സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗിനിടെ മധുരാ ഹോട്ടലിലെ കൂറ്റന്‍ ചെസ് ബോര്‍ഡിന് മുന്നിലിരുന്ന് ചിത്രമെടുത്തു; ആ മനോഹര ഫോട്ടോ പോസ്റ്റിടാന്‍ അടിക്കുറിപ്പായി നല്‍കിയത് 'ചില നീക്കങ്ങള്‍ അനിവാര്യമാകുന്നു' എന്ന മോഹന്‍ലാല്‍ സിനിമാ ഡയലോഗ്; അതിന് അപ്പുറം ഒന്നുമില്ല; പ്രചരണം പൊളിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയം കൂടുതല്‍ സജീവം; പ്രശാന്ത് രഘുവംശം ചാനല്‍ മാറില്ല
തിരുവനന്തപുരം: ചില നീക്കങ്ങള്‍ അനിവാര്യമാകുന്നു- ചെസ് ബോര്‍ഡിന് മുമ്പില്‍ ഇരുന്ന് കരുക്കള്‍ നീക്കുന്ന ചിത്രത്തിനൊപ്പം പ്രശാന്ത് രഘുവംശം ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച. പലവിധ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പ്രശാന്തിന്റെ ചുവടുമാറ്റത്തിന്റെ സൂചനകളെന്ന തരത്തിലായി ചര്‍ച്ചകള്‍.
താങ്കള്‍ ആളുകളെ ഊഹാപോഹങ്ങളിലേക്ക് കൊണ്ടു പോകുന്നുവെന്ന തരത്തില്‍ കമന്റ് എത്തി. അതിനടിയില്‍ ഡയലോഗ് കോപ്പിയെന്നും നത്തിംഗ് പേഴ്‌സണല്‍ എന്നും പ്രശാന്ത് തന്നെ കുറിക്കുകയും ചെയ്തു. അതിന് ശേഷവും ചര്‍ച്ച സജീവമായി. ഇതിനൊപ്പം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലും എല്ലാം അഭ്യൂഹം പരന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും ഒരു മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് മാത്രമാണ് താനിട്ടതെന്നും പ്രശാന്ത് വിശ്വസ്തരോട് പ്രതികരിക്കുകയും ചെയ്തു. പോസ്റ്റിനൊപ്പമുള്ള ചിത്രമെടുത്തത് അജീഷ് ഗുരുവാണ്. അസാമാന്യ റേഞ്ചിലുള്ള ചിത്രമാണ് ഇത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ വന്നപ്പോള്‍ താമസിച്ച ഹോട്ടലിന് മുന്നില്‍ വച്ചിരുന്നതാണ് ആ ചെസ് ബോര്‍ഡ്. അതിന് മുന്നിലിരുന്നു ഫോട്ടോ എടുക്കാന്‍ അനുവദിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എത്തി താമസിച്ചവരില്‍ മിക്കവരും ആ വലിയ ചെസ് ബോര്‍ഡിന്റെ സാധ്യതയില്‍ ഫോട്ടോ എടുത്തു. അങ്ങനെ പ്രശാന്തും ഇരുന്ന് ചിത്രം പകര്‍ത്തി. അതിന്റെ മനോഹാരിതയില്‍ ഫെയ്‌സ് ബുക്കില്‍ ഇടാനും തീരുമാനിച്ചു.
അങ്ങനെ ഇട്ട ഫോട്ടോയില്‍ അടിക്കുറിപ്പായി നല്‍കിയത് മോഹന്‍ലാല്‍ സിനിമയിലെ ഒരു സൂപ്പര്‍ ഹിറ്റായ ചില നീക്കങ്ങള്‍ അനിവാര്യമാകുന്നു എന്ന ഡയലോഗും. ഇതാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ചയിലേക്ക് വഴിവച്ചത്. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പ്രശാന്ത് രാജിവച്ചുവെന്ന് ചില പ്രത്യേക കമമ്യൂണിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് തീര്‍ത്തും തെറ്റാണ്. ഇന്നും ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയ ചര്‍ച്ചകളുമായി കൂടുതല്‍ സജീവമായിരുന്നു പ്രശാന്ത് രഘുവംശം.
പ്രചരണം അതിശക്തമായതോടെ ഡല്‍ഹിയില്‍ നിന്നും എല്ലാ പ്രധാന വാര്‍ത്തകളും തല്‍സമയം പ്രശാന്ത് തന്നെ നല്‍കി. വീണാ വിജയന്റെ ഡല്‍ഹി കേസിലെ നൂലാമാലകളും മറ്റും വിശദീകരിച്ച് താന്‍ ഏഷ്യാനെറ്റ് ന്യൂസ് വിട്ടില്ലെന്ന സന്ദേശം അതിശക്തമായി നല്‍കി. അപ്പോഴും ഇതൊന്നും അറിയാത്തവര്‍ പ്രചരണം തുടരുകയാണ്.