പാലക്കാട് ഉപതരിഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നേറാന്‍ സിപിഎം; സിപിഎം സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി ഇമ്പിച്ചിബാവയുടെ മരുമകള്‍ പരിഗണനയില്‍: സിപിഎമ്മിന് ഇത് ജീവന്‍ മരണ പോരാട്ടം; ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ ബിജെപിയും, കോണ്‍ഗ്രസും

Update: 2024-10-10 05:31 GMT

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെ. ബിനുമോളെ പിരഗണിക്കാന്‍ സാധ്യത്. പാലക്കാട് വനിതാ സ്ഥാനാര്‍ഥി മതിയെന്ന തീരുമാനത്തിലാണ് സിപിഎം ബിനുമോളെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുന്നത്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് അംഗങ്ങളുടെ തീരുമാനം. പ്രഥമ പരിഗണന ബിനുമോള്‍ക്ക് ആണെങ്കിലും ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താര്‍ ഷെരീഫിന്റെ പേരും സംസ്ഥാന ജില്ലാ കമ്മറ്റിക്ക് മുന്നിലെത്തും.

നിലവില്‍ മൂന്ന് പേരി അടങ്ങിയ പട്ടികയാണ് ജില്ലാ കമ്മറ്റിക്ക് കൈമാറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ബിനുമോളുടെ പ്രവര്‍ത്തനത്തിലെ മികവാണ് പ്രഥമ സ്ഥാനം നേടാന്‍ സാധ്യമായത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായ ബിനുമോള്‍ മുന്‍മന്ത്രി ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയാണ്.

പാലക്കാടിലെ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ്. അനവര്‍ ഉന്നയിച്ച് പല കാര്യങ്ങളും വിവാദമായി കത്തിനില്‍ക്കുമ്പോഴും അതൊന്നും തങ്ങളെ ബാധിച്ചിട്ടില്ല എന്ന് കാണിക്കാന്‍ കിട്ടുന്ന ഒരു അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന്. അതുകൊണ്ട് ജയിക്കാനായി നേരത്തെ പ്രചരണ പരിപാടികള്‍ തുടങ്ങുന്നതിനും സിപിഎം പദ്ധതിയിടുന്നത്. ജില്ലയില്‍ നിന്ന് തന്നെയുള്ള ആളുകള്‍ വേണമെന്ന് നേതാക്കളുടെ എല്ലാരുടെയും പൊതുവികാരമായിരുന്നു. ജില്ലയെ അറിയുന്നവര്‍ തന്നെയുണ്ടെങ്കില്‍ സീറ്റ് പിടിക്കാം എന്ന വിശ്വാസത്തിലായിരിക്കാം നേതാക്കന്‍മാര്‍.

അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥിക്കളെ പരിഗണിക്കാന്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ആ തീരുമാനം ഈ സാഹചര്യത്തില്‍ എത്രത്തോളം വിജയം കൊണ്ടുവരുമെന്നതില്‍ സംശയം ഉള്ളതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാടിലേക്ക് സിപിഎം ജില്ലാ സെക്രട്ടറിയറ്റില്‍ പങ്കെടുത്ത എ.വിജയരാഘവന്‍, എ.കെ ബാലന്‍ എന്നിവരുടെ നിലപാട്.

വോട്ട് കച്ചവടം ഉള്‍പ്പെടെ അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനം നിലനില്‍ക്കെ സിപിഎമ്മിന് കരുത്ത് തെളിയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ശക്തരായ നേതാക്കളെ തന്നെയായിരിക്കും മത്സരത്തിന് ഇറക്കുന്നതും. ജില്ലാ കമ്മിറ്റി നല്‍കുന്ന പേരുകളില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ് രണ്ട് തവണയായി സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന രീതി മാറുമെന്നും ജയിക്കാനാകുമെന്നുമാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം, ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും.മൂന്നുപേരുടെ പട്ടികയില്‍ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. സി കൃഷ്ണകുമാറിനോട് പ്രവര്‍ത്തനമാരംഭിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. അതിനിടെ ചേലക്കരയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം രംഗത്തുവന്നു. സരസു ടീച്ചര്‍ മത്സരിക്കട്ടെയെന്ന നിലപാടിലാണ് പ്രഭാരി പ്രകാശ് ജാവദേകര്‍. എന്നാല്‍ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും. ശക്തനായ സ്ഥാനാര്‍ത്ഥികളെ മത്സരരം?ഗത്തിറക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനം. കെ മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്.

Tags:    

Similar News