മര്‍ദ്ദിച്ച കൊലപ്പെടുത്തിയ ശേഷം നാടുവിട്ടു; ശേഷം പൊലീസില്‍ വിളിച്ചു പറഞ്ഞു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍ കുട്ടിയെ; പോസ്റ്റുമോര്‍ട്ടത്തില്‍ അതിക്രൂര മര്‍ദ്ദനങ്ങളെന്ന് തെളിഞ്ഞു; കഴുത്തില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അമര്‍ത്തി; ശരീരത്തില്‍ 25ഓളം പൊട്ടലുകള്‍; യുകെയെ നടുക്കിയ സാറ കൊലപാതകത്തില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍
ലണ്ടന്‍: യുകെയില്‍ പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ മരണവുമായി ബന്ധപ്പെട്ട്, ബ്രിട്ടീഷ്-പാകിസ്ഥാനി പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (42) അറസ്റ്റിലായി. 2023 ഓഗസ്റ്റ് 10-ന് സാറയെ ലണ്ടനിലെ വോക്കിംഗിലെ വീട്ടിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് തലേന്ന്, സാറയുടെ പിതാവും (ഉര്‍ഫാന്‍), മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം കൂടെയുണ്ടായിരുന്ന ഉര്‍ഫാന്റെ ഭാര്യ ബീനാഷ് ബട്ടൂല്‍ (30), പെണ്‍കുട്ടിയുടെ അമ്മാവന്‍ ഫൈസല്‍ മാലിക് (29) എന്നിവരും പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു.
ഇസ്ലാമാബാദില്‍ എത്തിച്ചേര്‍ന്ന ശേഷം ഉര്‍ഫാന്‍ പൊലീസില്‍ വിളിച്ച് താന്‍ മര്‍ദ്ദിച്ചെന്നും അവര്‍ ബോധംകെട്ട് കിടക്കുകയാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസാണ് കുട്ടി കൊല്ലപ്പെ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് കുട്ടിയെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഇതില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുട്ടിയുടെ ശരീരത്തില്‍ മാരകമായി മര്‍ദ്ദിച്ചതിന്റെ പാടും, കടിയേറ്റതിന്റെയും, പൊള്ളിച്ചതിന്റെയും ലക്ഷണങ്ങളും കണ്ടെത്തി. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ 25ഓളം പൊട്ടലുകള്‍ ഉണ്ടായിരുന്നെന്നും വലിയ പരിക്കുകള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
പാകിസ്ഥാനിലേക്ക് കടന്ന ഇവര്‍ സെപ്റ്റംബര്‍ 13ന് തിരികെ യുകെയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വിചാരണക്കിടയില്‍ സാറയെ മര്‍ദ്ദിച്ചതായി ഉര്‍ഫാന്‍ സമ്മതിച്ചു. എന്നാല്‍ കൊല്ലാനല്ല മാര്‍ദ്ദിച്ചതെന്നായിരുന്നു ഉര്‍ഫാന്റെ വിശദീകരണം. എന്നാല്‍ സാറയുടെ കഴുത്തിന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അമര്‍ത്തിയതായും അസ്ഥികളെ നശിപ്പിച്ചതായും സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ തെളിവ് സമര്‍പ്പിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളും, കുട്ടിയുടെ ശരീരത്തില്‍ പല്ലുകൊണ്ട് കടിയേറ്റ പാടുകളും ഉണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ബോധം പോയതിന് ശേഷവും മര്‍ദ്ദിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേസില്‍ ഉര്‍ഫാന്റെ ഭാര്യയ്ക്കും സാറയുടെ അമ്മാവനും എതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.