താക്കോല്‍ക്കൊണ്ട് മുഖത്ത് കുത്തി; മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നു; ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര റാഗിങ്; സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഗുരുതര പരിക്ക്; സംഭവം മലപ്പുറത്ത്

Update: 2025-02-07 03:36 GMT

മലപ്പുറം: രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ് സംഭവം. തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനയാണ് ക്രൂരമായ റാഗിങ്ങിന് ഇരയായത്. ഗുതുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷാനിദിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. താക്കോല്‍ക്കൊണ്ട് മുഖത്ത് കുത്തേറ്റ് ദ്വാരം വീണിട്ടുണ്ട്. തുടര്‍ന്ന് മൂന്ന് തുന്നിലുകളാണ് മുഖത്ത് വേണ്ടി വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷാനിദ്. ഷാനിദിന്റെ രക്ഷിതാക്കള്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി.

ആരൊക്കെയാണ് മര്‍ദ്ദിച്ചതെന്ന് ഷാനിദ് പോലീസിന് മൊഴി നല്‍കും. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യും. ഈ സംഭവത്തില്‍ കോളജില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

Tags:    

Similar News