പാക്കികളുടെ നെഞ്ചത്ത് ഇന്ത്യയുടെ വാൾമുന തൊടുത്തിയ ദിവസം; മിനിറ്റുകളുടെ വ്യത്യാസത്തിൽ അവരുടെ മണ്ണിൽ കയറി വേട്ടയാടി ധൈര്യം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി പഹല്‍ഗാമില്‍ വീണ ചോരയ്ക്ക് മറുപടി; കേണൽ സോഫിയാ ഖുറേഷി ഓപ്പറേഷൻ സിന്ദൂറിനെ പറ്റി കൃത്യമായി വിശദികരിക്കുമ്പോൾ
ഡൽഹി: പാക്കിസ്താനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സുപ്രധാനമായ തിരിച്ചടിയായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. പഹൽഗാമിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് ഇന്ത്യൻ സൈന്യം പാകിസ്താനിൽ പ്രവേശിച്ച് ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഈ ദൗത്യത്തിന്റെ വിശദാംശങ്ങൾ ലോകത്തെ അറിയിക്കാനായി നിയോഗിക്കപ്പെട്ടത് രണ്ട് ധീര വനിതാ സൈനിക ഉദ്യോഗസ്ഥരായിരുന്നു. കരസേനയിലെ കേണൽ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമികാ സിങ്ങുമാണ് വാർത്താ സമ്മേളനത്തിലൂടെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചത്.
ഇന്ത്യയുടെ വീരപുത്രികളായ ഇരുവരും ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന 'കോൻ ബനേഗാ കരോർപതി' എന്ന ടെലിവിഷൻ ഷോയുടെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിലാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ചതിന്റെ കാരണം കേണൽ സോഫിയാ ഖുറേഷി വിശദീകരിച്ചു. "പാകിസ്താൻ വർഷങ്ങളായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. അവർക്ക് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത്. ഇത് പുതിയ മനോഭാവമുള്ള പുതിയ ഇന്ത്യയാണ്," കേണൽ പറഞ്ഞു.
വിങ് കമാൻഡർ വ്യോമികാ സിങ്, വെറും 25 മിനിറ്റുകൊണ്ട് ദൗത്യം പൂർത്തിയാക്കിയെന്ന് അറിയിച്ചു. "അന്ന് പുലർച്ചെ 01:05 മുതൽ 01:30 വരെയുള്ള സമയം, ഞങ്ങൾ വെറും 25 മിനിറ്റിൽ അവരുടെ കളികൾ അവസാനിപ്പിച്ചു," വ്യോമികാ സിങ് പറഞ്ഞു.
ഇവർക്കൊപ്പം നാവികസേനയിലെ കമാൻഡർ പ്രേരണാ ദേവസ്തലിയും 'കോൻ ബനേഗാ കരോർപതി'യുടെ പ്രത്യേക എപ്പിസോഡിൽ അതിഥിയായി പങ്കെടുത്തു. നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു യുദ്ധക്കപ്പലിന്റെ കമാൻഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതിനെക്കുറിച്ചും അവരുടെ അനുഭവങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്. ഈ ഓപ്പറേഷൻ, തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അടിവരയിടുന്ന ഒന്നാണ്.