ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലെ സംഘര്‍ഷത്തിന് പ്രതികാരം; സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനമിട്ട് കുട്ടികള്‍ തടിച്ചു കൂടി; നഞ്ചക്ക് അടക്കം ഉപയോഗിച്ചുള്ള സിനിമാ സ്‌റ്റൈല്‍ അടി; പ്രായ പൂര്‍ത്തിയായ ഗുണ്ടകളും സംഘര്‍ഷമുണ്ടാക്കാന്‍ എത്തി; ഷഹബാസിന് തലയ്‌ക്കേറ്റത് ഗുരുതര പരിക്ക്; പത്താം ക്ലാസുകാരന്റെ ജീവനെടുത്തത് കൊടുംപക

Update: 2025-03-01 00:57 GMT

കോഴിക്കോട്: താമരശ്ശേരിയിലേത് ആസൂത്രിത ആക്രമണം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചത് ക്രൂര മര്‍ദ്ദനത്തിന്റെ ബാക്കി പത്രം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. മുതിര്‍ന്നവരും ഷഹബാസിനെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോ റക്കുന്ന് മുഹമ്മദ് ഷഹബാ സിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളാണ്.

ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനില്‍വെച്ച് ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂവിവിളിച്ചു. അത് നൃത്തസംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തു. വിദ്യാര്‍ഥികള്‍തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഈ കൊടുംപകയുടെ ബാക്കി പത്രമായിരുന്നു വ്യാഴാഴ്ചത്തെ സംഘര്‍ഷം. സാമൂഹികമാധ്യ മത്തിലൂടെയുള്ള ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററി ലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശത്ത് തമ്പടിച്ചിരുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച് ഓടിച്ചു. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റു,

നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. വിദ്യാര്‍ഥികള്‍ക്കുപുറമേ പുറത്തു നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും ആയുധങ്ങളുപയോഗിച്ച് അക്രമം നടത്തിയെന്നാണ് ആരോപണം. പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിച്ചു. കുറച്ചുകഴി

ഞ്ഞപ്പോള്‍ ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതാണെന്ന സംശയമാണ് വീട്ടിലുണ്ടായത്. തുടര്‍ന്ന് സുഹൃത്തുക്കളോട് ചോദിച്ചു. അപ്പോഴാണ് സംഘര്‍ഷം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

തലച്ചോറില്‍ ആന്തരികരക്തസ്രാവവും ഉണ്ടായിരുന്നു. നില വഷളായതിനെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. താമരശ്ശേരി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി.

Similar News