നമ്മുടെ കയ്യില്‍ ഒരു പൈസ ഇല്ലെങ്കിലും നല്ലൊരു പ്രൊജക്റ്റ്മായി നാഷണല്‍ലൈസ്ട് ബാങ്കുകളെ സമീപിച്ചാല്‍ സബ്‌സിഡിനത്തില്‍ നല്ല ലോണുകള്‍ കിട്ടുന്നുണ്ട്; യുവാക്കള്‍ക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്; റിജുല്‍ മാക്കുറ്റി പറഞ്ഞത് അനുഭവ കഥ; മോദിയ്ക്കുള്ള കൈയ്യടിയോ ആ പോസ്റ്റ്?

Update: 2025-01-03 06:12 GMT

കോഴിക്കോട്: യുവ നേതാവ് റിജുല്‍ മാക്കുറ്റിയുടെ നവവത്സര പോസ്റ്റില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തം. നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തുന്ന ചില വരികള്‍ ആ പോസ്റ്റിലുണ്ടെന്നാണ് വിലയിരുത്തല്‍. സംരഭകന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്ന സന്ദേശം പുതു തലമുറയ്ക്ക് നല്‍കാനായിരുന്നു റിജുല്‍ മാക്കുറ്റി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത്. ഇതില്‍ യുവാക്കള്‍ക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സംവിധാനം നമ്മളൊന്ന് മനസ്സിരുത്തി തീരുമാനിച്ചാല്‍ ഇവിടെയുണ്ടെന്ന് കാര്യ കാരണ സഹിതം മാക്കുറ്റി വിശദീകരിക്കുന്നു. ഇത് ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അംഗീകാരമായി മാറുന്നുവെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ത്തുന്നത്.

മോദി ഭരണത്തിന് കീഴില്‍ യുവാക്കള്‍ക്ക് രക്ഷയില്ലെന്നതാണ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നിരന്തരം ഉയര്‍ത്തുന്നത്. പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഇതാണ് പല വേദികളിലും ഉയര്‍ത്തുന്നത്. എന്നാല്‍ കേരളത്തിലെ യുവ നേതാവിന്റെ പോസ്റ്റ് അതിന് വിരുദ്ധമാണത്രേ. നാഷണലൈസ്ഡ് ബാങ്കുകളെ പുകഴ്ത്തിയാണ് മാക്കുറ്റിയുടെ പോസ്റ്റ്. സബ്‌സിഡി ഇനത്തിലെ നല്ല ലോണുകളെയാണ് പുകഴ്ത്തുന്നത്. ഇതെല്ലാം കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്നതാണ് വസ്തുത. ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനേയോ പ്രധാനമന്ത്രി മോദിയേയോ പുകഴ്ത്താതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മാക്കുറ്റിയുടെ പോസ്റ്റ്.

ഒരു സംരംഭകന്‍ എന്ന നിലയില്‍ എനിക്ക് ചെറുപ്പക്കാരോട് പറയാനുള്ള കാര്യം മുതല്‍ മുടക്കാന്‍ നമ്മുടെ കയ്യില്‍ ഒരു പൈസ ഇല്ലെങ്കിലും നല്ലൊരു പ്രൊജക്റ്റ്മായി നാഷണല്‍ലൈസ്ട് ബാങ്കുകളെ സമീപിച്ചാല്‍ സബ്‌സിഡിനത്തില്‍ നല്ല ലോണുകള്‍ കിട്ടുന്നുണ്ട്. അത് ഉപയോഗിച്ച് ശ്രദ്ധയോടുകൂടി ഇങ്ങനെയുള്ള സംരംഭങ്ങളുമായി മുന്നോട്ടുപോയാല്‍ സ്വയം പര്യാപ്തമായി ജീവിക്കാന്‍ നമുക്ക് സാധിക്കും. എന്റെ അനുഭവമാണ് ഞാന്‍ ഇവിടെ പങ്കുവെച്ചത്. കനറാ ബാങ്ക് ആണ് ഞാന്‍ കൊടുത്ത പ്രൊജക്റ്റിന് ലോണ്‍ തന്ന് സഹായിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കടകെണിയില്‍ ആയ എത്രയോ ആളുകള്‍ എന്റെ പ്രസ്ഥാനത്തില്‍ ഉണ്ടെന്ന് എനിക്ക് നേരിട്ട് അറിയാം. അവരെക്കുറിച്ച് ഗോസിപ്പുകള്‍ ഒരുപാട് പറയുമെങ്കിലും അവര്‍ മരണപ്പെട്ടാല്‍ ആണ് പലരുടെയും നിജസ്ഥിതി ആളുകള്‍ അറിയുക. പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്ന യുവാക്കള്‍ക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സംവിധാനം-ഇതാണ് പോസ്റ്റിലെ വിവാദ ഭാഗം.

റിജുല്‍ മാക്കുറ്റിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ

2024ല്‍നിന്ന് 2025 ലേക്ക് കടക്കുമ്പോള്‍

എന്നെ സംബന്ധിച്ചിടത്തോളം പൊതുപ്രവര്‍ത്തനത്തോടൊപ്പം തന്നെ

ഒരു സംരംഭകനായി മാറാന്‍ കഴിഞ്ഞു എന്നതാണ്. പൊതു പ്രവര്‍ത്തനത്തിലേ ഉണ്ടായ ലക്ഷങ്ങളുടെ വലിയ സാമ്പത്തിക ബാധ്യതയും ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത സാഹചര്യവും ഒക്കെ ഉണ്ടായപ്പോഴാണ് AJWA MAK

എന്ന പേരില്‍ Nuts&Dates ഓണ്‍ലൈന്‍ ബിസിനസ് കച്ചവടം ആരംഭിച്ചത്.

തീര്‍ച്ചയായും സാധനങ്ങളുടെ ക്വാളിറ്റി കൊണ്ടും വിശ്വാസ്യതകൊണ്ടും വലിയ പിന്തുണയാണ് രണ്ടേമുക്കാല്‍ വര്‍ഷമായി എനിക്ക് പ്രിയ കസ്റ്റമേഴ്‌സില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി നിവര്‍ന്ന് നില്‍ക്കാന്‍

എനിക്ക് സാധിച്ചത് ഈയൊരു സംരംഭമായിരുന്നു.

അതിനുശേഷം ആണ് എന്റെ സഹപ്രവര്‍ത്തകനായ മുഹ്‌സിന്‍ കുഴിത്തള്ളിയുമായി ചേര്‍ന്ന് HOTEL VIBE

എന്ന സ്ഥാപനം 2024 ഒക്ടോബര്‍ ഒമ്പതാം തീയതി കണ്ണൂര്‍ മേലെ ചൊവ്വയില്‍ ഞങ്ങള്‍ ആരംഭിച്ചത്.

തുടക്കത്തില്‍ ചെറിയ ചെറിയ അപാകതകള്‍ ഉണ്ടായെങ്കിലും അതൊക്കെ പരിഹരിച്ച് ഹോട്ടല്‍ രംഗത്ത്

പുതുതായി കടന്നുവന്ന ഞങ്ങള്‍ക്ക്

മൂന്നുമാസം കൊണ്ട് കസ്റ്റമേഴ്‌സിന്റെ വിശ്വാസത്തെ പിടിച്ചു പറ്റാനും രുചികരമായ ഭക്ഷണം അവര്‍ക്ക് നല്‍കാന്‍ സാധിച്ചത് വലിയൊരു നേട്ടമായി ഞങ്ങള്‍ കാണുകയാണ്.

എല്ലാ മേഖലയിലും നല്ല പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാത്തരം ഭക്ഷണങ്ങളുടെയും ഒരു വൈബ് ആയി ഹോട്ടല്‍ വൈബിനെ

മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു സംരംഭകന്‍ എന്ന നിലയില്‍ എനിക്ക് ചെറുപ്പക്കാരോട് പറയാനുള്ള കാര്യം മുതല്‍ മുടക്കാന്‍ നമ്മുടെ കയ്യില്‍ ഒരു പൈസ ഇല്ലെങ്കിലും നല്ലൊരു പ്രൊജക്റ്റ്മായി നാഷണല്‍ലൈസ്ട് ബാങ്കുകളെ സമീപിച്ചാല്‍ സബ്‌സിഡിനത്തില്‍ നല്ല ലോണുകള്‍ കിട്ടുന്നുണ്ട്. അത് ഉപയോഗിച്ച് ശ്രദ്ധയോടുകൂടി ഇങ്ങനെയുള്ള സംരംഭങ്ങളുമായി മുന്നോട്ടുപോയാല്‍

സ്വയം പര്യാപ്തമായി ജീവിക്കാന്‍ നമുക്ക് സാധിക്കും. എന്റെ അനുഭവമാണ് ഞാന്‍ ഇവിടെ പങ്കുവെച്ചത്. കനറാ ബാങ്ക് ആണ്

ഞാന്‍ കൊടുത്ത പ്രൊജക്റ്റിന് ലോണ്‍ തന്ന് സഹായിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കടകെണിയില്‍ ആയ എത്രയോ ആളുകള്‍ എന്റെ പ്രസ്ഥാനത്തില്‍ ഉണ്ടെന്ന് എനിക്ക് നേരിട്ട് അറിയാം. അവരെക്കുറിച്ച് ഗോസിപ്പുകള്‍ ഒരുപാട് പറയുമെങ്കിലും അവര്‍ മരണപ്പെട്ടാല്‍ ആണ് പലരുടെയും നിജസ്ഥിതി ആളുകള്‍ അറിയുക. പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്ന

യുവാക്കള്‍ക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സംവിധാനം

നമ്മളൊന്ന് മനസ്സിരുത്തി തീരുമാനിച്ചാല്‍ ഇവിടെയുണ്ട്.

എല്ലാവര്‍ക്കും എന്റെയും Ajwa Makന്റെയും ഹോട്ടല്‍ വൈബിന്റെ യും ഹൃദയം നിറഞ്ഞ

പുതുവത്സരാശംസകള്‍.


 






 





 


Similar News