ചിലരെ 51 വെട്ട് വെട്ടി കൊല്ലും, ചിലരെ ഇതുപോലെ പരസ്യമായി അപമാനിച്ച് കൊല്ലും; ഭാവി കണ്ണൂരിന്റെ വനിതാ മന്ത്രിയാണ് അങ്ങ്, ബിയാസ് നദിയിലെ ജലം പോലെ ശുദ്ധമാണ് ദിവ്യയുടെ കൈകള്‍; പാര്‍ട്ടി നടപടി അംഗീകരിച്ച് പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വാഴ്ത്തലും ഇകഴ്ത്തലും ശകാരവും
പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വാഴ്ത്തലും ഇകഴ്ത്തലും ശകാരവും
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ, പി പി ദിവ്യ തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ സിപിഎം നേതാക്കളെ അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇതു വ്യാജ പ്രചാരണമാണെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും തന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി താന്‍ അംഗീകരിക്കുന്നു എന്നും അവര്‍ വ്യക്തമാക്കി.
ദിവ്യയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കടുത്തപാര്‍ട്ടി അനുഭാവികള്‍ ദിവ്യയെ ശരിവയ്ക്കുമ്പോള്‍, വിമര്‍ശകരും ഏറെയാണ്. വിമര്‍ശനം ദിവ്യക്കെതിരെ മാത്രമല്ല, സിപിഎമ്മിന് എതിരെ കൂടിയാണ്. ദിവ്യ കാട്ടിയ അവിവേകത്തെയും പലരും ചോദ്യം ചെയ്യുന്നു.
വ്യത്യസ്ത കമന്റുകള്‍ ഇങ്ങനെ:
വൈകാതെ സത്യം മറനീക്കി പുറത്ത് വരും... CPI അനുകൂല സര്‍വീസ് സംഘടനയും അതിലെ ചില നേതാക്കളും അടങ്ങുന്ന മന്ത്രിയുടെ റവന്യൂ കുടുംബം എന്തെന്ന് ലോകം അറിയും.... നവീന്‍ ബാബു ഒപ്പിട്ട ചില ഫയലുകളിലെ വിവരങ്ങള്‍ കൂടി പുറത്ത് വരുന്നതോടെ ദിവ്യയുടെ നിരപരാധിത്വം അനായാസമായി തെളിയും... ഒരാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ADM നവീനെ കൊല്ലാനുള്ള തീരുമാനം ദിവ്യയുടേത് ആയിരുന്നില്ലെന്നാണ്.
പാര്‍ട്ടിയുടെ തീരുമാനമായിരുന്നു..
പാര്‍ട്ടി പല രീതിയിലുള്ള ക്വട്ടേഷന്‍ കൊടുക്കാറുണ്ട്...
ചിലരെ 51 വെട്ട് വെട്ടി കൊല്ലും...
ചിലരെ വളഞ്ഞിട്ട് വിചാരണ നടത്തി കൊല്ലും..
ചിലരെ ഇതുപോലെ പരസ്യമായി അപമാനിച്ച് ആത്മാഭിമാനത്തിന് മുറിലേല്‍പ്പിച്ച് കൊല്ലും.
നിങ്ങള്‍ക്ക് ഇപ്പഴും ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.-മറ്റൊരു പ്രതികരണം.
മാധ്യമങ്ങള്‍ സൃഷ്ട്ടിച്ചെടുക്കുന്ന ഒരു തരം കൃത്രിമ പൊതുബോധമുണ്ട് അതിനൊപ്പം പാര്‍ട്ടി കൂടി സഞ്ചരിച്ചാല്‍ സര്‍വ്വതും നാശത്തിലാവും
എന്നാല്‍ പാര്‍ട്ടി അനുയായി ആയ മറ്റൊരാളുടെ കമന്റ് വ്യത്യസ്തമാണ്.
സദുദ്ദേശപരമായ നടപടി എന്ന് നിങ്ങള്‍ മാത്രമേ പറഞ്ഞിട്ടും ചിന്തിക്കുന്നും ഉള്ളൂ, ഈ പാര്‍ട്ടിയെ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും ഒരുപാട് അകറ്റി നിങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി മേടിച്ചു കൊടുക്കാന്‍ നിങ്ങളെ ആരാണ് ചുമതലപ്പെടുത്തിയത്? നമ്മുടെ പാര്‍ട്ടിക്കുള്ളിലെ തെറ്റുകുറ്റങ്ങള്‍ സദുദ്ദേശത്തോടെ എന്നെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ? നവീന്‍ കൈക്കൂലി വാങ്ങിയത് നിങ്ങള്‍ കണ്ടോ? കോടതിയില്‍ തെളിവ് ഉണ്ടോ? റവന്യു വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എന്താണ്? എല്ലാ തെളിവുകളും നിങ്ങള്‍ക്ക് എതിരല്ലേ? പ്രാദേശിക ചാനല്‍ reporter റെ നിങ്ങള്‍ വിളിപ്പിച്ചു, നിങ്ങള്‍ ആ video പ്രചരിപ്പിച്ചു...
ശക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതി നിങ്ങളെ വെറുതെ വിടുമായിരിക്കാം but മനസാക്ഷി ഉണ്ടെങ്കില്‍ നിങ്ങള്‍ ആലോചിക്കുക, നവീന്‍ ന്റെ മകള്‍ വെള്ളം നിറച്ച മണ്കുടം ചുമലില്‍ ഏറ്റി നടന്നത് എല്ലാം കാരണം ആരായിരുന്നു എന്നത്. ഇത്രയൊന്നും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവില്ല, അത്രക്കും ദുഷ്ട ആണ് നിങ്ങള്‍ എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല, but നിങ്ങളുടെ അവിവേകമായ പ്രവൃത്തികൊണ്ട് മാത്രമാണ് ആ കുടുംബം അനാഥമായത് എന്ന് വിശ്വസിക്കുന്നവരാണ് ഇവിടെ അധികവും...
നവീനിന്റെ യാത്രയപ്പ് വേളയില്‍ നിങ്ങള്‍ വന്നു നടത്തിയ വീഡിയോ ഷോ free ഉള്ളപ്പോള്‍ ഇടക്കിടക്ക് കാണുക, നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് ചേര്‍ന്ന നടപടി അല്ല അത്.
ഈ പാര്‍ട്ടിയുടെ ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ മൂലം ഒരു കുടുംബം നശിച്ചു എന്ന കാര്യം സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള പാര്‍ട്ടി അനുയായികള്‍ക്ക് വളരെ വിഷമം ഉണ്ടാക്കി എന്ന് അറിയിക്കുന്നു, വേറെ ഒന്നും പറയാനില്ല..
ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ അത്ഭുതം ഇല്ല.
പ്രതീക്ഷിച്ചത് തന്നെയാണ്.
പക്ഷെ നവീന്റെ കുടുംബം ജീവനോടെ ഇപ്പോഴും ഉണ്ട് എന്നത് അത്ഭുതം തന്നെ ????
നിങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഡാമേജ് ചില്ലറയല്ല, പ്രേത്യേകിച്ചു പാര്‍ട്ടി ഒരു ഉപതെരെഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍. ADM നോടുള്ള താങ്കളുടെ പ്രവൃത്തി അപക്വമായിപ്പോയി. താങ്കള്‍ക്ക് എതിരാണ് പൊതുവികാരവും പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആളുകളും.പാര്‍ട്ടിക്ക് പൊതുവികാരം മാനിച്ചേ പറ്റൂ.അതുകൊണ്ട് പാര്‍ട്ടി താങ്കള്‍ക്കെതിരെ എടുത്ത നടപടി തീര്‍ത്തും ശരിയാണ്. പാര്‍ട്ടി എന്നാല്‍ വെറും പാര്‍ട്ടി മെമ്പര്‍ മാര്‍ മാത്രം അടങ്ങിയതല്ല, പൊതു ജനങ്ങളും ചേര്‍ന്നതാണ് പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടിയെ പൊതു ജനങ്ങള്‍ക്കിടയില്‍ വെറുപ്പിക്കുന്ന താങ്കളെ പോലുള്ള ആളുകള്‍ ഈ പാര്‍ട്ടിയില്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.
കൈക്കൂലിക്കെതിരെ സംസാരിച്ചു എന്നതാണോ ദിവ്യ ചെയ്ത കുറ്റം അതൊരു കുറ്റമാണെങ്കില്‍ ആ കുറ്റം ഇനിയും ആവര്‍ത്തിക്കും. അതില്‍ തൂങ്ങുന്നവര്‍ക്ക് തൂങ്ങാം അല്ലാത്തവര്‍ക്ക് തിരുത്താം
പോരാടിയ പാരമ്പര്യമാണ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. .....നിയമ പോരാട്ടം നടത്തുക. ...ശക്തമായി തിരിച്ചു വരുക. ...ഭാവി കണ്ണൂരിന്റെ വനിതാ മന്ത്രിയാണ് അങ്ങ് ??????
ബിയാസ് നദിയിലെ ജലം പോലെ ശുദ്ധമാണ് അങ്ങയുടെ കൈകള്‍ എന്ന് ജനം മനസ്സിലാക്കുന്നു. ..
ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വണ്ടി തട്ടി ബൈക്കില്‍ പോകുകയായിരുന്ന ഒരു വീട്ടിലെ രണ്ടു സഹോദരന്‍മാര്‍ കൊല്ലപ്പെടുകയുണ്ടായി. ആ വീട്ടിലേക്ക് ധൈര്യപൂര്‍വം മനസാന്നിധ്യത്തോടെ കയറിചെന്നു നിഷയും ജോസും അവരെ അശ്വസിപ്പിച്ചു.
എന്തുകൊണ്ട് ഇതുവരെ ആയിട്ടും മാഡം നവീന്‍ബാബുവിന്റെ വീട്ടിലേക്ക് പോകുന്നില്ല. ആ ഭാര്യയെയും മക്കളോടും നേരിട്ട് ഒരു വാക്ക് പറഞ്ഞൂടെ