ശശി തരൂരിന്റെ വെബ്സൈറ്റും സര്‍വേ തയ്യാറാക്കിയ വോട്ട് വൈബ്. ഇന്‍ എന്ന ഡൊമൈനും ഒരേ കമ്പനിയുടേത്; കോണ്‍ഗ്രസിന് പ്രതിരോധിക്കാന്‍ ആയുധം കിട്ടി; എന്‍ഡുറന്‍സ് ഡൊമൈന്‍സില്‍ ഇനി പിടിച്ചു കയറും; പ്രവര്‍ത്തക സമിതി അംഗമായ വിശ്വപൗരനെ ട്രോളി ഹാരീസ് അറബിയുടെ പോസ്റ്റ്; ആ സര്‍വ്വേ തട്ടിപ്പോ?
മലപ്പുറം: കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് കാണിച്ച് രംഗത്തെത്തിയ ശശി തരൂരിന്റെ സര്‍വേയില്‍ ട്വിസ്റ്റ്. സര്‍വേ നടത്തിയ കമ്പനിക്കും ശശി തരൂരിനും തമ്മില്‍ ബന്ധം. ശശി തരൂരിന്റെ വെബ്സൈറ്റും സര്‍വേ തയ്യാറാക്കിയ വോട്ട് വൈബ്.ഇന്‍ എന്ന ഡൊമൈനും ENDURANCE DOMAINS TECHNOLOGY PRIVATE LIMITED എന്ന കമ്പനിയുടേതെന്ന് കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരീസ് അറബിയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വിട്ടത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ഡ്യൂറന്‍സ് ഡൊമൈന്‍ ടെക്നോളജി. 2014 ഫെബ്രുവരി 24നാണ് ശശി തരൂരിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്. 2025 മാര്‍ച്ച് മൂന്നിനാണ് വോട്ട് വൈബ് എന്ന ഡൊമൈനും രജിസ്റ്റര്‍ ചെയ്തത്. തരൂര്‍ സര്‍വേ ഫലം എക്‌സില്‍ പങ്കുവച്ച ഉടന്‍ തന്നെ ഇത് തരൂരിന് വേണ്ടി ചെയ്ത സര്‍വേ ആണെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു. സര്‍വേ സാമ്പിളുകള്‍ എങ്ങനെ കണ്ടെത്തിയെന്ന് പോലും വ്യകതമായിരുന്നില്ല. ഇതെല്ലാം ചര്‍ച്ചയാക്കിയാണ് ഹാരീസ് അറബിയുടെ പോസ്റ്റ്.
ഇതിനൊപ്പം ശശി തരൂരിനെതിരെ ഹാരീസ് അറബി മറ്റ് ചിലത് കൂടി പറയുന്നുണ്ട്. മത പ്രോക്തമായ ദേശീയതയെ എങ്ങിനെ നിര്‍മ്മിക്കുന്നു എന്ന് എഴുതി വച്ച ആളാണ് ശശി തരൂര്‍. ആ പുസ്തകങ്ങള്‍ അദ്ദേഹം തന്നെ എഴുതിയതാണ് എങ്കില്‍ എന്താണ് എഴുതിയത് എന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ടാകണം, അതല്ല ഗോസ്റ്റ് റൈറ്റിങ് ആണ് നടന്നത് എങ്കില്‍ അദ്ദേഹം ആ പുസ്തകം വായിക്കുന്നത് നല്ലതാണ്. 'ഒരു ഭീരുവിനെ പോലെ മാപ്പ് അപേക്ഷിച്ചു' സവര്‍ക്കര്‍ കത്ത് എഴുതിയതിനെ കുറിച്ചും, 1947 ഇല്‍ ഇന്ത്യ നേടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ല എന്ന ഗോള്‍വാള്‍ക്കറിന്റെയും ആര്‍ എസ് എസിന്റെയും നയങ്ങളെ കുറിച്ചും എല്ലാം അദ്ദേഹം വീണ്ടും വായിക്കേണ്ടി വരും. 'ഹിന്ദു സംസ്‌കാരത്തിന്റെ പരദേശിയാണ് ജനാധിപത്യം' എന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നതിനെ ഈ പുസ്തകത്തില്‍ ശശി തരൂര്‍ പരിഹസിക്കുന്നു. ജനാധിപത്യത്തോടും മതേതര നിലപാടുകളോടും ശശി തരൂര്‍ യുദ്ധം പ്രഖ്യാപിക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നിലപാടുകളുടെ അടിസ്ഥാനം തന്നെ സംഘപരിവാറിന്റെ ദേശത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നതുമാണ്. ഇങ്ങനെയുള്ള ഹിന്ദുത്വയുടെ ഒരു പതാകാവാഹകന്‍ ആയ നരേന്ദ്ര മോഡിയെ പുകഴ്ത്തുക വഴി തരൂര്‍ ഒരു സെല്‍ഫ് നിഗേഷന്‍ ആണ് ചെയ്യുന്നത്-ഇതാണ് ഹാരീസി അറബിയുടെ മറ്റൊരു പോസ്റ്റ്. ശശി തരൂരിനെതിരെ നിലപാട് എടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഹാരീസ് അറബിയുടെ പ്രതികരണമെന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്തെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളുന്നത്.
ഹാരീസ് അറബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ബഹു. വിശ്വ പൗരന്റെ തട്ടിപ്പ് സര്‍വേ.
ബഹു വിശ്വ പൗരന്‍ ഇന്നലെ പുറത്ത് വിട്ട സര്‍വേ കണ്ടപ്പോള്‍ വലിയ കോമഡി ആണ് തോന്നിയത്. votevibe. in എന്ന പേരില്‍ ഉള്ള ഒരു വെബ്‌സൈറ്റ്/ കമ്പനി ആണ് ഈ സര്‍വേ നടത്തിയത്. ഈ വെബ്‌സൈറ്റ് വിസിറ്റ് ചെയ്താല്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടാക്കിയതാണ് എന്നേ തോന്നൂ. (സ്‌ക്രീന്‍ ഷോട്ട് പോസ്റ്റില്‍ ഇടുന്നു)
votevibe. in എന്ന ഡോമെയിന്റെ who is details എടുത്തു നോക്കി. അപ്പോഴാണ് കള്ളന്‍ ഐക്യരാഷ്ട്ര സഭയില്‍ ആണെന്ന് മനസ്സിലാകുന്നത്. ??????
www.shashitharoor. in ന്റെ registrar കമ്പനിയും votevibe.in ന്റെ registrar കമ്പനിയും ഒന്ന് തന്നെ! രണ്ടും മുംബൈ ആസ്ഥാനം ആയ ENDURANCE DOMAINS TECHNOLOGY PRIVATE LIMITED ആണ്. 24/02/2014 ഇല്‍ ശശി തരൂര്‍ തന്റെ ഡോമെയിന്‍ രജിസ്റ്റര്‍ ചെയ്ത അതേ കമ്പനിയില്‍ തന്നെ വളരെ അത്ഭുതകരമായി 02/03/2025 ഇല്‍ votevibe എന്ന ഡോമൈനും രജിസ്റ്റര്‍ ചെയ്തു. 2014 ഇല്‍ ഈ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആക്കിയിരുന്നില്ല. അതിനു മുമ്പ് തന്നെ തരൂരിന് അറിയാമായിരുന്ന ആളുകള്‍ ആയിരിക്കും ഈ കമ്പനി നടത്തി വന്നത് എന്ന് കരുതാം.
ഇനി വോട്ട് വൈബില്‍ കയറി നോക്കിയാല്‍ അതിലേറെ വലിയ തമാശകള്‍ ആണ്.
Political intelligence, geo political risk, election tracker എന്നിങ്ങനെ ഗൂഗിള്‍ നോക്കി കിട്ടുന്ന സകല ചപ്പും ചവറും കെ ജി ലെവലില്‍ കുത്തി നിറച്ചു വച്ച ഒരു ദാരിദ്ര്യം തുളുമ്പി നില്‍ക്കുന്ന വെബ്‌സൈറ്റ്. ഇങ്ങനെ ഉള്ള ബിസിനസ്സിന്റെ ബേസിക്ക് ടൂള്‍ ആണ് നല്ല വെബ്‌സൈറ്റ്, നല്ല സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ എന്നിവ. ഐക്യരാഷ്ട്ര സഭ കാശ് കൊടുക്കാത്തത് കൊണ്ടാണോ അതോ പെട്ടന്ന് തന്നെ കേരള മുഖ്യമന്ത്രി ആകാന്‍ ഇറങ്ങിയത് കൊണ്ടാണോ എന്നറിയില്ല വിശ്വ പൗരന്‍ ഇക്കാര്യങ്ങള്‍ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ??????
എബൌട്ട് അസ് ഇല്‍ ഇങ്ങനെ ഉണ്ട്.
Our mission is to illuminate the emotional and cultural factors influencing electoral decisions, beyond mere policy analysis. Since our inception, we have been at the forefront of political research, offering services such as opinion and exit polls, voter behavior analysis..
സംഗതി ഇലൂമിനാറ്റി ആകട്ടെ, ഇവര്‍ പറയുന്നത് കേട്ടാല്‍ ഈ കമ്പനി നാല് മാസം മുമ്പ് ഉണ്ടാക്കിയ തട്ടികൂട്ട് പ്രസ്ഥാനം ആണെന്നൊന്നും മനസ്സിലാവില്ല.
അവര്‍ ടീം എന്ന് പറഞ്ഞു കൊടുത്തത് ഒരേ ഒരാളുടെ പേരാണ്. അത് Amitabh Tiwari യാണ്. LinkedIn ഇല്‍ ഇയാളെ കിളച്ചു നോക്കി. ആള്‍ പത്രപ്രവര്‍ത്തകന്‍ ആണ്. ഇന്ത്യ ടുഡേ, NDTV എന്നിവയില്‍ ഒക്കെ കോണ്‍സള്‍ട്ടന്റ് ആയിരുന്നു. കിളച്ചു മറിച്ചപ്പോള്‍ Dreams Building 2/D, 1702 L.B.S. Marg, Bhandup, Maharashtra India 400078 അഡ്ഡ്രസില്‍ ഉള്ള A. T. VOTEVIBE LLP എന്ന സ്ഥാപനത്തിന്റെ ഡെസിഗ്‌നെറ്റഡ് പാര്‍ട്ണര്‍ ആണെന്നും മനസ്സിലായി. ഇക്കഴിഞ്ഞ മെയ് മാസം ആണ് ഈ കമ്പനി രെജിസ്റ്റര്‍ ചെയ്തത്. പേരില്‍ ഉള്ള A അമിതാഭ് ആയിരിക്കും, T എന്നത് പണ്ട് ഐക്യരാഷ്ട്ര സഭ പ്രവര്‍ത്തിച്ച ആളുടെ പേരില്‍ നിന്നാണോ എന്തോ.. ??
Votevibe in media എന്ന് പറഞ്ഞു കുറെ ലിങ്കുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. അതൊക്കെ മേല്‍ പറഞ്ഞ അമിതാബ് തിവാരി പത്രങ്ങളില്‍ എഴുതിയ കോളം ആണ്.
ഇനിയും തോണ്ടി സമയം കളയുന്നില്ല. ഐക്യ രാഷ്ട്ര സഭയോട് ഉള്ള മതിപ്പ് കളയരുതല്ലോ.
പണ്ട് സി ശ്രീധരന്‍ സാറിനെ കുറിച്ച് പറഞ്ഞത് മാത്രമേ പറയാന്‍ ഉള്ളൂ. നല്ല ബോധവും വിവരവും ഉള്ള മനുഷ്യന്‍ ആയിരുന്നു. കൂട്ട് കെട്ടിന്റെ നിലവാരത്തിനു അനുസരിച്ചു സ്വയം താഴാന്‍ തീരുമാനിച്ചാല്‍ പിന്നെ നിവൃത്തിയില്ല.
ഇവരുടെ സര്‍വേ കോമഡിയെ കുറിച്ച് വേറെ എഴുതാന്‍ ഉണ്ട്.
ഭാവി കേരള മുഖ്യമന്ത്രിയോട് ഒന്നേ പറയാന്‍ ഉള്ളൂ. മിനിമം കേരളത്തിന്റെ നിലവാരത്തിനു അനുസരിച്ചുള്ള തന്ത്രങ്ങള്‍ എങ്കിലും പ്രയോഗിക്കുക.
Hon. Vishwa Pauran's Fraudulent Survey.
When I saw the survey released by Vishwa Pauran yesterday, I felt it was a big comedy. This survey was conducted by a website/company named votevibe.in. If you visit this website, you will feel like it was made by children studying in primary school. (Screenshot is being attached hereunder.)
I looked up the votevibe.in domain's WHOIS information, which proves the schemer is in the United Nations. ??????
Votevibe.in and www.shashitharoor. in are registered through the same company! Ie, ENDURANCE DOMAINS TECHNOLOGY PRIVATE LIMITED, situated in Mumbai. Surprisingly, on February 3, 2025, the domain votevibe.in was registered through the same company that had registered Shashitharoor.in on February 24, 2014. In 2014, this firm was not made a private limited company. Presumably, the individuals running this business knew Tharoor even before that.
Now if you look at VoteVibe, it is even more ridiculous.
A shoddy website in terms of design and technology, containing all the garbage that can be found on Google, such as election trackers, geopolitical danger, and political intelligence. A strong website and effective oscial media accounts are the foundational elements of such a firm. I'm not sure if this is due to his hurried desire to become King of Kerala or the fact that the United Nations undervalued the services. ??????
This is what is in About Us.
'Our mission is to illuminate the emotional and cultural factors influencing electoral decisions, beyond mere policy analysis. Since our inception, we have been at the forefront of political research, offering services such as opinion and exit polls, voter behavior analysis..'
By reading this, you won't realise that this business is a fictitious movement that was started four months ago.
The Team section has only one individual. Mr. Amitabh Tiwari is the one. I did a LinkedIn search on him. The individual is a journalist. He worked as a consultant for NDTV and India Today. Upon conducting additional research, I discovered that he is the designated partner of A. T. VOTEVIBE LLP, which has its offices at Dreams Building 2/D, 1702 L.B.S. Marg, Bhandup, Maharashtra, India 400078. This company was officially registered in May of this year. The initial letter A of the name might be Amitabh's, while the T comes from the name of a former UN employee.. ??
I found osme links in the website saying Votevibe in media. All of them are columns written by the aforementioned Amitabh Tiwari in various newspapers.
I'm not going to waste time looking any farther. I have kept alive my respect for the United Nations.
Keep in mind that the earth will be the limit if you continue to reduce the bar in accordance with the teams you join. To become the next Chief Minister of Kerala, it would be wise to play games of a calibre that Malayalis would not find obnoxious.