പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യ; കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തി; പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരം; തെളിഞ്ഞത് ക്രിമിനല്‍ മനോഭാവമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സഖാവിന് പുറത്തിറങ്ങാന്‍ നടപടി ഒഴിവാക്കി സിപിഎം; കണ്ണൂരില്‍ നാടകം തുടരുന്നു
കണ്ണൂര്‍: പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വാദമുയര്‍ത്തി പി.പി. ദിവ്യ. തെറ്റു പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മൂന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷയിലാണ് പുതിയ വാദഗതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനിടെ പിപി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്തു വന്നു. ഗുരുതര ആരോപണമാണ് പോലീസ് ദിവ്യയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. ഇത് മനസ്സിലാക്കിയാണ് ജാമ്യ ഹര്‍ജിയില്‍ പുതിയ വാദങ്ങളുയര്‍ത്തുന്നത്. അതിനിടെ ജാമ്യ ഹര്‍ജിയിലെ തീര്‍പ്പ് അറിയാനാണ് സിപിഎം ശ്രം. ഈ സാഹചര്യത്തില്‍ ദിവ്യയ്‌ക്കെതിരായ നടപടികളൊന്നും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃയോഗം ചര്‍ച്ച ചെയ്തില്ല. ദിവ്യയെ തല്‍കാലം സംരക്ഷിച്ച് നിര്‍ത്താനാണ് തീരുമാനം.
പ്രശാന്തിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിനെ ശരി വെയ്ക്കുന്നത്. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരേ ആണെന്നാണ് ദിവ്യ മൊഴി നല്‍കിയത്. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു ശ്രമം നടത്തിയത്. എഡിഎമ്മിന് മനോവേദന ഉണ്ടാകുമെന്ന് ഉദ്ദേശിച്ചില്ല. കളക്ടര്‍ വിളിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ദിവ്യ മൊഴിയില്‍ പറയുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണെന്നും പറഞ്ഞു. അതേസമയം ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി. അതേസമയം ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീന്‍ ബാബുവിന്റെ കുടുംബം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തില്‍ നവീന്‍ബാബുവിന്റെ ഭാര്യ കക്ഷിചേരും. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും അന്വേഷണസംഘം എടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമോയെന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിശോധിക്കും.
ദിവ്യയ്‌ക്കെതിരെ പോലീസ് ഗുരുതര ആരോപണമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപഹാര വിതരണത്തിന് നില്‍ക്കാത്തത് ക്ഷണമില്ലാത്തതിന്റെ തെളിവാണ്. ചടങ്ങിന്റെ വീഡിയോ എടുക്കാന്‍ ഏര്‍പ്പാടാക്കിയത് ദിവ്യയാണ്. പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റില്‍ ഇന്‍സ്‌പെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് മൊഴി കൊടുത്തിട്ടുണ്ട്. നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവില്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണതോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിലെ സീനിയര്‍ റിപ്പോര്‍ട്ടറുടെ മൊഴിയില്‍ പറയുന്നു.
ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് .ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചര്‍ച്ചയ്ക്കിടെയാണ് ദിവ്യക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായില്ലെന്ന വാര്‍ത്തയും വരുന്നത്.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ആത്മഹത്യാകേസില്‍ ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഈ ജാമ്യ ഹര്‍ജിയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് സിപിഎം കരുതല്‍.