അടിച്ച് ബോധമില്ലാതെ അടുത്ത് ചേർന്ന് വന്നിരിന്നു; പെട്ടെന്ന് എന്റെ ഷോർട്സ് അഴിച്ചുമാറ്റി; ഇടയ്ക്ക് ഇനി ഇതൊന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു; ചില സമയത്ത് പേടി തോന്നും!! അന്തരിച്ച ഇതിഹാസ ഗായകൻ മൈക്കിൾ ജാക്‌സന്റെ മറ്റൊരു മുഖം ലോകത്തിന് മുന്നിൽ ആദ്യമായി വെളിപ്പെടുത്തി 'കാസിയോ' കുടുംബം; അന്തം വിട്ട് ആരാധകർ

Update: 2026-03-01 03:56 GMT

വാഷിങ്ടൺ: പതിറ്റാണ്ടുകളോളം മൈക്കൽ ജാക്സന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായും വിശ്വസ്തരായും അറിയപ്പെട്ടിരുന്നവരാണ് കാസിയോ കുടുംബം. കിംഗ് ഓഫ് പോപ്പ് തങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനാണെന്നത് ന്യൂജേഴ്‌സിയിലെ ആ സാധാരണ കുടുംബത്തിന് വലിയ അഭിമാനമായിരുന്നു. എന്നാൽ ആ അടുപ്പം തങ്ങളുടെ ജീവിതം തകർത്തുകളഞ്ഞുവെന്ന വെളിപ്പെടുത്തലുമായി കുടുംബത്തിലെ അഞ്ച് മക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മൈക്കൽ ജാക്സണിൽ നിന്ന് തങ്ങൾ നേരിട്ട ദീർഘകാലത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കാസിയോ കുടുംബം ആദ്യമായി പരസ്യമായി സംസാരിക്കുകയാണ്. ആൽഡോ കാസിയോയും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളുമാണ് ജാക്സണെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 1980-കൾ മുതൽ 2009-ൽ അദ്ദേഹം മരിക്കുന്നത് വരെയുള്ള 25 വർഷക്കാലം ജാക്സൺ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും കൃത്യമായി കരുനീക്കങ്ങളിലൂടെ കെണിയിൽപ്പെടുത്തുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു.

ഇന്ന് 35 വയസ്സുള്ള ആൽഡോ കാസിയോ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് വികാരാധീനനായാണ് സംസാരിച്ചത്. ഏഴാം വയസ്സിൽ ഒരു കമ്പ്യൂട്ടർ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ജാക്സൺ തന്നെ ഉപദ്രവിച്ചതെന്ന് ആൽഡോ ഓർക്കുന്നു. "ഞാൻ ബെഡിൽ ഇരുന്ന് ഗെയിം ബോയ് കളിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്റെ അടുത്ത് വന്ന് എന്റെ ഷോർട്സ് അഴിച്ചുമാറ്റി," ആൽഡോ പറഞ്ഞു.

സ്കൂൾ കാലഘട്ടം മുതൽ താൻ നരകതുല്യമായ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മാതാപിതാക്കളായ ഡൊമിനിക്കും കോണിയും സഹോദരി മേരി നിക്കോളും ആൽഡോയ്‌ക്കൊപ്പം ഈ അഭിമുഖത്തിൽ പങ്കെടുത്തു.

മൈക്കൽ ജാക്സന്റെ എസ്റ്റേറ്റുമായി നിലവിൽ ഈ കുടുംബം നിയമപോരാട്ടത്തിലാണ്. തങ്ങളെ നിശബ്ദരാക്കാൻ എസ്റ്റേറ്റ് അധികൃതർ ഉണ്ടാക്കിയ രഹസ്യ കരാർ റദ്ദാക്കണമെന്നും സത്യം ലോകം അറിയണമെന്നുമാണ് ഇവരുടെ ആവശ്യം. ഇത് പണത്തിന് വേണ്ടിയുള്ള നീക്കമല്ലെന്ന് അവർ തറപ്പിച്ചു പറയുന്നു.

1984-ൽ ന്യൂയോർക്കിലെ ഹെംസ്ലി പാലസ് ഹോട്ടലിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡൊമിനിക്കുമായാണ് ജാക്സൺ ആദ്യം സൗഹൃദത്തിലാകുന്നത്. ജാക്സന്റെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തിരുന്ന ഡൊമിനിക്ക് തന്റെ ഭാര്യയെയും മക്കളായ ഫ്രാങ്ക് (അന്ന് 5 വയസ്സ്), എഡ്ഡി (അന്ന് 3 വയസ്സ്) എന്നിവരെയും ജാക്സണ് പരിചയപ്പെടുത്തി. പിന്നീട് ജനിച്ച ഡൊമിനിക്ക് ജൂനിയർ, മേരി നിക്കോൾ, ആൽഡോ എന്നിവരും ജാക്സണുമായി അടുത്തു. കാലിഫോർണിയയിലെ ജാക്സന്റെ 'നെവർലാൻഡ്' റാഞ്ചിൽ മാതാപിതാക്കൾക്കൊപ്പവും അല്ലാതെയും ഈ കുട്ടികൾ താമസിച്ചിരുന്നു.

1993-ൽ ജോർദാൻ ചാൻഡലർ ജാക്സണെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ കാസിയോ കുടുംബം ജാക്സണെയാണ് പിന്തുണച്ചത്. അന്ന് തങ്ങളുടെ മക്കളോട് മാതാപിതാക്കൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ പീഡനവിവരങ്ങൾ നിഷേധിച്ചു. "ഇതെല്ലാം പണം തട്ടാനുള്ള പരിപാടിയാണെന്നും വിശ്വസിക്കരുതെന്നും" ജാക്സൺ തങ്ങൾക്ക് ഫാക്സ് അയച്ചതായി മാതാപിതാക്കൾ ഓർക്കുന്നു.

ആൽഡോയ്ക്ക് ഏഴ് വയസ്സുള്ളപ്പോൾ, നൃത്തപരിശീലനം നൽകാമെന്ന് പറഞ്ഞ് ജാക്സൺ അവനെ ഫ്ലോറിഡയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് പീഡനങ്ങൾ ആരംഭിച്ചത്. ഇത് സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് ജാക്സൺ തന്നെ വിശ്വസിപ്പിച്ചുവെന്ന് ആൽഡോ പറയുന്നു. "ഞാൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് നിനക്ക് സുഖം നൽകുന്നത്. ഇത് ആ സ്നേഹത്തിന്റെ തുടർച്ചയാണ്" എന്നായിരുന്നു ജാക്സന്റെ വിശദീകരണം.

പത്താം വയസ്സിൽ പൂർണ്ണമായ ലൈംഗിക ബന്ധത്തിന് താൻ നിർബന്ധിതനായെന്ന് ആൽഡോ വെളിപ്പെടുത്തി. പോലീസിനോടോ മറ്റാരോടെങ്കിലും 'ഇല്ല' എന്ന് പറയാൻ ജാക്സൺ തന്നെ പരിശീലിപ്പിച്ചിരുന്നു. "ആളുകൾ വിചാരിക്കുന്നത് ഇത് തെറ്റാണെന്നാണ്, എന്നാൽ അവർക്ക് തെറ്റുപറ്റി. ഇത് സ്നേഹമാണ്. സത്യം പുറത്തറിഞ്ഞാൽ എന്നെ അവർ കൊല്ലും" എന്ന് പറഞ്ഞ് തന്നെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും ആൽഡോ പറഞ്ഞു.

ജാക്സൺ മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നുവെന്നും, പലപ്പോഴും തനിക്കും ലഹരിമരുന്ന് നൽകിയിരുന്നതായും അദ്ദേഹം ആരോപിച്ചു. സുഹൃത്തുക്കളിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താനും സ്കൂളിൽ പോകുന്നത് മുടക്കാനും ജാക്സൺ ശ്രമിച്ചിരുന്നു. പീഡനങ്ങൾ സഹിക്കവയ്യാതെ വന്നതോടെ 2001-ൽ മേരി നിക്കോളും ആക്രമിക്കപ്പെട്ടു. പുരുഷന്മാരും സ്ത്രീകളും നഗ്നരായി ഇരിക്കുന്നത് സാധാരണമാണെന്ന് പറഞ്ഞാണ് ജാക്സൺ തന്നെ ചൂഷണം ചെയ്തതെന്ന് മേരി ഓർക്കുന്നു.

2009 ജൂൺ 25-ന് ജാക്സൺ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ആൽഡോ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോഴും ലൈംഗിക ചുവയോടെയാണ് ജാക്സൺ സംസാരിച്ചത്. "ഇനി ഇതൊന്നും വേണ്ട" എന്ന് താൻ പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയൊന്നും പറയാതെ ഫോൺ കട്ട് ചെയ്തതായി ആൽഡോ പറഞ്ഞു. ജാക്സന്റെ മരണം തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

2018-ൽ 'ലീവിങ് നെവർലാൻഡ്' എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് താൻ മാത്രമായിരുന്നില്ല ഇരയെന്ന് ആൽഡോ തിരിച്ചറിഞ്ഞത്. തുടർന്ന് അദ്ദേഹം മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തി. ഇത് കേട്ട് തകർന്നുപോയ മാതാപിതാക്കൾ മക്കളോട് മാപ്പ് ചോദിച്ചു. തൊട്ടുപിന്നാലെ സഹോദരങ്ങളായ ഫ്രാങ്കും എഡ്ഡിയും ഡൊമിനിക്കും തങ്ങൾ അനുഭവിച്ച ക്രൂരതകൾ വെളിപ്പെടുത്തി.

ജാക്സന്റെ എസ്റ്റേറ്റ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. 213 മില്യൺ ഡോളർ തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നാണ് അവരുടെ വാദം. എന്നാൽ, ജാക്സൺ അർഹിച്ച ശിക്ഷ അനുഭവിച്ചില്ലെന്നും മറ്റൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നുമാണ് കാസിയോ കുടുംബം പറയുന്നത്. ജാക്സന്റെ ജീവിതത്തെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമ കള്ളമാണെന്നും, അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം മറച്ചുവെക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News