ഇന്ത്യയിലേക്ക് നാട് കടത്തിയ അനധികൃത കുടിയേറ്റക്കാരന്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് റണ്‍വെയില്‍ കൂടി ഓടി; ഹീത്രൂ വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ വൈറല്‍

കുടിയേറ്റക്കാരന്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് റണ്‍വെയില്‍ കൂടി ഓടി

Update: 2025-06-10 00:49 GMT

ലണ്ടന്‍: അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയത് വലിയ വിവാദമായ ഒന്നായിരുന്നു. ഇന്ത്യയിലേക്ക് ഇത്തരത്തില്‍ ആളുകളെ കൊണ്ടുവന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. എന്തിനും ഏതിനും ചാടിയിറങ്ങുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും വെറുതെയിരുന്നില്ല.അന്ന്, അമേരിക്ക വിശദീകരിച്ചത്, സുരക്ഷ ഉറപ്പാക്കാനായിരുന്നു അത്തരത്തിലൊരു നടപടി എന്നായിരുന്നു. ഇതേ ഏതാണ്ട് സത്യമാണെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നടന്നത്.

ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ തയ്യാറായി നിന്ന വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പായി ഒരാള്‍ റണ്‍വേയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹോം ഓഫീസിന് വേണ്ടി, കരാറുകാരായ മില്‍റ്റി കെയര്‍ ആന്‍ഡ് കസ്ടഡിയാണ് ഇയാളെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, സുരക്ഷാ ഗാര്‍ഡുകളെ വെട്ടിച്ച് ഇയാള്‍ ഓടുകയും വിമാനത്താവളത്തിന് പുറത്തു കടക്കുകയും ചെയ്തു.


Full View

ഇയാള്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യം മറ്റൊരു വ്യക്തിയാണ് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെര്‍മിനല്‍ 2 വിന് അടുത്തുള്ള എയര്‍പോര്‍ട്ട് ഗ്രൗണ്ടിലൂടെ നാലു പേര്‍ ഇയാളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്താവളത്തിന് പുറത്തു കടന്ന ഇയാളെ പിന്നീട് ഒരു വാനിലെത്തിയ സംഘം തടയുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ വീണ്ടും വിമാനത്താവളത്തില്‍ എത്തിക്കുകയും നാടുകടത്തുകയും ചെയ്തു.

Tags:    

Similar News