സ്‌പെയിനില്‍ ഹോളിഡേയ്ക്ക് പോയി ഡ്രോണ്‍ പറപ്പിച്ചാല്‍ പിന്നെ നാട്ടിലേക്ക് തിരിച്ചുവരവില്ല! സഞ്ചാരികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതില്‍ കര്‍ശന നിയന്ത്രണം; പിഴ ഇനത്തില്‍ കൊടുക്കേണ്ടി വരിക കോടികള്‍..

പിഴ ഇനത്തില്‍ കൊടുക്കേണ്ടി വരിക കോടികള്‍..

Update: 2025-08-05 05:50 GMT

മാഡ്രിഡ്: ഈ വേനല്‍ക്കാലത്ത് സ്പെയിനിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. അവിടെ സഞ്ചാരികള്‍ക്ക് കൊണ്ട് വരാന്‍ നിയന്ത്രണമുള്ള വസ്തുക്കള്‍ കൈവശം വെച്ചാല്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ഇവിടെ ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണമാണ് ഉള്ളത്. ഇവിടെ വിനോദ സഞ്ചാരികള്‍ ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ ഒന്നേ മുക്കാല്‍ ലക്ഷം പൗണ്ടാണ് പിഴയായി നല്‍കേണ്ടത്.

കഴിഞ്ഞ മാസം കാനറി ദ്വീപുകളിലെ പ്യൂര്‍ട്ടോ ഡി ലാ ക്രൂസിലേക്ക് പോയ ഒരുവിനോദ സഞ്ചാരി കടല്‍ത്തീര പട്ടണങ്ങളില്‍ വര്‍ഷം തോറും ആഘോഷിക്കുന്ന വിര്‍ജെന്‍ ഡെല്‍ കാര്‍മെന്‍ ഉത്സവത്തില്‍ ജനക്കൂട്ടത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതായി കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ചു കൂടി കടലിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നത് ഈ ചടങ്ങിന്റെ പ്രധാന ഭാഗമാണ്. ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ഇത് എവിടെ നിന്നാണ് അയച്ചതെന്ന് അന്വേഷണം തുടങ്ങി.

സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് മനസിലാക്കി. അങ്ങനെ ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു ബ്രിട്ടീഷുകാരനായ ടൂറിസ്റ്റാണ് ഡ്രോണ്‍ അയച്ചതെന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് രാജ്യത്ത് നിരവധി നിയന്ത്രണങ്ങള്‍ ഉണ്ടെന്നും ഇതിനായി ലൈസന്‍സ് ആവശ്യമാണ് എന്ന കാര്യം അറിയില്ലെന്ന് മനസിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഡ്രോണ്‍ സര്‍ക്കാര്‍ കണ്ടു കെട്ടുകയും തുടര്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

സ്പെയിനിലെ നിയമപ്രകാരം തിരക്കേറിയതോ നഗരപ്രദേശങ്ങളിലോ ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണ് . മാത്രമല്ല അപകടകരമാണെന്നാണ് കണക്കാക്കപ്പെടുന്നതും. ഇത്,് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഒന്നും തന്നെ വിനോദസഞ്ചാരിക്ക്

അറിയില്ലായിരുന്നു. ഉത്സവകാലത്ത് മൂന്ന് അംഗീകൃത ഡ്രോണുകള്‍ക്ക് മാത്രമേ പറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി, അതില്‍ രണ്ടെണ്ണം നാഷണല്‍ പോലീസിന്റെ വകയാണ്.

മറ്റൊന്ന് ആ ദിവസത്തെ ആഘോഷങ്ങള്‍ പകര്‍ത്താനുള്ളതാണ്. ചെറിയ ഡ്രോണ്‍ ലംഘനങ്ങള്‍ക്ക് പോലും ഇവിടെ നാല്‍പ്പത്തയ്യായിരം പൗണ്ട് പിഴ നല്‍കണം. ഗുതുതരമായ ലംഘനങ്ങള്‍ക്ക് തൊണ്ണൂറായിരം പൗണ്ട് വരെയാണ് പിഴ. അപകടമുണ്ടാക്കുകയോ വിമാനത്തെ അപകടത്തിലാക്കുകയോ ചെയ്യുന്നത് പോലുള്ള വളരെ ഗുരുതരമായ ലംഘനങ്ങള്‍ക്ക് 90,001 മുതല്‍ 225,000 വരെ പിഴ ചുമത്താം.

Tags:    

Similar News