ക്രെഡിബിലിറ്റി ഇല്ലാതെ കാര്യങ്ങള്‍ പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാലിന്റെ ചോദ്യം; കലിപ്പിലായി പി വി അന്‍വര്‍; താങ്കള്‍ പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ന്യൂസ് 18 ചര്‍ച്ചയില്‍ അന്‍വറിന് ഉത്തരം മുട്ടിയപ്പോള്‍
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ ക്രെഡിബിലിറ്റി ഇല്ലാതെ എന്തും വിളിച്ചു പറയുന്ന നേതാക്കളുടെ കൂട്ടത്തിലാണ് പി വി അന്‍വര്‍ എന്നത് കേരള സമൂഹത്തിന് അറിവുള്ള കാര്യമാണ്. ജപ്പാന്‍ കാര്‍മേഘ വിവാദം മുതല്‍ നിരവധി വിഷയങ്ങള്‍ അന്‍വറിന്റേതായി ഉണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അടക്കം പതിവാക്കിയ നേതാവാണ് അദ്ദേഹം. വി ഡി സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സമസ്ത അപരാധം ഏറ്റുപറഞ്ഞാണ് അന്‍വര്‍ യുഡിഎഫിലേക്ക് വഴിവെട്ടുന്നത്.
തോന്നിയതു പോലെ കാര്യങ്ങള്‍ പറയുന്ന അന്‍വന്റെ ക്രെഡിബിലിറ്റിയെ കുറിച്ചുള്ള മാധ്യമ ചോദ്യങ്ങളെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനില്ല. ഇന്നലെ ന്യൂസ് 18 കേരളയുടെ ചാനല്‍ ചര്‍ച്ചയിലും അന്‍വര്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ക്രെഡിബിലിറ്റിയെ കുറിച്ച് ചോദ്യങ്ങല്‍ ഉയര്‍ന്നു. ഇതോടെ കലിപ്പിലായി ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുകയാണ് അദ്ദേഹം ചെയ്തത്. മഞ്ജുഷ് ഗോപാല്‍ ഉന്നയിച്ച ചോദ്യങ്ങളാണ് അന്‍വറിനെ കലിപ്പിലാക്കിയത്.
ഇന്നലെ അന്‍വര്‍ ഉന്നയിച്ച രണ്ട് വിഷയങ്ങളെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. വി ഡി സതീശനെതിരെ പി ശശി പറഞ്ഞ ആരോപണം താന്‍ ഏറ്റുപറയുകയാണ് ചെയ്തത് എന്നാണ് അന്‍വര്‍ ഉന്നയിച്ച ഒരു വിഷയം. അതില്‍ മെറിറ്റില്ലെന്നാണ് ഇപ്പോള്‍ അന്‍വറിന്റെ നിലപാട്. തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങനെ ആരെങ്കിലും എഴുതി നല്‍കുന്നത് വായിക്കുന്ന വ്യക്തിയാണോ അന്‍വറെന്നാണ് ഒരു ചോദ്യം. ഇത് കൂടാതെ പിണറായിസത്തിനെതിരെ അന്‍വര്‍ പ്രതികരിച്ചത് ചില സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണെന്നും വ്യക്തമാക്കുന്നു. ഈ അഭിപ്രായത്തില്‍ അന്‍വറിന് മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിലാണ അന്‍വറിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടത്.
ചര്‍ച്ച തന്റെ ക്രെഡിബിലിറ്റിയിലേക്ക് ചര്‍ച്ച എന്നെത്തിയപ്പോഴാണ് അന്‍വര്‍ അസ്വസ്ഥനായി തുടങ്ങിയത്. ആരെങ്കിലും വിളിച്ചു പറയുന്ന ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാല് ചോദിച്ചു. ഇതിന് തര്‍ക്കത്തുരമായി അതൊക്കെ താങ്കള്‍ക്ക മാത്രം പറയുന്ന കാര്യമാണെന്നാണ് അന്‍വര്‍ പ്രതികരിച്ചത്. താങ്കള്‍ പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ നിരുപാധിക പിന്തുണയാണ് യുഡിഎഫിന് കൊടുക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണത്തോടെ ആരുടെയും ടൂള്‍ ആകാന്‍ പോകുന്ന ആളാണ് താനെന്ന്് കരുതേണ്ടി വരില്ലേയെന്നാണ് മഞ്ജുഷ് ആവര്‍ത്തിച്ചു ചോദിച്ചത്. ജനപ്രതിനിധിയായതു കൊണ്ടാണ് ചോദ്യമെന്നും വ്യക്തമാക്കി. എന്നാല്‍, താങ്കളുടെ മാത്രം തോന്നലാണ്. ടൂള്‍ എന്ന വാക്കൊക്കെ താങ്കള്‍ ഉന്നയിച്ചതാണ്. താങ്കള്‍ അര്‍ഥം കണ്ടെത്തിയാല്‍ മതിയെന്നും, എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞാണ് അന്‍വര്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുകയാണ് ഉണ്ടായത്.