അനധികൃത കുടിയേറ്റക്കാരും മനുഷ്യരാണ്; അങ്ങ് അധികാരമേറ്റതോടെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ പിടിച്ചിരിക്കുന്നു; അല്‍പ്പം കരുണ അവരോടു കാണിക്കണം; ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയായി വനിതാ ബിഷപ്പിന്റെ അധിക പ്രസംഗം കേട്ട് പല്ലുകടിച്ചിരുന്ന ട്രംപ്
ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയായി വനിതാ ബിഷപ്പിന്റെ അധിക പ്രസംഗം കേട്ട് പല്ലുകടിച്ചിരുന്ന ട്രംപ്
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസംഗിച്ച വനിതാ ബിഷപ്പിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നത്. ട്രംപിനെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് അവര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരായ ട്രംപിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. മരിയാനേ ബുധേ എന്ന വാഷിംഗ്ടണിലെ എപ്പിസ്‌ക്കോപ്പല്‍ ബിഷപ്പാണ് ട്രംപിനെ വെട്ടിലാക്കി തന്റ നിലപാടുകള്‍ വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരും മനുഷ്യരാണ് എന്ന കാര്യം വനിതാ ബിഷപ്പ് ട്രംപിനെം ഓര്‍മ്മിപ്പിച്ചു. ഒപ്പം ട്രാന്‍സ്ജെന്‍ഡറുകളോട് അല്‍പ്പം കൂടി കരുണ കാട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തിയതോടെ ട്രാന്‍സ്ജെന്‍ഡറുകളായ കുട്ടികള്‍ ആകെ ഭയപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഭാര്യ മെലനി ട്രംപുമൊത്ത് വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ബിഷപ്പ് ഈ ശക്തമായ നിലപാട് അറിയിച്ചത്.
ട്രംപിന്റ മുഖം ഈ പ്രസംഗം കേട്ട് മ്ളാനമായി എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. അനധികൃത കുടിയേറ്റക്കാര്‍ കുറ്റവാളികള്‍ ആണെന്ന ട്രംപിന്റ വാദത്തെ ചോദ്യം ചെയ്ത വനിതാ ബിഷപ്പ് അവരെ കുറ്റവാളികള്‍ എന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ടു. കുട്ടികളുമൊത്ത് ജീവിക്കുന്ന അവരെ നാട് കടത്തരുതെന്നും മരിയാനേ ട്രംപിനോട് ആവശ്യപ്പെട്ടു. ട്രാന്‍സ് ജെന്‍ഡറുകളും സ്വവര്‍ഗ്ഗ അനുരാഗികളും എല്ലാം ഈ രാജ്യത്തെ പൗരന്‍മാരാണ് എന്ന കാര്യം ട്രംപ് ഓര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ ഇവരെല്ലാം ജീവന്‍ നഷ്ടമാകുമോ എന്ന ഭയപ്പാടിലാണ് ജിവിക്കുന്നതെന്ന കാര്യവും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇവരോട് പ്രസിഡന്‍ഡ് എന്ന നിലയില്‍ കരുണ കാട്ടണമെന്നും മരിയാനേ ആവശ്യപ്പെട്ടു. നമ്മുടെ വിളകള്‍ കൊയ്യു്ന്നതും ഓഫീസുകള്‍ വൃത്തിയാക്കുന്നതും ഹോട്ടലുകളില്‍ നമ്മുടെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നതും ആശുപത്രികളില്‍ ഉറക്കമിളച്ച് ജോലി ചെയ്യുന്നതു എല്ലാം നമ്മള്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കുന്ന പാവം മനുഷ്യരാണെന്ന് ബിഷപ്പ് പറഞ്ഞു. ഇവര്‍ പൗരന്‍മാര്‍ അല്ലെങ്കിലും മതിയായ രേഖകള്‍ ഇല്ലാതെയാണ് താമസിക്കുന്നത് എങ്കിലും അവരേയും മനുഷ്യരായി കണക്കാക്കണം.
അവരുടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് തങ്ങള്‍ വേര്‍പെട്ട് പോകുമോ എന്ന് ഭയപ്പെടുന്നതായും ബിഷപ് ചൂണ്ടിക്കാട്ടി. ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത് അപരിചിതരേയും സ്നേഹിക്കണം എന്നാണെന്നും ഈ ലോകത്ത് എല്ലാവരും അപരിചിതര്‍ ആണെന്നും അവര്‍
അഭിപ്രായപ്പെട്ടു. എന്നാല്‍ ബിഷപ്പിന്റ പ്രസംഗത്തോട് പ്രതികരിക്കാന്‍ ട്രംപ് തയ്യാറായില്ല. എന്നാല്‍ ട്രംപിന്റെ അനുയായികള്‍ ഈ പ്രസംഗത്തില്‍ രോഷാകുലരാണ്.
വനിതാ ബിഷപ്പായ മരിയാനേ ബുധേയേയും നാട് കടത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവരില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. തീവ്ര ഇടതുപക്ഷ നിലപാടുള്ള ബിഷപ്പാണ് മരിയാനേ ബുധേ. ട്രംപ് ആദ്യം പ്രസിഡന്റായ കാലഘട്ടത്തിലും അവര്‍ നിരന്തരമായി അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.