ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും മികച്ച വിമാനത്താവളമായി സിങ്കപ്പൂരിലെ ചാംഗി എയര്‍പ്പോര്‍ട്ടും; ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ പട്ടിക ഇങ്ങനെ
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളില്‍ കൂടുതലും ഏഷ്യയില്‍
ദുബായ്: ഇന്നത്തെ കാലത്ത് വിമാനത്താവളങ്ങള്‍ വെറും വിമാനത്തില്‍ കയറാന്‍ വേണ്ടിയുള്ള സ്ഥലമാണ് എന്ന സങ്കല്‍പ്പത്തിന് അപ്പുറമായിട്ടാണ് പലരും കരുതുന്നത്. വിമാനത്താവളത്തിലെ അത്യാധുനിക സംവിധാനങ്ങളാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അവിടെ എന്തൊക്കെ സംവിധാനങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. വിമാനയാത്രയെ കുറിച്ചുള്ള സങ്കല്‍പ്പത്തെ തന്നെ നിങ്ങള്‍ സഞ്ചരിക്കുന്ന വിമാനത്താവളത്തിന് വലിയതോതില്‍ മാറ്റാന്‍ കഴിയും എന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണപാനീയങ്ങള്‍ക്കായി ഹബ്ബില്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ടോ, വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ ഇരിക്കാന്‍ സുഖകരമായ സംവിധാനങ്ങളുണ്ടോ സമയം ചെലവഴിക്കാന്‍ ഏതൊക്കെ ഷോപ്പിംഗ് ഓപ്ഷനുകള്‍ ലഭ്യമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ പലരും പ്രധാനമായി നോക്കുന്നത്. ഫോര്‍ബ്സ് ട്രാവല്‍ ഗൈഡ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളവും എയര്‍ലൈനും
ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എമിറേറ്റ്സ് മികച്ച അന്താരാഷ്ട്ര എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈനിന്റെ ജനപ്രീതിയും ആഡംബരവും, ഉയര്‍ന്ന നിലവാരമുള്ള സേവനവും പ്രശസ്തിയും കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി എമിറേറ്റ്സ് എയര്‍ലൈന്‍സിന് പതിവായി ലഭിക്കാറുണ്ട്. ഫോബ്‌സ് ട്രാവല്‍ ഗൈഡിന്റെ രണ്ടാം വാര്‍ഷിക വെരിഫൈഡ് എയര്‍ ട്രാവല്‍ അവാര്‍ഡാണ് ഇത്തവണ എമിറേറ്റ്സിന് കിട്ടിയത്.
അതേസമയം, സിംഗപ്പൂരിലെ ചാംഗിയാണ് ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം ആദ്യം, 2025 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ 13-ാം തവണയും സിംഗപ്പൂര്‍ ഹബ് ഒന്നാമതെത്തിയിരുന്നു. ചാംഗി വിമാനത്താവളം അതിമനോഹരമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍ഡോര്‍ വെള്ളച്ചാട്ടം ചാങ്കി വിമാനത്താവളത്തിലാണ് ഉള്ളത്. ഇത് 40 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്.
ഈ വര്‍ഷത്തെ ഫോര്‍ബ്സ് പട്ടികയില്‍ ചാങ്കിക്ക് മികച്ച എയര്‍പോര്‍ട്ട് ഡൈനിംഗ് എന്ന പദവിയും ലഭിച്ചു. പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയ മറ്റ് വിമാനത്താവളങ്ങളില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സിനെ മികച്ച യു.എസ് എയര്‍ലൈനായി തിരഞ്ഞെടുത്തു, മികച്ച ചെറിയ ലൈന്‍ എന്ന നിലയില്‍ ജെ.എസ.്എക്സും ഉള്‍പ്പെടുന്നു.മികച്ച വിമാനത്താവളങ്ങളുടെ കാര്യത്തില്‍, ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിന് ഫോര്‍ബ്സ് യുഎസിലെ ഏറ്റവും മികച്ച പദവി നല്‍കി.
ദുബായിലെ എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ച് മികച്ച അന്താരാഷ്ട്ര എയര്‍ലൈന്‍ ലോഞ്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഏറ്റവും മികച്ച യാത്രാനുഭവമുള്ള 9,000-ത്തിലധികം ആളുകളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഫോര്‍ബ്‌സ് റാങ്കിംഗിലെ വിജയികളെ തിരഞ്ഞെടുത്തത്.
