വൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്‌സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്‌കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ വൈറലായി എഐ വീഡിയോകളും മീമുകളും
വൈറ്റ് ഹൗസിലെ അടി കാണണോ!
വാഷിങ്ടണ്‍: വളരെ ശാന്തസുന്ദരമായി ചിരിച്ച് കൈകൊടുത്ത് കൊണ്ട് തുടങ്ങിയ കൂടിക്കാഴ്ച പൊടുന്നനെ അലങ്കോലമാകുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും, യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലൂള്ള നാടകീയമായ വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വിഭവമായി മാറി. എഐ നിര്‍മ്മിത വീഡിയോകളും, മീമുകളും, ട്രോളുകളും പെരുകുകയാണ്.
ഓവല്‍ ഓഫീസില്‍ ട്രംപും, വാന്‍സും ചേര്‍ന്ന് സെലന്‍സ്‌കിയെ ഇരുത്തി പൊരിക്കുന്നതും, സെലന്‍സ്‌കി ചുട്ട മറുപടി കൊടുക്കുന്നതും എല്ലാം ലോകം മുഴുവന്‍ ടെലിവിഷനില്‍ കണ്ടതോടെയാണ് സോഷ്യല്‍ മീഡിയ തിരക്കിലായത്. യുഎസുമായി പ്രകൃതി വിഭവ കരാര്‍ ഒപ്പിടാന്‍ എത്തിയ സെലന്‍സ്‌കി സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കി സ്ഥലം വിടുകയായിരുന്നു. മൂവരും തമ്മില്‍ വാക്കുകള്‍ കൊണ്ടാണ് പോരടിച്ചതെങ്കിലും, എഐ വീഡിയോയില്‍ അത് കയ്യാങ്കളിയായി മാറി.
ഓവല്‍ ഓഫീസില്‍, ട്രംപിനും വാന്‍സിനും ഒപ്പം കൈ കെട്ടിയിരിക്കുന്ന സെലന്‍സ്‌കി പെട്ടെന്ന് ആക്രമിക്കാനെന്ന വണ്ണം ചാടിയെണീറ്റ് ട്രംപിന്റെ കയ്യില്‍ പിടിക്കുന്നതും, ട്രംപ് ചെറുക്കുന്നതും പിന്നീട് അത് മൂവരും ചേര്‍ന്നുള്ള പിടിവലിയായി മാറുന്നതുമാണ് എഐ വീഡിയോയില്‍ കാണുന്നത്.
എക്‌സില്‍ വീഡിയോ വൈറലാണ്. ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ബോക്‌സിങ് നടത്തുന്ന മറ്റൊരു എഐ വീഡിയോയും പ്രചരിക്കുന്നുണ്ട്.
അതിനൊപ്പം നിരവധി ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അവയില്‍ ചിലത്:
😂
— Musa (@musasertv) February 28, 2025
$350 Billion World War 3
Move to Ukraine WWIII#SlavaUkraïni #Trump #Zelensky #Ukraine pic.twitter.com/7CmeNIuYgA