'പുഷ്പ..എന്നത് ഒരു പേരല്ല..ബ്രാൻഡാണ്':'ഇനിയാണ് പാർട്ടി പുഷ്പാ...';തീയേറ്ററുകളെ ഇളക്കിമറിച്ച് 'ഐകോണിക് സ്റ്റാർ അല്ലു അർജുൻ'; ആഘോഷമാക്കി ആരാധകരും; ദളപതിക്കും രക്ഷയില്ല; ബഹുബലി 2 കളക്ഷനും തകർത്തെറിഞ്ഞു; ബോക്സ് ഓഫീസ് തൂക്കി 'പുഷ്പ 2'; കേരള ഫസ്റ്റ് 'ഡേ' കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!

Update: 2024-12-06 10:33 GMT

കൊച്ചി: ഇന്നലെയാണ് തെന്നിന്ത്യൻ ചിത്രമായ പുഷ്പ 2 റിലീസ് ചെയ്തത്. കേരളത്തിൽ അടക്കം വലിയ ആരാധകരാണ് സിനിമയ്ക്ക് ഉള്ളത്. പുഷ്പയുടെ ആദ്യ ഭാഗവും വൻ വിജയമായിരുന്നു. അതിലെ അഭിനയത്തിന് നടൻ അല്ലു അർജുന് നാഷണൽ അവാർഡ് വരെ കിട്ടിയതാണ്. ഇപ്പോൾ വലിയ ആവേശത്തോടെ പുഷ്പ 2 റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. ചിലർക്ക് ഇഷ്ടപ്പെട്ടപ്പോൾ മറ്റു ചിലർക്ക് സിനിമ ഇഷ്ടപ്പെടാതെയും വന്നിട്ടുണ്ട്. ആരാധകർ ഇന്നലെ വലിയ ആവേശത്തോടെയായിരുന്നു സിനിമയെ വരവേറ്റത്. സിനിമ കണ്ടിറങ്ങിയവർ പറഞ്ഞ അഭിപ്രായങ്ങൾ വരെ ഇപ്പോൾ സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാണ്. ചിലർ പറയുന്നത് ട്രോളും ആയിട്ടുണ്ട്.

'പുഷ്പ 2' എന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ ഇത്രയും കാത്തിരിപ്പുയർത്തിയ മറ്റൊരു ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കേരളത്തിലടക്കം പുലർച്ചെ ഷോകൾ നടന്ന ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിൽ കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ പുഷ്പ 2 നേടിയ കേരള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 6 കോടിയ്ക്ക് മുകളിലാണ് അല്ലു അർജുൻ ചിത്രം കേരളക്കരയിൽ നിന്നും നേടിയത്. പ്രഭാസ് ചിത്രം ബഹുബലി 2ന്റെ കേരള കളക്ഷനെയാണ് പുഷ്പ തകർത്തെറിഞ്ഞത്. 5.45 കോടിയായിരുന്നു ബാഹുബലി 2ന്റെ കളക്ഷൻ. കഴി‍ഞ്ഞ ഏഴ് വർഷമായി നിലനിന്നിരുന്ന ബാഹുബലിയുടെ റെക്കോര്‍ഡ് ആണിത്. അതേസമയം, കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 കേരളത്തില്‍ നിന്നും ആദ്യദിനം നേടിയത് 7.5 കോടിയാണ്.

അതേസമയം, കേരള ഫസ്റ്റ് ഡേ കളക്ഷനിൽ മുന്നിലുള്ള തമിഴ് ചിത്രം വിജയ് നായകനായി എത്തിയ ലിയോ ആണ്. 12 കോടിയാണ് സംസ്ഥാനത്തെ ലിയോയുടെ ആദ്യദിന കളക്ഷൻ. മികച്ച സ്ക്രീൻ കൗണ്ട് ആണ് കേരളത്തിൽ പുഷ്പ 2ന് ലഭിച്ചത്. 500ലധികം സ്ക്രീനുകളാണിതെന്നാണ് വിവരം. കൂടാതെ തമിഴ് നാട്ടിൽ ആദ്യദിനം 10 കോടി പുഷ്പ നേടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ കണക്കുകൾ പ്രകാരം ആദ്യദിനം ആഗോള തലത്തിൽ 175.1 കോടിയാണ് പുഷ്പ 2 നേടിയിരിക്കുന്നത്. എന്തായാലും സിനിമ വലിയ ആവേശത്തോടെയാണ് ഇപ്പോൾ മുന്നേറുന്നത്. അവധി ദിവസങ്ങളായ ശനിയും ഞായറുമുള്ള കളക്ഷനും നിർണായകമായിരിക്കും.

Tags:    

Similar News