അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്ന് വന്‍ദുരന്തം; അപകടം ഉണ്ടായത് വാഷിങ്ടണ്‍ റീഗണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാര്‍; തകര്‍ന്നു വീണത് നദിയില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങി
അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്ന് വന്‍ദുരന്തം
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി വിമാന ദുരന്തം. അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്നു. അപകടം ഉണ്ടായത് വാഷിങ്ടണ്‍ ഡിസിയില്‍ റീഗണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായാണ്. വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാരും കാബിന് ക്രൂവും ഉള്‍പ്പടെ 70 പേര് ഉണ്ടായരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ പെട്ട വിമാനം തകര്‍ന്നു വീണത് പോട്ടോമാക്ക് നദിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവേയാണ് അപകടമുണ്ടായത്. യുഎസ് ആര്‍മ്മിയുടെ ബ്ലാക്ക് ഹാക്ക് ഹെലികോപ്ടറുമായാണ് വിമാനം കുട്ടിയിടിച്ചത്. അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രി 9 മണിക്കാണ് അപകടം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ എമര്‍ജന്‍സി സര്‍വീസുകള്‍ വിമാനത്താവളത്തിന് സമീപമുള്ള പോട്ടോമാക് നദിയില്‍ തിരച്ചില്‍ നടത്തുകയാണ്. കന്‍സാസില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസിയിലേക്ക് വരികയായിരുന്നു വിമാനം. 5342 നമ്പര്‍ ഫ്ലൈറ്റില്‍ 60 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തില്‍ പെട്ട് നദിയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. പോട്ടോമാക്ക് നദിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാല് പേരെയെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അപകടത്തില്‍ പെട്ടത്. റണ്‍വേ 33 ലേക്ക് അടുക്കുന്നതിനിടെ വിമാനം എച്ച് -60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
കൂട്ടിയിടിയുടെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂട്ടിയിടിയില്‍ ഒരു തീഗോളം രൂപം കൊള്ളുന്ന വീഡിയോയാണ് പുറത്തുവന്നത്.