കാരവാന് ലഹരി പിടിക്കാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതാകുമെന്ന് ഹസീബ് മലബാറിന്റെ വെളിപ്പെടുത്തല്‍; ശ്രീനാഥിനെ കൊണ്ട് മടുത്തെന്നും നിര്‍മ്മാതവ്; പുലര്‍ച്ചെ വിളിച്ച് കഞ്വാവ് ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയുടെ നിര്‍മ്മാതാവ്
കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് പിന്നാലെ ശ്രീനാഥ് ഭാസിയേയും വെട്ടിലാക്കി വെളിപ്പെടുത്തല്‍. ശ്രീനാഥ് ഭാസിയുടെ സിനിമയുടെ നിര്‍മ്മതാവ് ഹസീബ് മലബാറിന്റേതാണ് വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെയാണ് 'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയുടെ നിര്‍മ്മാതാവ് ആരോപണം ഉന്നയിച്ചത്. തന്നെ ശ്രീനാഥ് ഭാസി കഷ്ടപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. കാരവാന് ലഹരി പിടിക്കാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതാകുമെന്നാണ് ഹസീബ് മലബാറിന്റെ വെളിപ്പെടുത്തല്‍. ശ്രീനാഥിനെ കൊണ്ട് മടുത്തെന്നും നിര്‍മ്മാതവ് പറയുന്നു പുലര്‍ച്ചെ വിളിച്ച് കഞ്വാവ് ആവശ്യപ്പെട്ടുവെന്നും നിര്‍മ്മതാവ് കൂട്ടിച്ചേര്‍ത്തു. ലഹരി നല്‍കാത്തതിന് 58 ദിവസം സെറ്റില്‍ നടന്‍ എത്തിയില്ല. ഡബിംഗുമായും സഹകരിച്ചില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു. പുലര്‍ച്ചെ ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ഷൂട്ടിംഗും ഡബ്ബിംഗുമെല്ലാം നീണ്ടു പോയെന്നും നിര്‍മ്മാതാവ് പറയുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങള്‍ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമെന്ന തലത്തില്‍ 'നമുക്കു കോടതിയില്‍ കാണാം' എന്ന ചിത്രത്തിന്റെ ചിത്രീകരണം 2022 ജുണ്‍ പന്ത്രണ്ടിനാണ് കോഴിക്കോട്ടാരംഭിച്ചത്. ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ജയ് ഹോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഇത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബര്‍ ഈ ചിത്രത്തിന്റേയും തിരക്കഥ രചിച്ചു. പക്ഷേ സിനിമ ഇത്രയും വര്‍ഷമായിട്ടും തിയേറ്ററില്‍ എത്തിയില്ല. നിര്‍മ്മാതാവിന് വലിയ നഷ്ടമാണ് ഇതുണ്ടാക്കിയത്. മുമ്പും ലഹരി വിവാദത്തില്‍ കുടുങ്ങിയിരുന്നു ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവുമായി കുടുങ്ങിയ തസ്ലീമയുടെ ഇടപാടുകാരുടെ കൂട്ടത്തിലും നടനുണ്ട്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)