തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്‍; മൃതദേഹം കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍; അപകടകാരണം വ്യക്തമല്ല; വീട്ടില്‍ നിന്നിറങ്ങിയത് കടയില്‍ പോകാന്‍; സിബി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു; പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു
തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്‍
തൊടുപുഴ: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരിച്ചത് പ്രദേശവാസിയായ റിട്ട. ബാങ്ക് ജീവനക്കാരന്‍ ഇ.ബി.സിബിയെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രാവിലെ 11.30നായിരുന്നു സംഭവം. കടയില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സിബി. റബര്‍ തോട്ടത്തിനുള്ളിലാണു സിബിയുടെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. കുമാരമംഗലം സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു.
ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തീയണച്ചു. സംഭവസ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞത്. കാര്‍ കത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നതു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്നു സമീപത്താണു സിബിയുടെ വീട്.
ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണഅ തീയണച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്.
കാര്‍ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല. പോലീസും ഫോറന്‍സിക് വിദഗ്ധരും വിശദാന്വേഷണം ആരംഭിച്ചു.