ഫ്ളോറിഡയുടെ തീരത്ത് ദുരൂഹത ഉയര്‍ത്തി കാണപ്പെട്ടിരുന്ന ചുവന്ന തിരമാലകള്‍; പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം; രക്തത്തിന്റെ ചുവപ്പോടെയുള്ള തിരമാലകള്‍ക്ക് പിന്നില്‍ ആല്‍ഗകളുടെ വന്‍ തോതിലുള്ള വളര്‍ച്ചയെന്ന് കണ്ടെത്തല്‍

ഫ്ളോറിഡയുടെ തീരത്ത് ദുരൂഹത ഉയര്‍ത്തി കാണപ്പെട്ടിരുന്ന ചുവന്ന തിരമാലകള്‍

Update: 2025-03-24 06:21 GMT

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്ളോറിഡയുടെ തീരത്ത് ദുരൂഹത ഉയര്‍ത്തി കാണപ്പെട്ടിരുന്ന ചുവന്ന തിരമാലകള്‍ക്ക് പിന്നിലെ രഹസ്യം ഒടുവില്‍ കണ്ടെത്തി ശാസ്ത്രലോകം. രക്തത്തിന്റെ ചുവപ്പ് നിറമുള്ള തിരമാലകള്‍ പരിസ്ഥിതിക്ക് വന്‍ നാശമാണ് വരുത്തുന്നത് എന്നാണ് കണക്കാക്കിയിരുന്നത്. ഇതിനെ നേരിടുന്നതിനായി സര്‍ക്കാരിന് വന്‍തുകയാണ ്ഓരോ വര്‍ഷവും ചെലവാക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന കാര്യം ശാസ്ത്രജ്ഞന്‍മാരെ വര്‍ഷങ്ങളോളം കുഴക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആദ്യമായി ചുവന്ന തിരമാലകളുമായി ബന്ധപ്പെട്ട ഒരു ഡസനോളം വൈറസുകളെ ശാസ്ത്രലോകം

കണ്ടെത്തിയിരിക്കുകയാണ്. ആല്‍ഗകളുടെ അഥവാ കടല്‍ക്കളകളുടെ വന്‍ തോതിലുള്ള വളര്‍ച്ചയാണ് ചുവപ്പ് തിരമാലകള്‍ക്ക് പിന്നിലെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. കടലിലെ ജലപ്രവാഹങ്ങളും പോഷകങ്ങളും അതുപോലെ വന്‍ തോതില്‍ ഉയരുന്ന സമുദ്രത്തിന്റെ താപനിലയും ഒത്തുചേര്‍ന്നാണ് ആല്‍ഗകളെ ചുവപ്പാക്കി മാറ്റുന്നത്.

ഇക്കാരണം കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ പലപ്പോഴും നിരവധി ബീച്ചുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മത്സ്യങ്ങളിലും പക്ഷികളിലും മനുഷ്യരിലും പോലും ചുവപ്പ് തിരമാലകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാണ് നേരത്തേ കരുതപ്പെട്ടിരുന്നത്. യു.എസ്.എഫ് കോളേജ് ഓഫ് മറൈന്‍ സയന്‍സിലെ പോസ്റ്റ്ഡോക്ടറല്‍ ഗവേഷകയായ ജീന്‍ ലിം ഈ പുതിയ കണ്ടെത്തലിനെ വലിയ വഴിത്തിരിവ് എന്നാണ് വിശേഷിപ്പിച്ചത്.

ഭാവിയില്‍ ഈ പ്രതിഭാസം എപ്പോള്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ക്ക് കൃത്യമായി പ്രവചിക്കാന്‍ ഇത് ഏറെ സഹായകരമാകും എന്നാണ്

ജിന്‍ലീം പറയുന്നത്. ഇത്തരം ആല്‍ഗകള്‍ പരക്കാന്‍ വൈറസുകള്‍ ഏറെ സഹായകരമാകും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഏത് തരം വൈറസുകളാണ് ഇവയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചുവപ്പ് നിറമുള്ള തിരമാലകളില്‍ നിരവധി ഇനങ്ങളില്‍ പെട്ട വൈറസുകള്‍ ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട സ്ഥിതിക്ക് ഇവയില്‍ ഏറ്റവും ശക്തമായ സാന്നിധ്യം ഏതാണെന്ന് തിരിച്ചറിയാനുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഫ്േളാറിഡയില്‍ മിക്കവാറും എല്ലാ വര്‍ഷവും ഇത്തരം ചുവപ്പ് വേലിയേറ്റം ഉണ്ടാകാറുണ്ട്. സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാന ഘട്ടത്തിലും തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശരത്കാലത്തിന്റെ തുടക്കത്തിലുമാണ് ഇവ ഉണ്ടാകാറുള്ളത്. ഈ പ്രതിഭാസം മൂന്ന് മുതല്‍ അഞ്ച് മാസം വരെ നീണ്ടുനില്‍ക്കും. നൂറ് കണക്കിന് ചതുരശ്ര മൈല്‍ ചുറ്റളവിലായിരിക്കും ഇത് കാണപ്പെടുന്നത്. ഇവിടെ ശുചിയാക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് ഓരോ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെലവാക്കേണ്ടി വരുന്നത്.

കഴിഞ്ഞ മാസം താമ്പാ മുതല്‍ കീവെസ്റ്റ് വരെ 200 മൈല്‍ ചുറ്റളവിലാണ് ഈ പ്രതിഭാസം ഉണ്ടായത്. നേരത്തേ ചുവപ്പ് തിരമാലകള്‍ ഉണ്ടായ സമയത്ത് ശേഖരിച്ച കേരനിയ ബ്രെവിസ് എന്ന ജീവിയാണ് ഇതിന് പ്രധാന കാരണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസുകളെ കണ്ടെത്തുന്നതിന്, സാമ്പിളിന്റെ ഡി.എന്‍.എ വിശകലനം ചെയ്യുന്ന വൈറല്‍ മെറ്റാജെനോമിക്സ് എന്ന സാങ്കേതിക വിദ്യയും ഗവേഷകര്‍ ഉപയോഗിച്ചിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ പ്രസിദ്ധീകരണമായ എംസ്പിയറിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Tags:    

Similar News