ബാല്‍ക്കണിയില്‍ ആദ്യം എത്തിയ പോപ്പ് വിശ്വാസികളോട് ആദ്യം പറഞ്ഞത് അഞ്ച് വാക്കുകള്‍; അമേരിക്കന്‍ പൗരത്വം അയോഗ്യത.. പ്രത്യേകിച്ച് ട്രംപ് ഭരിക്കുമ്പോള്‍; പുതിയ പോപ്പിന് നറുക്ക് വീഴില്ലെന്ന് പ്രഖ്യാപിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെ എയറിലാക്കി സോഷ്യല്‍ മീഡിയ

ബാല്‍ക്കണിയില്‍ ആദ്യം എത്തിയ പോപ്പ് വിശ്വാസികളോട് ആദ്യം പറഞ്ഞത് അഞ്ച് വാക്കുകള്‍

Update: 2025-05-09 06:44 GMT

വത്തിക്കാന്‍ സിറ്റി: ഇന്നലെ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനായി എത്തിയപ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സമാധാനം ഉണ്ടകട്ടെ എന്നായിരുന്നു. കത്തോലിക്കാ സഭയെ നയിക്കാനെത്തിയ ആദ്യ അമേരിക്കക്കാരന്‍ എന്ന നിലയില്‍ അമേരിക്കയില്‍ നിന്നെത്തിയ നിരവധി വിശ്വാസികള്‍ പുതിയ പാപ്പയെ അഭിനന്ദിക്കാനായി എത്തിയിരുന്നു.

ഇവരില്‍ പലരും അമേരിക്കന്‍ പതാകകള്‍ വീശുന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചിലര്‍ ഇത് അഭിമാനത്തിന്റെ നിമിഷം എന്നൊക്കെയാണ് പുതിയ സ്ഥാനലബ്ദിയെ വിശേഷിപ്പിച്ചത്. മാര്‍പ്പാപ്പമാരുടെ പട്ടികയിലെ ഇരുനൂറ്റി അറുപത്തിയേഴാം പേരുകാരനാണ് ലെയോ പതിനാലാമന്‍. ആദ്യം ഇറ്റാലിയന്‍ ഭാഷയില്‍ സംസാരിച്ച മാര്‍പ്പാപ്പ പിന്നീട് സംസാരം സ്പാനിഷ് ഭാഷയിലേക്ക് മാറ്റി. പെറുവില്‍ മിഷനറിയായും ആര്‍ച്ചുബിഷപ്പായും നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ച കാര്യങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പുതിയ മാര്‍പ്പാപ്പയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇവരില്‍ പലരും മാര്‍പ്പാപ്പയെ നേരിട്ട് കാണാന്‍ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ പ്രസംഗത്തില്‍ തന്നെ എല്ലാവരും ദാനധര്‍മ്മങ്ങള്‍ ചെയ്യണം എന്നാണ് പുതിയ മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്. അതേ സമയം ഇപ്പോള്‍ എയറില്‍ നില്‍ക്കുന്നത് പ്രമുഖ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ്.

അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍പ്പാപ്പയാകില്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തതിന്റെ തലേ ദിവസം വാര്‍ത്ത നല്‍കിയിരുന്നത്. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ അമേരിക്കന്‍

പാസ്പോര്‍ട്ട് ഒരു പോരായ്മയാണ് പ്രത്യേകിച്ച് ട്രംപ് യുഗത്തില്‍ എന്നാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അന്താരാഷ്ട്ര പ്രസിദ്ധിയുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലിനെ ഞെട്ടിച്ചു കൊണ്ട് അടുത്ത ദിവസം അമേരിക്കക്കാരനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ മാധ്യമത്തെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. അമേരിക്കന്‍ പാസ്പോര്‍ട്ട് ഒരു പോരായ്മയാണ് എന്ന പോസ്റ്റുകള്‍ക്കൊപ്പം ചിരിക്കുന്ന ഇമോജികളും പലരും ചേര്‍ത്തിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍്പ്പാപ്പയ്്ക്കും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്.

2023 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുവന്ന് ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു. വത്തിക്കാനില്‍ അദ്ദേഹം ഏറെ പേര്‍ക്ക് സുപരിചിനും ആയിരുന്നില്ല. അത്കൊണ്ട് തന്നെയാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തപ്പോള്‍ പലരും അത്ഭുതം പ്രകടിപ്പിച്ചത്. പെറുവില്‍ ദീര്‍ഘകാലം ജോലി ചെയ്ത കാരണം കൊണ്ട് തന്നെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങല്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ക്കും അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ ഏറെ താല്‍പ്പര്യമായിരുന്നു.

Tags:    

Similar News