ഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരം
ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരം
കൊച്ചി: ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെയും കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റി നഴ്സുമാരുടെയും ആവശ്യങ്ങളാണ് നഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആസ്റ്റര്‍ മെഡിസിറ്റി മാനേജ്മെന്റ് അംഗീകരിച്ചത്.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ചീഫ് നഴ്സിങ്ങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും അടിയന്തരമായി ആ ഉത്തരവ് പിന്‍വലിക്കുമെന്നും മാനേജ്മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കൂടാതെ ഇനി മുതല്‍ ലേബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവുകളും ഇറക്കാന്‍ ആസ്റ്ററിന് കീഴിലെ ചീഫ് നഴ്സിങ്ങ് ഓഫീസര്‍, ഡെപ്യൂട്ടി ചീഫ് നഴ്സിങ്ങ് ഓഫീസര്‍ എന്നിവര്‍ക്ക് അധികാരമില്ലെന്ന് മാനേജ്മെന്റ് ഉത്തരവിറക്കി.
യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ജാസ്മിന്‍ ഷാ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ കൂടിയാണ് നഴ്സുമാരുടെ പ്രശ്നം ഒത്തുതീര്‍ന്ന വിവരവും ചര്‍ച്ചയിലെ തീരുമാനങ്ങളും പങ്കുവെച്ചത്. വിവാദ ഉത്തരവ് പുറത്തിറക്കിയ നഴ്സിങ്ങ് ഓഫീസര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും രണ്ടാഴ്ച്ചക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണക്കമ്മിറ്റിയോട് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ജാസ്മിന്‍ഷാ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ചര്‍ച്ച വിജയം ...കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റി നഴ്സുമാരുടെ ആവശ്യങ്ങളും അംഗീകരിച്ച് ആസ്റ്റര്‍ മെഡിസിറ്റി മാനേജ്മെന്റ്...
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ സിഎന്‍ഒ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും അടിയന്തിരമായി ആ ഉത്തരവ് പിന്‍വലിക്കുകയും, ഇനി മുതല്‍ ലേബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവുകളും ഇറക്കാന്‍ ആസ്റ്ററിന് കീഴിലെ ഒരു സിഎന്‍ഒ,ഡിസിഎന്‍ഒ എന്നിവര്‍ക്ക് അധികാരമില്ലെന്ന് മാനേജ്മെന്റ് ഉത്തരവിറക്കി.
നഴ്സുമാരെ നിര്‍ബന്ധിത രാജിവെപ്പിക്കുന്ന നയം അംഗീകരിക്കില്ലെന്നും, അവരോട് അബ്യൂസിങ്ങ് വേര്‍ഡ്സ്, രോഗികളുടെയും മറ്റു ആളുകളുടെയും മുന്നില്‍ വെച്ച് ചീത്ത പറയുന്ന ആളുകളെയും, പരസ്പര ബഹുമാനമില്ലാതെ പെരുമാറുന്നവരോടും ഒരു തരത്തിലുമുള്ള അനുകൂല നിലപാട് മാനേജ്മെന്റ് സ്വീകരിക്കില്ലെന്നും അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവരെ ആസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ തൊഴിലെടുപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി.
സിഎന്‍ഒക്കെതിരെയും, 2ഡിസിഎന്‍ഒമാര്‍ക്കെതിരെയും അന്വോഷണ കമ്മീഷനെ നിയോഗിക്കാനും, 2 ആഴ്ചക്കുള്ളില്‍ കമ്മറ്റി അന്യോഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അതിന്‍മേല്‍ നടപടി സ്വീകരിക്കുന്നതുമാണ്.
അര്‍ഹതപ്പെട്ട, യോഗ്യതയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ലേബര്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രമോഷന്‍ നടപ്പിലാക്കാനും,റെസിഗനേഷന്‍ സംബന്ധിച്ച കാര്യവും നടപ്പിലാക്കും
സിഎന്‍ഇ ക്ലാസ് സംബന്ധിച്ച് പുതിയ രീതി ആസ്റ്റര്‍ മാനേജ്മെന്റ് അവലംബിക്കും. നഴ്സുമാര്‍ക്ക് പ്രയാസമില്ലാത്ത രീതിയിലും, അവര്‍ക്ക് വിജ്ഞാന പ്രദമായ രീതിയായിരിക്കും നടപ്പിലാക്കുക.
മെഡിക്കല്‍ നെഗ്ലിജിയന്‍സ്, അച്ചടക്കരാഹിത്യം ഉണ്ടായാല്‍ മാത്രമേ എക്സ്പ്ലനേഷന്‍ ലെറ്റര്‍ എഴുതേണ്ടതുള്ളൂ
അര്‍ഹതപ്പെട്ട, യോഗ്യതയുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ലേബര്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രമോഷന്‍ നടപ്പിലാക്കാനും,റെസിഗനേഷന്‍ സംബന്ധിച്ച കാര്യവും നടപ്പിലാക്കും
നഴ്സുമാര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച് യുഎന്‍എക്ക്, നഴ്സുമാര്‍ക്കും ഏത് സമയത്തും എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കാം.
അതാത് ദിവസത്തെ പരാതികള്‍ സംഘടനയും എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ സംസാരിച്ച് പരിഹരിക്കാനും ധാരണയായി
ഏപ്രില്‍ മാസം മുതല്‍ എല്ലാ ആസ്റ്ററിന് കീഴിലും നികത്തപ്പെടേണ്ട വേക്കന്‍സികളില്‍ അടിയന്തിര റിക്രൂട്ട്മെന്റ് ഉണ്ടാകും.
ഡബിള്‍ ഡ്യൂട്ടി അത്യാവശ്യ ഘട്ടത്തില്‍ മാതൃമാക്കി മാറ്റും.(കോഴിക്കോട് ആസ്റ്റര്‍)
ഡ്യൂട്ടി സമയത്ത് ജീവനക്കാരുടെ ഫോട്ടോ എടുക്കുന്നതും, ഗ്രൂപ്പില്‍ പ്രചരിപ്പിക്കുന്നതും ഒരുതരത്തിലും അനുവദിക്കില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നത് പരാതിയായി നല്‍കിയാല്‍ ശകതമായ നടപടി എടുക്കാന്‍ ആസ്റ്റര്‍ മാനേജ്മെന്റ് പോളിസിയാണെന്നും വ്യകതമാക്കി.
വളരെ പോസ്റ്റീവും, തൊഴിലാളി സൗഹൃദവുമായ നിലപാടുകള്‍ മാത്രമേ ആസ്റ്റര്‍ മാനേജ്മെന്റ് സ്വീകരിക്കുകയുള്ളൂവെന്ന് ചര്‍ച്ചയില്‍ ഉടനീളം മാനേജ്മെന്റ് വ്യകതമാക്കി. തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന, മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കാത്തവരെ ഒരിക്കലും ആസ്റ്ററിന് കീഴില്‍ വെച്ച്പൊറുപ്പിക്കില്ലായെന്നും, യുഎന്‍എയുമായി മികച്ച സൗഹാര്‍ദ്ദമാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്നും, നഴ്സുമാര്‍ നേരിട്ട പ്രശ്നങ്ങള്‍ തങ്ങള്‍ അറിയാതെ പോയതാണെന്നും, നഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റിനെ കണ്ണടച്ച് വിശ്വസിച്ചതില്‍ വന്ന പാളിച്ചയാണെന്നും, ക്രിത്യമായ തിരുത്തല്‍ നടപടികള്‍ നാളെ മുതല്‍ ജീവനക്കാര്‍ക്ക് നേരിട്ടനുഭവിക്കാം എന്നും ചര്‍ച്ചയില്‍ മാനേജ്മെന്റ് വ്യകതമാക്കി. കണ്ണൂര്‍, എറണാകുളം അസ്റ്ററിലെ നേഴ്സുമാര്‍ക്ക് മറ്റു ആസ്റ്റര്‍ സ്ഥാപനങ്ങളിലെ നഴ്സുമാരെപ്പോലെ നിര്‍ഭയത്വത്തോടെ തൊഴില്‍ എടുക്കാമെന്നും മാനേജ്മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ ഉടനീളം നഴ്സുമാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത അസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ അവര്‍കള്‍ക്കും, അനൂപ് മൂപ്പന്‍ അവര്‍കള്‍ക്കും, വളരെ പോസിറ്റീവായി നയിച്ച ആസ്റ്റര്‍ ക്ലസ്റ്റര്‍ എച്ച് ആര്‍ ഹെഡ് ബ്രിജു മോഹന്‍, എറണാകുളം ആസ്റ്റര്‍ എച്ച് ആര്‍ രാഹുല്‍ എന്നിവര്‍ക്ക് യുഎന്‍എ കുടുംബത്തിന്റെ നന്ദി അര്‍പ്പിക്കുന്നു.
സുശക്തമായ സംഘടന സംവിധാനം ഒരുക്കിയ എറണാകുളം, കോഴിക്കോട് ജില്ല നേതൃത്വങ്ങള്‍ക്കും യൂണിറ്റ് നേതൃത്വങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.