മനോഹരമായ ബീച്ചുകള്‍.. ചൂടന്‍ കാലാവസ്ഥ.. ചെലവ് കുറവ്.. വിസക്കും പ്രശ്‌നങ്ങള്‍ ഇല്ല; അമേരിക്കക്കാരും ബ്രിട്ടീഷുകാരും അടക്കം അനേകം പേര് പോര്‍ട്ടുഗലിലേക്ക് താമസം മാറ്റുന്നു; പോര്‍ച്ചുഗലില്‍ വിസ ശരിയാക്കി താമസം തുടങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍
പോര്‍ച്ചുഗലില്‍ വിസ ശരിയാക്കി താമസം തുടങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍
ലിസ്‌ബെന്‍: ആകര്‍ഷകമായ കടലോരങ്ങള്‍, പ്രശാന്തമായ ജലാശയങ്ങള്‍, അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, സുന്ദരമായ സംസ്‌കാരം, അല്‍പം അലസമായ ജീവിതശൈലി... ഇനിയുമേറെയുണ്ട് ബ്രിട്ടനിലെ മങ്ങിയ കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ട് ബ്രിട്ടീഷുകാര്‍ പോര്‍ച്ചുഗല്‍ തേടിയെത്താന്‍. പോര്‍ച്ചുഗീസ് ഏജന്‍സി ഫോര്‍ ഇന്റഗ്രേഷന്‍, മൈഗ്രേഷന്‍ ആന്‍ഡ് അസൈലത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2023 ല്‍ രാജ്യത്ത് താമസമാരംഭിച്ച വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 130 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അല്‍ഗാര്‍വ് പോലുള്ള സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ 300 ദിവസം വരെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്നത് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
നിലവില്‍ പത്ത് ലക്ഷത്തിലധികം വിദേശ പൗരന്മാര്‍ പോര്‍ച്ചുഗീസില്‍ താമസിക്കുന്നു എന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം വരും ഇത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍, പോര്‍ച്ചുഗീസില്‍ താമസമുറപ്പിക്കുന്ന വിദേശപൗരന്മാരുടെ എണ്ണം ഇരട്ടിയോളമായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ പൗരന്മാരാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികമുള്ളത്. തൊട്ടു പുറകിലായി ബ്രസീലിയന്‍ പൗരന്മാരും, ഫ്രഞ്ച് പൗരന്മാരുമുണ്ട്. ഇക്കാര്യത്തില്‍ നാലാം സ്ഥാനമാണ് ബ്രിട്ടീഷ് പൗരന്മാര്‍ക്കുള്ളത്. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി ബ്രിട്ടനില്‍ പിടിമുറുക്കുമ്പോള്‍ താരതമ്യേന വീട് വിലയും ജീവിതച്ചിലവും കുറവുള്ള പോര്‍ച്ചുഗലിലേക്ക് കൂടുതല്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ മാറിക്കൊണ്ടിരിക്കുകയാണ്.
ഇംഗ്ലീഷ് വ്യാപകമായി തന്നെ പോര്‍ച്ചുഗലില്‍ സംസാരിക്കുന്നുണ്ട് എന്നതിനാല്‍ ആശയവിനിമയം ഏറെ ബുദ്ധിമുട്ടുള്ള ഒന്നല്ല. മാത്രമല്ല, യൂറോപ്പില്‍ കുറ്റകൃത്യ നിരക്കുകള്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് പോര്‍ച്ചുഗീസ്. ആരോഗ്യ സംരക്ഷണ സംവിധാനമാണെങ്കില്‍ താരതമ്യേന ചിലവ് കുറഞ്ഞതുമാണ്. രാജ്യത്ത് സ്ഥിരതാമസമാക്കുന്ന ബ്രിട്ടീഷുകാര്‍ക്കും മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇരട്ടി നികുതി ചുമത്താന്‍ ആലോചിക്കുന്നതായി സ്പാനിഷ് പ്രസിഡണ്ട് കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നും വിരുദ്ധമായി, വിശ്രമ ജീവിതം നയിക്കുന്നവരെയും, വ്യവസായ സംരംഭകരെയും. റിമോട്ട് ജോലികള്‍ ചെയ്യുന്നവരെയും ഒക്കെ രാജ്യത്തിലേക്ക് ആകര്‍ഷിക്കാനാണ് പോര്‍ച്ചുഗീസ് ശ്രമിക്കുന്നത്.
2020 ഡിസംബര്‍ 31 ന് ബ്രെക്സിറ്റ് ഔദ്യോഗികമായി പൂര്‍ത്തിയായതോടെ പോര്‍ച്ചുഗീസ് റെസിഡന്റ്‌സ് ആയി റെജിസ്റ്റര്‍ ചെയ്യാത്ത ബ്രിട്ടീഷ് പൗരന്മാരെ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായാണ് പരിഗണിക്കുന്നത്. വിസയില്ലാതെ പോര്‍ച്ചുഗലില്‍ താമസിക്കാന്‍ കഴിയുന്ന പരമാവധി സമയം 90 ദിവസമാണ്. എന്നാല്‍, നിരവധി വിസ ഓപ്ഷനുകള്‍ ലഭ്യമായതിനാല്‍ പോര്‍ച്ചുഗലിലേക്ക് താമസം മാറ്റുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. വീടുകളിലും മറ്റും പണം നിക്ഷേപിക്കുന്നത് ഒഴിച്ചുള്ള മൂലധന നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി ഇപ്പോഴും ലഭ്യമാണ്.
പോര്‍ച്ചുഗലില്‍ വര്‍ഷത്തില്‍ ഏതാനും ആഴ്ചകള്‍ മാത്രം താമസിച്ചാല്‍ മതിയാകും. ഈ വിസ ഉപയോഗിച്ച് ഷെങ്കന്‍ മേഖലയില്‍ എവിടെയും പരിധിയിലാത്ത അത്രയും തവള പോകാനാകും. ഡി 7 വിസയാണ് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത്. പ്രതിമാസം 850 യൂറോ (712 പൗണ്ട്) പരോക്ഷ വരുമാനമുള്ളവര്‍ക്കുള്ളതാണ് ഇത്. അതുപോലെ പോര്‍ച്ചുഗലില്‍ ഒരു വ്യവസായം സംരംഭം ആരംഭിക്കാനോ, സ്വയം തൊഴില്‍ കണ്ടെത്താനോ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഡി 2 വിസ. വിദേശത്ത് ജോലിയുള്ളവര്‍ക്കുള്ള ഡിജിറ്റല്‍ നൊമാഡ് വിസയാണ് ഡി 8 വിസ.
പോര്‍ച്ചുഗലിലെ തൊഴില്‍ വിപണിയും ഏറെ സജീവമാണ്. 2025 ല്‍ അവിടത്തെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വ്യാപകമായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ ആശയ വിനിമയം ഒരു പ്രശ്നമാകില്ല. മാത്രമല്ല, രാജ്യത്തിന്റെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് മേഖലയിലെ പുരോഗതി നിരവധി ഡിജിറ്റല്‍ നൊമാഡുകളെയും റിമോട്ട് വര്‍ക്കര്‍മാരെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ഏറെ ജോലി സാധ്യതയുമുണ്ട് ഇവിടെ. ശക്തമായ വിനോദ സഞ്ചാര, അതിഥി സത്ക്കാര മേഖലകളുള്ള രാജ്യത്ത് ഈ മേഖലകളിലും തൊഴില്‍ സാധ്യതകള്‍ ധാരാളമാണ്.