വിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായി; താലികെട്ടാനെത്തിയത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാറില്‍ കയറി മദ്യപിച്ച ശേഷം; കല്യാണം നടന്നില്ലെങ്കില്‍ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നും അതുല്യയുടെ അച്ഛന്‍; എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേയെന്ന് സതീഷിന്റെ അമ്മ; ആരോപണങ്ങളുമായി ഇരു കുടുംബങ്ങളും

'അതുല്യയുടെ വീട്ടിലെ കിണറ്റില്‍ ചാടുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞു'

Update: 2025-07-21 09:04 GMT

കൊല്ലം: സതീഷ് ശങ്കര്‍ താലികെട്ടിയ പത്തൊമ്പതു വയസു മുതല്‍ 30 വയസുവരെ അതുല്യ ജീവിച്ചിരുന്നത് ഭര്‍ത്താവിന്റെ ഒട്ടെറെ ക്രൂരതകള്‍ സഹിച്ചെന്ന് ബന്ധുക്കള്‍. സതീഷിന്റെ സ്വഭാവവൈകൃതങ്ങള്‍ ബന്ധുക്കള്‍ക്കെല്ലാം അറിയാമായിരുന്നിട്ടും എന്തിനവള്‍ അവന്റെ കൂടെ തുടര്‍ന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സതീഷ് താലികെട്ടാനെത്തിയതു പോലും മദ്യപിച്ച് ലക്കുകെട്ടായിരുന്നുവെന്ന അതുല്യയുടെ അച്ഛന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വരനും സുഹൃത്തുക്കളും ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് കല്യാണത്തിനെത്തിയതെന്നാണ് അതുല്യയുടെ അച്ഛന്‍ പറഞ്ഞത്.

വിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായിരുന്നു. കല്യാണം നടത്തിയില്ലെങ്കില്‍ മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞു. അതുല്യയുടെ വീട്ടിലെ കിണറ്റില്‍ ചാടുമെന്നാണ് അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നും അതുകൊണ്ടാണ് കല്യാണം നടത്തിയതെന്നും അച്ഛന്‍ പറയുന്നു.

എന്നാല്‍ ആരോപണം നിഷേധിച്ച് സതീഷ് ശങ്കറിന്റെ അമ്മ രംഗത്ത് വന്നു. 'എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേ? നല്ല സാമ്പത്തികവും വിദ്യാഭ്യാസവുമുണ്ട് അവന്, ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സതീഷിന്റെ അമ്മ.'എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേ? നല്ല സാമ്പത്തികവും വിദ്യാഭ്യാസവുമുണ്ട് അവന്, കിണറ്റില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി എന്നുപറഞ്ഞത് നുണ; അതുല്യയുടെ മാതാപിതാക്കള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്'സതീഷിന്റെ അമ്മ പറയുന്നു.

സതീഷില്‍നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു. ഒരു അടിമയെ പോലെയാണ് അവന്‍ ഭാര്യയെ കണ്ടതെന്നും സുഹൃത്ത് പറയുന്നു. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ഉറപ്പിച്ചു പറയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ഉറപ്പിച്ചു പറയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും

അതേ സമയം കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ എട്ടംഗ സംഘത്തെ നിയോഗിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് കരുനാഗപ്പള്ളി എഎസ്പി മേല്‍നോട്ടം വഹിക്കും. സതീഷിന്റെ ക്രൂരത ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കുമെന്നും സതീഷിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കും.

Tags:    

Similar News