പോറ്റിയെ കയറ്റിയേ... സ്വര്‍ണ്ണം ചെമ്പായി മാറിയേ.....! ഈ വരികളില്‍ വസ്തുതയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇനി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; പിണറായി സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി; സ്വര്‍ണ്ണ കൊള്ളയില്‍ പരിശോധനകള്‍ക്ക് ഇഡി എത്തും; എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കൊല്ലത്തെ വിജിലന്‍സ് കോടതി; പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം കോടതി തള്ളി; ഇനി ചെമ്പു തെളിയും

Update: 2025-12-19 06:18 GMT

കൊല്ലം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഇ.ഡിയും ഏറ്റെടുക്കും. കൊല്ലത്തെ വിജിലന്‍സ് കോടതി ഇഡി അന്വേഷണത്തിന് അനുമതി നല്‍കി. ഇഡിയ്ക്ക് മുഴുവന്‍ രേഖകളും നല്‍കാനാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിഹിതത്തില്‍ വന്‍ തിരിമറി നടന്നെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ട് രംഗത്തേക്ക് ഇനിയെത്തും. സ്വര്‍ണ്ണത്തിന്റെ ഉറവിടവും വിനിയോഗവും ഇ.ഡി കണ്ടെത്തും. ഇത് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടുത്ത വെല്ലുവിളിയായി മാറും. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് തീരുമാനം. ഇഡി അന്വേഷണത്തെ പ്രത്യേക അന്വേഷണ സംഘവും എതിര്‍ത്തിരുന്നു.

രാഷ്ട്രീയക്കാര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിക്കും. ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികളില്‍ വന്‍തോതില്‍ തിരിമറി നടന്നുവെന്ന ആരോപണത്തിലാകും പരിശോധന. ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങളും കാണിക്കയായി ലഭിച്ച സ്വര്‍ണ്ണക്കട്ടികളും രേഖകളില്‍ ഉള്ളതുപോലെ സ്റ്റോക്കില്‍ ഇല്ലെന്ന പരാതിയിലാണ് നടപടി. സ്വര്‍ണ്ണം ഉരുക്കിയതിലും പുതിയ ആഭരണങ്ങള്‍ നിര്‍മ്മിച്ചതിലും വന്‍തോതില്‍ ക്രമക്കേട് നടന്നതായി പ്രാഥമിക നിഗമനമുണ്ട്. ഇതിലെ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടോ എന്ന കാര്യവും കേന്ദ്ര ഏജന്‍സി നിരീക്ഷിക്കും.

കോടതി അനുമതി കിട്ടിയതോടെ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സ്വര്‍ണ്ണം കൈകാര്യം ചെയ്ത ജീവനക്കാരില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ തേടും. പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്തികരമായ കണ്ടെത്തലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഇ.ഡി എത്തുന്നത്. ഇഡിയ്ക്ക് രേഖകള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ വാദം തള്ളിയാണ് രേഖകള്‍ നല്‍കാനുള്ള ഉത്തരവ്.

ശബരിമലയില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കിലോക്കണക്കിന് സ്വര്‍ണ്ണം ഉരുക്കിയതിലും പുതിയ ആഭരണങ്ങള്‍ നിര്‍മ്മിച്ചതിലും വന്‍ അഴിമതി നടന്നുവെന്ന ആരോപണം ഏറെക്കാലമായി കേരളത്തില്‍ പുകയുന്നുണ്ട്. സ്വര്‍ണ്ണത്തിന് പകരം ചെമ്പ് വെച്ചുവെന്നും ഉരുപ്പടികളുടെ തൂക്കത്തില്‍ വന്‍ കുറവുണ്ടായെന്നുമുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭക്തജനങ്ങളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇ.ഡി അന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെ, വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് പൂഴ്ത്തിവെച്ചിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളും സ്വര്‍ണ്ണ കൈമാറ്റ രേഖകളും ഇനി കേന്ദ്ര ഏജന്‍സിയുടെ മേശപ്പുറത്തെത്തും. അന്വേഷണം തങ്ങള്‍ നടത്തിയാല്‍ മതി എന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം കോടതി തള്ളിയത് സര്‍ക്കാരിനും പോലീസിനും വലിയ തിരിച്ചടിയായി.

സ്വര്‍ണ്ണം ഉരുക്കിയതിലൂടെ നടന്ന കള്ളപ്പണ ഇടപാടുകളും അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ബന്ധങ്ങളുമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. കേരളത്തെ വിറപ്പിച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടോ എന്ന കാര്യവും കേന്ദ്ര ഏജന്‍സി നിരീക്ഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സ്വര്‍ണ്ണം കൈകാര്യം ചെയ്ത ജീവനക്കാരില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ തേടും. സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്തികരമായ കണ്ടെത്തലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഇ.ഡിയുടെ ഈ നിര്‍ണ്ണായക നീക്കം.

ശബരിമല അയ്യപ്പന്റെ ആഭരണങ്ങളും സ്വര്‍ണ്ണവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്യന്തം പവിത്രമാണ്. രാജഭരണകാലം മുതല്‍ ഓരോ കാലഘട്ടത്തിലും ഭക്തര്‍ സമര്‍പ്പിച്ച അമൂല്യ നിധികളാണിവ. ഈ സ്വര്‍ണ്ണത്തില്‍ കൈവെച്ചു എന്നത് കേരളത്തിലെ ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് അങ്ങേയറ്റം വൈകാരികമായ വിഷയമാണ്. അന്വേഷണം ഇ.ഡിയിലേക്ക് നീങ്ങുന്നതോടെ, വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ നിഗൂഢതകള്‍ ഓരോന്നായി പുറത്തുവരുമെന്ന് ഉറപ്പാണ്.

Similar News