മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം; മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ കൈകാര്യം ചെയ്തത് ക്രൂരമായി; കേരളത്തിന്റെ പ്രാര്‍ത്ഥന ഫലിച്ചില്ല; കുന്നത്തൂരുകാരന്‍ ഹരികൃഷ്ണന് ദാരൂണാന്ത്യം; പ്രതികള്‍ക്കെതിരെ ഇനി കൊലക്കുറ്റം; ആറു പേര്‍ ഒളിവില്‍ തുടരുമ്പോള്‍
കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. കുന്നത്തൂര്‍ ഐവര്‍കാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ഹരികൃഷ്ണന്‍ (18) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് മനസ്സാക്ഷിയെ നടുക്കിയ അക്രമം നടന്നത്. സഹോദരിക്കൊപ്പം ഉത്സവം കാണാനെത്തിയ ഹരികൃഷ്ണനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് ഓഡിറ്റോറിയത്തിന് സമീപം വെച്ച് തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അടൂര്‍ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയായ ഹരികൃഷ്ണന്‍, വികലാംഗരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് മരുത്തടി സ്വദേശികളായ സുനില്‍കുമാര്‍ (58), രതീഷ് (51) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍, അക്രമിസംഘത്തില്‍പ്പെട്ട മറ്റു നാലുപേര്‍ കൂടി ഒളിവിലാണെന്നാണ് വിവരം. ഹരികൃഷ്ണന്‍ മരിച്ചതോടെ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധത്തിലാണ്. ശക്തികുളങ്ങര ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്..
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരന്‍ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
സഹോദരന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികള്‍ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണന്‍ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. അക്രമം നടന്നു നാലു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണന്റെ മരണം ഉറപ്പായതോടെ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന.
