ലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നീന്തല്‍ അറിയില്ലാത്ത ഇരട്ട സഹോദരന്മാര്‍ മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായി എന്ന് നിഗമനം; ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ടു പേരും വീട്ടില്‍ നിന്ന് ഇറങ്ങിയത് ദുരന്തത്തിലേക്ക്; ചീറ്റൂരിനെ ദുഖത്തിലാഴ്ത്തി ഒന്‍പതാം ക്ലാസുകാരുടെ മടക്കം

Update: 2025-11-02 05:07 GMT

പാലക്കാട്: കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരട്ടക്കുട്ടികളില്‍ രണ്ടുപേരും മുങ്ങി മരിച്ചു. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ലക്ഷ്മണന്‍, ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഇരട്ടസഹോദരനായ രാമന്‍ എന്നിവരാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചത്. സംഭവത്തില്‍ ദുരൂഹ സംശയിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടില്‍നിന്ന് പോകുകയായിരുന്നു. കാണാതായതോടെ അന്വേഷണം നടക്കുന്നതിനിടെ രാമന്റെ വസ്ത്രങ്ങള്‍ കുളത്തിന്റെ കരയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് രാവിലെ നടത്തിയ തിരച്ചിലില്‍ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവര്‍ക്കും നീന്തല്‍ അറിയില്ല. മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണെന്നാണ് വിലിയിരുത്തല്‍. സംഭവത്തില്‍ വിശദ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

ശനി വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തില്‍ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതല്‍ കുളത്തിലും പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഞായര്‍ പുലര്‍ച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ രാമന്റെ മൃതദേഹവും കണ്ടെത്തി.

Tags:    

Similar News