ്ച; ഉറക്കെ പ്രാർത്ഥന ചൊല്ലിയും ആക്രോശിച്ചും രണ്ടുപേർ; പാട്ടുപാടി കൈവീശി വിശ്വാസികൾ; ബഹളം സഹിക്കാൻ വയ്യാതെ ചെവിപൊത്തി യാത്രക്കാർ; ആകാശത്ത് പൈലറ്റിനെ അടക്കം മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ

Update: 2026-02-04 11:44 GMT

ഹീത്രോ: വിമാനയാത്രക്കിടെ എല്ലാ യാത്രക്കാരും പരമാവധി അച്ചടക്കത്തോടെ സഞ്ചരിക്കുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ജമൈക്കയിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രണ്ട് സഹയാത്രികര്‍ കാരണം നരകതുല്യമായി

മാറുകയായിരുന്നു ഈ വിമാനയാത്ര. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ മൂന്ന് മണിക്കൂറുകളോളം ഉറക്കെ ജപമാല ചൊല്ലിയും പാട്ട് പാടിയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇവരെ വിവേകമില്ലാതെയും പരുഷമായിട്ടുമാണ് മറ്റുള്ള യാത്രക്കാരോട് പെരുമാറിയത് എന്നാണ് പരാതി.

ടിക് ടോക്കില്‍ പങ്കിട്ട ദൃശ്യങ്ങളില്‍, ഒരു സ്ത്രീ യാത്രക്കാര്‍ക്കൊപ്പം നിന്ന് പാട്ടുപാടുന്നതും കൈവീശുന്നതും ആക്രോശിക്കുന്നതും കാണാം. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ഒമ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാന യാത്രയില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുടങ്ങിയ പാട്ടും പ്രാര്‍ത്ഥനയും ആരംഭിച്ച് ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നതായി സഹയാത്രികയായ മാക്‌സിന്‍ മണ്‍റോ എന്ന വനിത ചൂണ്ടിക്കാട്ടി. മറ്റൊരു ക്ലിപ്പില്‍, സീറ്റ് ബെല്‍റ്റ് അടയാളങ്ങള്‍ ഓണാക്കി ജീവനക്കാര്‍ അറിയിപ്പ് നല്‍കുന്നതുവരെ ഒരു മനുഷ്യന്‍ തന്റെ സീറ്റില്‍ നിന്ന് ഉച്ചത്തില്‍ പ്രസംഗിക്കുന്നത് കാണാം. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അയാള്‍ തിരികെ ഇരിക്കുന്നതും കാണാം.

വിമാനത്തിലെ ചില യാത്രക്കാര്‍ പറഞ്ഞത് തങ്ങള്‍ക്ക് പള്ളിക്കുള്ളില്‍ ഇരിക്കുന്നത് പോലെയാണ് ഇവരുടെ പ്രവൃത്തികള്‍ തോന്നിപ്പിച്ചത് എന്നാണ്. മറ്റ് ചില യാത്രക്കാര്‍ പറയുന്നത് പലപ്പോഴും ആളുകള്‍ വിമാനം പറന്നുയരുന്നതിന് മുമ്പ് ആളുകള്‍ പ്രാര്‍ത്ഥിക്കും അല്ലെങ്കില്‍ പ്രക്ഷുബ്ധതയുണ്ടെങ്കില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ കേട്ടേക്കാം. എന്നാല്‍ അവയൊന്നും തന്നെ ഇത്തരത്തില്‍ ആയിരിക്കില്ല എന്നാണ്.

ഭൂമിയില്‍ നിന്ന് നാല്‍പ്പതിനായിരം അടി ഉയരത്തിലാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഒരു വിമാനത്തില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് പറയുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എന്തിനും ഒരു പരിധിയുണ്ടെന്നാണ് അസ്വസ്ഥരായ യാത്രക്കാര്‍ പറയുന്നത്.

സീറ്റ് ബെല്‍റ്റുകള്‍ ധരിക്കണമെന് നിര്‍ദ്ദേശം വന്നിട്ട് പോലും സംഘം എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കുന്നത് തുടര്‍ന്നുവെന്ന് അവര്‍ പറഞ്ഞു. പ്രാര്‍ത്ഥന നടത്തിയവര്‍ മദ്യപിച്ചിട്ടാണ് ഇതൊക്കെ കാട്ടിക്കൂന്നത് എന്നാണ് പലരും ആദ്യം കരുതിയത്. എന്നാല്‍ ഇവര്‍ ആരും തന്നെ മദ്യപിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇനിയും ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Tags:    

Similar News