'അയ്യോ..മത്തായി ദാ വരുന്നേ..'; ബന്ദിപൂർ ദേശീയപാതയിൽ കാടിറങ്ങി കൊമ്പന്റെ വിളയാട്ടം; കാഴ്ചകൾ ഫോണിൽ പകർത്തി നിന്ന് സഞ്ചാരികൾ; പെടുന്നനെ ഒരു കാറിന്റെ കടന്നുപോക്ക്; കലിപൂണ്ട കാട്ടാന ചെയ്തത്; ആളുകൾ നിലവിളിച്ചോടി; റോഡിൽ നെഞ്ചടിച്ച് വീണ ടൂറിസ്റ്റിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബന്ദിപൂർ: വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ കാഴ്ചകൾ എല്ലാം ഫോണിൽ പകർത്തി പോകുന്നത് ഒരു പതിവാണ്. അത്രമേൽ മനോഹരമാണ് നമ്മൾ കാണുന്ന കാഴ്ചകൾ.പോകുന്ന വഴിക്ക് മാനും, മ്ലാവും, ആനയും എല്ലാം നമുക്ക് കാണാൻ സാധിക്കും. ചിലർ ഇതൊക്കെ പകർത്താനായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാറുമുണ്ട്.
പക്ഷെ അത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്. ഏത് നിമിഷം വേണമെങ്കിലും മൃഗങ്ങൾ ആക്രമിക്കാനും സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ അത്തരമൊരു സംഭവമാണ് ബന്ദിപൂർ വനമേഖലയിൽ സംഭവിച്ചിരിക്കുന്നത്. കാട്ടാനയുടെ മുന്നിൽപ്പെട്ട ടൂറിസ്റ്റ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം കർണാടകയിലെ ബന്ദിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാട്ടാനയുടെ കാലിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കാട്ടാന ഓടിക്കുന്നതിനിടെ യുവാവ് റോഡിൽ വീഴുന്നതിന്‍റെയും ആനയുടെ കാലിനടിയിൽ കുടുങ്ങുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കി.
ബന്ദിപൂർ ദേശീയപാതയിൽ കാട്ടാനയെ കണ്ടതോടെ ഇരുവശത്ത് കൂടി കടന്നു പോകാനെത്തിയ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ഒരു കാർ മറികടന്നു പോകാൻ ശ്രമിക്കവെ പ്രകോപിതനായ ആന എതിർവശത്തെ ചെറിയ കുന്നിന് മുകളിൽ നിന്ന യുവാവിന്‍റെ സമീപത്തേക്ക് പാഞ്ഞെടുത്തു. തുടർന്ന് യുവാവ് ഓടി റോഡിൽ കയറിയെങ്കിലും കാൽതെറ്റി നെഞ്ചടിച്ച് വീഴുകയും. പിന്നാലെ എത്തിയ കാട്ടാന യുവാവിന്റെ പിൻഭാഗത്ത് ചവിട്ടുകയും മറികടന്നു പോവുകയും ചെയ്യുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് വിനോദ സഞ്ചാരികളെ കാട്ടാന വിരട്ടിയോടിച്ചിരുന്നു. ചാമരാജ് നഗർ ജില്ലയിലെ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. എന്നാൽ, കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിനോദ സഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം, 2023 ഡിസംബറിൽ കടുവ സംരക്ഷണ കേന്ദ്രത്തിലെ കുണ്ടക്കരെ റേഞ്ചിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ബന്ദിപ്പൂരിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ആളായിരുന്നു അത്.