ഒരു സംഘം ക്രിമിലുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യിലുള്ള 'കുന്തം' ഉപയോഗിച്ച് ശ്രമിച്ചത് സ്വയം പ്രതിരോധത്തിന്; ആ ഇടികളൊന്നും ക്രിമിനല്‍ സംഘത്തിന്റെ ദേഹത്തും കൊണ്ടില്ല; അവന്മാരെ കൊല്ല് എന്ന് യുവതി ആക്രോശിച്ചെന്ന് എഫ് ഐ ആറില്‍ എത്തിയത് എങ്ങനെ? മാള്‍ ഓഫ് ട്രാവന്‍കൂറിലെ ആ എഫ് ഐ ആര്‍ നീതി നിഷേധം തന്നെ; ഫോര്‍ട്ട് എസിയുടേത് വെറും വെള്ള പൂശല്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച് എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതില്‍ പൊലീസിന് നല്‍കുന്ന വിശദീകരണം അതിവിചിത്രം. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് എന്നാണ് ഫോര്‍ട്ട് അസിസ്റ്റന്ര്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പൊലീസുകാരന്‍ ഇടിവളയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരുന്നു എഫ്ഐആര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു സംഘം ആക്രമികള്‍ ചേര്‍ന്ന് അക്രമിക്കാന്‍ വരുമ്പോള്‍ പ്രതിരോധത്തിന് ശ്രമിക്കുന്നത് എങ്ങനെ ജാമ്യമില്ലാ കുറ്റമാകുമെന്നാണ് ഉയരുന്ന ചോദ്യം. മിഥുന്‍ റോയിയെ മര്‍ദ്ദിക്കാന്‍ എത്തിയത് എസ് എഫ് ഐക്കാരാണ്. ഇതിനിടെ വലിയ പ്രകോപനമുണ്ടാക്കി. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നു പോലീസുകാരന്‍. ഇതിനിടെ ഇടിവള ഉപയോഗിച്ചാല്‍ അത് എങ്ങനെ ജാമ്യമില്ലാ കുറ്റമാകും. സ്വന്തം ജീവന്‍ അപകടത്തില്‍ പെടാതിരിക്കാന്‍ മിഥുന്‍ നടത്തിയ ശ്രമമായിരുന്നു ഇത്. ഇതിനൊപ്പം മിഥുനൊപ്പമുണ്ടായിരുന്ന യുവതി ചേട്ടാ അവന്മാരെ കൊല്ല് എന്ന് ആക്രോശിച്ചതായും ഉണ്ട്. എന്നാല്‍ ഇത് ദൃശ്യ തെളിവുകളായി പുറത്തു വന്നിട്ടുമില്ല. ഇവിടെ ആ യുവതിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ ബോധപൂര്‍വ്വ ശ്രമം ഉണ്ടായി.
കേസില്‍ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രാത്രി തന്നെ ജാമ്യം ലഭിച്ചിരുന്നു. വിനയ് പ്രകാശ്, സുര്‍ജിത് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഈ ആക്രമത്തെ പ്രതിരോധിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. ഇത് പോലീസിന് സംഭവിച്ച ഗുരുത വീഴ്ചയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാളിനുള്ളില്‍ വച്ച് കുടുംബവുമായെത്തിയ പൊലീസുകാരനായ മിഥുന്‍ റോയിയെ ആണ് എസ് എഫ് ഐക്കാര്‍ ആക്രമിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരനായിരുന്നു മിഥുന്‍. ഇയാള്‍ക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാളില്‍ വച്ച് അപ്രതീക്ഷിതമായ ആക്രമണം.
അടികിട്ടിയ മിഥുനെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നേത്തെ നല്‍കിയ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എസ് എഫ് ഐക്കാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. അറസ്റ്റിലായ രണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടിയത് നിസ്സാര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് മാത്രമാണ്. അറസ്റ്റിലായ വിനയ് പ്രകാശ്, സുര്‍ജിത് എന്നിവര്‍ക്കാണ് രാത്രി വൈകി ജാമ്യം ലഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതറിഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചു. പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം അത് ഒഴിവാക്കുകയായിരുന്നു. രാത്രി 11- ഓടെയാണ് ഇരുവരെയും വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച് പോലീസ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതിനിടെ തുടര്‍ച്ചയായ അക്രമങ്ങളും പോലീസിന്റെ സമീപനവുംകാരണം താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മാളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ മിഥുന്‍ റോയി പറഞ്ഞു. മാളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആദ്യം അക്രമിച്ചത് മിഥുന്‍ റോയിയാണെന്ന് ജില്ലാ സെക്രട്ടറി എം.എ. നന്ദന്‍ പറഞ്ഞു. എന്നാല്‍ ഇത് മാസങ്ങള്‍ക്ക് മുമ്പാണ്. അതിന്റെ പ്രതികാരമാണ് തീര്‍ത്തെന്ന് എസ് എഫ് ഐയും സമ്മതിക്കുന്നു. 2023 ഓഗസ്റ്റില്‍ പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കംമുതല്‍ മിഥുന്‍ റോയി നോട്ടപ്പുള്ളിയായിരുന്നു. ഇക്കൊല്ലം പുതുവര്‍ഷാഘോഷത്തിനിടെ ശംഖുംമുഖത്ത് വിദ്യാര്‍ഥികളെ മര്‍ദിച്ചതും വിവാദമായി. മിഥുന്‍ റോയി കഴിഞ്ഞദിവസം ബൈക്കില്‍ പേട്ട ഭാഗത്തേക്കു പോകുന്നതു കണ്ട എസ്.എഫ്.ഐ.ക്കാര്‍ പിന്നാലെകൂടിയത് ഈ വൈരാഗ്യം വെച്ചാണ്. ഇത് ഇനിയും തുടരാനാണ് സാധ്യത.
മാളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആദ്യം അക്രമിച്ചത് മിഥുന്‍ റോയിയാണെന്ന് ജില്ലാ സെക്രട്ടറി എം.എ. നന്ദന്‍ പറഞ്ഞു. പുതുവത്സാരാഘോഷത്തിനിടെ മിഥുന്‍ പ്രവര്‍ത്തകരെ കാരണമൊന്നുമില്ലാതെയാണ് മര്‍ദിച്ചത്. പിന്തുടര്‍ന്ന് ആക്രമിക്കുന്നത് സംഘടനയുടെ ശൈലിയല്ല. എവിടെ ജോലി ചെയ്തിട്ടുണ്ടോ അവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി വിവാദത്തിലായ ഉദ്യോഗസ്ഥനാണ്. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് ആക്രമിക്കുന്നെന്ന മിഥുന്റെ ആരോപണം ശരിയല്ലെന്നും നന്ദന്‍ പറഞ്ഞു. ശംഖുംമുഖത്തെ സംഭവത്തിനുശേഷം നാക്കില്‍ ശസ്ത്രക്രിയയാതിനാല്‍ അവധിയിലായിരുന്നു. ഏതാനും ദിവസംമുന്‍പ് തിരികെ പ്രവേശിച്ചു. വീണ്ടും രണ്ടുദിവത്തേക്ക് അവധിയെടുത്തു. ഇതിനിടെയാണ് മാളില്‍ എത്തിയത്. ബന്ധുവായ സ്ത്രീ ഒപ്പം വന്നതല്ല. മാളില്‍ വെച്ച് കണ്ടതാണ്. കേസ് വന്നതോടെ അവരും കുടുംബവും മനോവിഷമത്തിലാണെന്നും മിഥുന്‍ പറഞ്ഞു.
