തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാകുന്നു; കണ്ണൂര്‍ പി.ആര്‍.ഡിയില്‍ ചട്ടലംഘനം; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കായി വാര്‍ത്താക്കുറിപ്പ്; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റേത് കര്‍ശന നടപടി
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷിനെ സസ്പെന്‍ഡ് ചെയ്തു. നിഷ്പക്ഷമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സര്‍ക്കാര്‍ സംവിധാനത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.
അഴീക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. സുമേഷ് നല്‍കിയ പരാതി പി.ആര്‍.ഡി (പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്) ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് വിവാദമായത്. സ്ഥാനാര്‍ത്ഥിക്കെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതി സര്‍ക്കാര്‍ വകുപ്പ് വഴി പ്രചരിപ്പിച്ചത് ചട്ടലംഘനമാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റും എന്‍.ഡി.എ നേതൃത്വവും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇലക്ഷന്‍ വിഭാഗം നല്‍കിയ വിവരമാണ് കൈമാറിയതെന്ന പി.ആര്‍.ഡിയുടെ വിശദീകരണം കമ്മീഷന്‍ തള്ളി.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിഷ്പക്ഷതയെച്ചൊല്ലി നേരത്തെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇന്‍ഫര്‍മേഷന്‍ വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. മറ്റ് ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റിയപ്പോഴും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റാത്തതിലും രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്.
വോട്ടെടുപ്പ് അടുത്തിരിക്കെ നടന്ന ഈ നടപടി ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തളിപ്പറമ്പ് സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയാണ് കരീം ചേലേരി. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നേരത്തെ മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കെ എസ് . യു കരിങ്കൊടി പ്രതിഷേധമുണ്ടായപ്പോഴും ഇതിന് സമാനമായി പി. ആര്‍. ഡി വഴി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസ്താവന നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനാണ് സംസ്ഥാനത്തെ 14 ജില്ലകളിലെയും ഇന്‍ഫര്‍മേഷന്‍ വിഭാഗത്തെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കലക്ടര്‍മാരെയും തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സ്ഥലം മാറ്റിയപ്പോള്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ മാത്രം സ്ഥലം മാറ്റാത്തതിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാകുന്നു എന്ന ഗൗരവകരമായ സാഹചര്യമാണ് കണ്ണൂരില്‍ ഉണ്ടായിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിന്റെ പരാതി പി.ആര്‍.ഡി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പായി നല്‍കിയത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. സര്‍ക്കാര്‍ വകുപ്പിനെ ദുരുപയോഗം ചെയ്തു എന്ന യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷിനെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പി.ആര്‍.ഡിയെ നിയന്ത്രിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെത്തുടര്‍ന്നുള്ള ഈ നടപടി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കണ്ണൂര്‍ കളക്ടറുടെ സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കങ്ങളും ഇതിനോടൊപ്പം രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകുന്നു.
