ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധു; മതപാഠശാലയുടെ മറവില്‍ ഭീകര പ്രവര്‍ത്തനം; യുവാക്കളിലേക്ക് തീവ്രവാദ ചിന്തകള്‍ കുത്തിനിറക്കാന്‍ പ്രത്യേക കഴിവുള്ളയാള്‍; പക്ഷേ.., അജ്ഞാതന്‍ റിട്ടേണ്‍സ്....; ലക്ഷ്യം പിഴച്ചില്ല; കൊടും ഭീകരന്‍ ആബിദും പടമായി
പെഷവാര്‍: ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണ്. പണ്ടുകാലം മുതല്‍ തുടരുന്ന ഈ നിലപാട് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയായിട്ടുണ്ട് പലപ്പോഴും. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പിന്തുണയുണ്ടായിരുന്നുവെന്നത് അന്വേഷണങ്ങളിലൂടെ തെളിഞ്ഞിട്ടും ഉള്ളതാണ്.
കാശ്മീരിലേയോ പഞ്ചാബിലേയോ തീവ്രവാദികള്‍ ആണെങ്കിലും അവര്‍ക്ക് വേണ്ടുന്ന ആയുധങ്ങളും മറ്റ് സഹായങ്ങളും നല്‍കിയിരുന്നതും ഇന്ത്യയില്‍ എത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ല സഹായങ്ങളും ചെയ്തുകൊടുക്കുന്നത് പാക്കിസ്ഥാനാണ്. കാശ്മീര്‍ പഞ്ചാബ് സ്ഥലങ്ങളിലെ തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധവുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പാക്കിസ്ഥാനില്‍ ഇന്ത്യ വിരുദ്ധ ഭീകര സംഘടനകളുടെ തലവന്‍മാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നതാണ്. നിരവധി തീവ്രവാദ നേതാക്കന്‍മാരാണ് ഇത്തരത്തില്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത് പാക്കിസ്ഥാനില്‍ മറ്റൊരു തീവ്രവാദ സംഘടനയുടെ തലവന്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ്.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധുവായ ഖാരി ഐജാസ് ആബിദാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. മതപണ്ഡിതനായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. പാക്കിസ്ഥാനിലെ പക്‌തോണ്‍ പ്രാവശ്യയിലെ പെഷവാറിലെ പള്ളിക്ക് സമീപം പട്ടാപ്പകലാണ് ആക്രമണം നടന്നത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കൂട്ടാളിക്കും പരിക്കേറ്റിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാത്തിനും മുന്നില്‍ നിന്ന് നയിച്ചിരുന്ന ആളാണ് ആബിദ്. ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം തന്നെ ഇയാള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്.
പാക്കിസ്ഥാനില്‍ മതപാഠശാലകള്‍ നടത്തിയിരുന്നു. ഈ മത പാഠശാലകളുടെ മറവില്‍ ഇയാള്‍ അവിടെ പഠിക്കാന്‍ എത്തുന്ന ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ട് ഇരുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇയാള്‍ ഈ മതപാഠശാല ആരംഭിച്ചത് തന്നെ. ഇങ്ങനെ നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജെയ്‌ഷെ മുഹമദ്ദിന്റെയിലെ മറ്റ് നോതാക്കന്‍മാര്‍ക്കൊപ്പം ഇയാള്‍ പ്രവര്‍ത്തച്ചിട്ടുണ്ട് ഇയാള്‍.
തീവ്ര ഇസ്ലാമിക തീവ്രവാദ സംഘടനയായ എഎസ്ഡബ്‌ള്യൂജെയുടെ സമിതി അംഗവും ഇന്റനാഷണല്‍ ഖത്തമി ഈ നബുവത്ത് പ്രസ്ഥാനത്തിനെറ പ്രവിശ്യ തലവനുമായിരുന്നു ഇയാള്‍. ചെറുപ്പക്കാരായ ആളുകളിലേക്ക് തീവ്രവാദ ചിന്തകള്‍ കുത്തിനിറക്കാന്‍ ഇയാള്‍ പ്രത്യേക കഴിവ് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ ബന്ധു മാത്രമല്ല, അവര്‍ സഹപാടികള്‍ കൂടെയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഓരേ മത പാഠശാലയിലാണ് ഇവര്‍ പഠിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് പ്രധാനപ്പെട്ട തീവ്രവാദ ആക്രമണങ്ങള്‍ തന്നെ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്തായാലും ഇന്ത്യ നശിക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദികള്‍ അജ്ഞാതന്റെ വെടിയേറ്റ് മരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതില്‍ അവസാന കണ്ണിയാണ് ആബിദ്. ഈ അടുത്തിടെ പാകിസ്ഥാനില്‍ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ വ്യക്തിയായ ഹാഫി സായദിന്റെ നിവരധി അനുയായികള്‍ അഞ്ജാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇവരുമായി ചേര്‍ന്ന് ആബിദ് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യക്ക് ഏറെ ഗുണമുള്ളതായിരിക്കും എന്നാതാണ് പ്രത്യേകത. ഇവര്‍ നിരന്തരമായി യുവതലമുറയെ വഴിതെറ്റിക്കുന്ന രീതിയിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നടത്തിയിരുന്നത്. ഇത് ഇവര്‍ക്ക് വിദേശ സഹായവും ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ദയനീയ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. എങ്കിലും തീവ്രവാദത്തിന് വേണ്ടി ഇപ്പോഴും പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകളെ തീറ്റിപ്പോറ്റുന്നുണ്ടെന്ന് ഇപ്പോഴും നിഷേധിക്കാന്‍ സാധിക്കില്ല.
ഇത്തരത്തിലുള്ള അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നതിന്റെ പരമ്പര തുടരുകയാണ്. ഏതായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസമായ വാര്‍ത്ത തന്നെയാണ്. ഇന്ത്യയില്‍ തീവ്രവാദത്തിന്റെ വിത്ത് പാകാന്‍ കാത്തിരുന്ന ജെയ്‌ഷെ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖര്‍ തന്നെയാണ് അഞ്ജതര്‍ വതിച്ചിരിക്കുന്നത്.