അവധി കഴിഞ്ഞെത്തിയ 80-കാരിയുടെ വീട്ടില്‍ താമസമാക്കി ക്രിമിനല്‍ സംഘം; സ്വന്തം വീട്ടില്‍ താമസിക്കാന്‍ നിയമപോരാട്ടം നടത്തി വൃദ്ധ; വിചിത്ര നിയമത്തെ ഭയന്ന് കൈമലര്‍ത്തി പോലീസ്; ബ്രിട്ടനിലെ വയോധികയ്ക്ക് സംഭവിച്ചത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും..!!
അവധി കഴിഞ്ഞെത്തിയ 80-കാരിയുടെ വീട്ടില്‍ താമസമാക്കി ക്രിമിനല്‍ സംഘം
ലണ്ടന്‍: ഒട്ടകത്തിന് കൂടാരത്തില്‍ തലവയ്ക്കാന്‍ അനുവാദം കൊടുത്ത അറബിയുടെ കഥ ഏറെ പഴകിയതാണ്. ആധുനിക കാലത്ത് അറബിയുടെ സമ്മതമില്ലാതെ തന്നെ ഒട്ടകങ്ങള്‍ കൂടാരത്തില്‍ ഇടിച്ചു കയറി താമസമാക്കുന്ന കഥകളാണ് ബ്രിട്ടനില്‍ നിന്നും പുറത്തു വരുന്നത്. അത്തരത്തിലൊരു കഥയാണ് വടക്ക് കിഴക്കന്‍ ലണ്ടനിലെ ചിംഗ്ഫോര്ഡില് നിന്നും വരുന്നത്. ഇവിടെ ഒരു വീട്ടില്‍ താമസിച്ചിരുന്ന, വീട്ടുടമ കൂടിയായ 80 കാരി തന്റെ സുഹൃത്തിനൊപ്പം ഏതാനും ദിവസം ചെലവഴിക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ കാണുന്നത് തന്റെ വീട് ഒരുപറ്റം ആളുകള്‍ കൈയ്യേ'റിയ കാഴ്ചയാണ്.
ഈ വൃദ്ധ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അത് മനസ്സിലാക്കി തന്നെ കിഴക്കന്‍ യൂറോപ്പില്‍ നിന്നെന്ന് സംശയിക്കുന്ന ഒരു ക്രിമിനല്‍ സംഘം ഇവരെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനത്തോടെയാണ് സംഘം വീട് കൈയ്യേറിയത്. സുഹൃത്തിനൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച് തിരികെയെത്തുമ്പോഴാണ് വീട്ടുടമയായ വൃദ്ധ ഇക്കാര്യം അറിയുന്നത്. മെട്രോപോളിറ്റന്‍ പോലീസിനെ സമീപിച്ചെങ്കിലും, ഇത് സിവില്‍ കുറ്റകൃത്യമാണെന്നും പോലീസിന് ഇടപെടാനാവിലെന്നുമായിരുന്നു അവര്‍ അറിയിച്ചത്. അതേസമയം, വെട് കൈയേറിയവര്‍ പറയുന്നത് അവര്‍, വീട്ടുടമയുമായി ഒരു വാടക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്.
പുരുഷന്മാരും സ്ത്രീകളും അടങ്ങിയ ഒരു സംഘമാണ് അവിടെ താമസിക്കുന്നത്. ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും അവര്‍ക്കൊപ്പം ഉണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നിസ്സഹായായ വൃദ്ധ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണെങ്കിലും നടപടിക്രമങ്ങള്‍ വൈകുകയാണ്. ഒരു ബന്ധുവിനൊപ്പം വെസ്റ്റ് കണ്‍ട്രിയിലാണ് രോഗി കൂടിയായ ഇവര്‍ താമസിക്കുന്നത്. അതിക്രമിച്ചു കയറിയവര്‍ രാത്രികാലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും മറ്റും അയല്ക്കാര്ക്ക് ശല്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു വീട്ടുടമയുടെ അനുവാദമില്ലാതെ, അവിടെ താമസിക്കണമെന്ന ഉദ്ദേശത്തോടെ കയറുന്നതിനെയാണ് ബ്രിട്ടീഷ് നിയമങ്ങള്‍ അതിക്രമിച്ചു കയറ്റം എന്ന് വ്യാഖ്യാനിക്കുന്നത്. ഇത് നിയമപരമായി കുറ്റമാണ്. ആറ് മാസം വരെ പിഴയോ 5000 പൗണ്ട് പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റം. എന്നാല്‍, വാടക കരാറുമായി വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല. അതോടൊപ്പം കുക്കൂയിംഗ് എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നുണ്ട്.
കാക്കക്കൂട്ടില്‍ മുട്ടയിടുന്ന കുയിലിനെ ഓര്‍മ്മിപ്പിക്കുന്ന കുക്കൂയിംഗില്, വീട്ടുടമ, താമസമുള്ളപ്പോള്‍ തന്നെ ബലമായി കയറി അനുവാദമില്ലതെ താമസിക്കുന്നതാണ് പതിവ്. മയക്കുമരുന്ന് മാഫിയകള്‍ ഉള്‍പ്പെട്ട ഇത്തരം സംഭവങ്ങള്‍ ബ്രിട്ടന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അവശരും വൃദ്ധരുമായവര്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളാണ് ഇവര്‍ ഉന്നം വയ്ക്കാറ്. ഇത്തരത്തില്‍ കുക്കൂയിംഗ് നടത്തി വീട്ടില്‍ താമസിപ്പിച്ച് അത് മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രമായി മാറ്റിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.