മുള്ളിനെ മുള്ളു കൊണ്ടെടുക്കാന്‍ സിപിഎം; പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ പന്തളം രാജകുടുംബാംഗം പരാതി നല്‍കും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ പത്മകുമാര്‍ വിഷയവും ചര്‍ച്ച; കെ സി രാജഗോപാലിനോട് വിശദീകരണം തേടും.
പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ പന്തളം രാജകുടുംബാംഗം പരാതി നല്‍കും
പത്തനംതിട്ട: പോറ്റിയെ കേറ്റിയേ എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. പന്തളം ഏരിയ കമ്മിറ്റി അംഗവും പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വര്‍മയാണ് പരാതി നല്‍കുക. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പത്മകുമാറിനെതിരായ നടപടിയും ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച്നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങളുടെ അഭിപ്രായം തേടും.
അഭിപ്രായങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാവും മുന്‍ ആറന്‍മുള എംഎല്‍എയുമായിരുന്ന കെ സി രാജഗോപാല്‍ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി ഏരിയാ സെക്രട്ടറി സ്റ്റാലിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത് അച്ചടക്ക ലംഘനമെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കെ സി രാജഗോപാലിനോട് വിശദീകരണം തേടും.