'നാൻ വരേൻ തനിയാ...; എംജിആർ ക്ക് പുറമെ പുതു തലൈവർ പിറവി..!; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിഗ് സ്ക്രീനിലെ രക്ഷകനെ ഇനി ജീവിതത്തിലും കാണാം; വാർത്ത കേട്ട് മുഖം തിരിച്ച് ബിജെപി; എല്ലാം നിരീക്ഷിച്ച് ഡിഎംകെ; ദളപതിയുടെ വരവിൽ തമിഴ്‌നാട് ഇളകുമോ?; രണ്ടുംകൽപ്പിച്ച് ജനനായകൻ; ഇനി നിർണായകമാകുന്നത് ഓഗസ്റ്റിലെ ആ സമ്മേളനം

Update: 2025-07-04 10:51 GMT

ചെന്നൈ: തമിഴ്‌നാട് ജനതയെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു നടൻ ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. ഡിഎംകെ യ്ക്ക് ഇനി മറ്റൊരു എതിരാളികൾ വരില്ലെന്ന കോൺഫിഡൻസിൽ നിൽക്കുമ്പോൾ ആണ് സിനിമയിലെ അതെ മാസ് എൻട്രിയുമായി നടൻ വിജയ് എത്തിയത്. ഇതോടെ ഡിഎംകെ ചെറുതായി എങ്കിലും ഒന്ന് ഭയക്കുകയും ചെയ്തു.

അങ്ങനെ രാഷ്ട്രീയത്തിൽ തനിക്കൊരു ചാൻസ് ഉണ്ടെന്ന് മനസ്സിലാക്കിയതും വിജയ് തന്റെ സിനിമ ജീവിതവും അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2026 ൽ പുറത്തിറങ്ങുന്ന 'ജനനായകൻ' എന്ന സിനിമയിലൂടെ ആയിരിക്കും ആരാധകർ ഇനി ഒരു വട്ടം കൂടി ജോസഫ് വിജയ് ചന്ദ്രശേഖറിനെ കാണുക. ഇപ്പോഴിതാ, തമിഴ്‌നാടിനെ തന്നെ ഒന്നടങ്കം ആവേശത്തിലാക്കി മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചതാണ് വാർത്ത. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം നടന്നത്. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി.

ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ഇതോടെ ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടി. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണെന്നും വിജയ് വ്യക്തമാക്കി. ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് വ്യക്തമാക്കി.

അതേസമയം, പരന്തൂർ വിനത്താവളം, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമരം ചെയ്യുമെന്ന് വിജയ് വെല്ലുവിളിച്ചു. 15000 ജനങ്ങളുടെ പ്രശ്നം സർക്കാരിന് ചെറുതാണോ എന്നും വിജയ് വിജയ് ചോദിക്കുന്നു.

അതുപോലെ, വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലാണ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്. അന്നുതന്നെ വിജയ് പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിക്കുകയും തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗവും നടത്തുകയും ചെയ്തിരുന്നു. നേരത്തെ തിരുച്ചിറപ്പള്ളിയില് സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചത്.

അതിനിടെ, ഡിഎംകെ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ടിവികെ നേതാവ് വിജയ് രംഗത്ത് വന്നിരിന്നു. പോലീസ് ഡിഎംകെയുടെ കൈയിലെ പാവയായി മാറിയെന്ന് വിജയ് വിമർശിച്ചു. ചെന്നൈ വ്യാസർപാടിയിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് ടി വി കെ പ്രവർത്തകർക്ക് നേരേ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിക്ക് പിന്നാലെ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷൻ വിജയ് രംഗത്ത് വന്നത്.

സ്ത്രീകളോടടക്കം അപമര്യാദയായി മാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട ടി വി കെ പ്രസിഡന്‍റ്, ഡി എം കെയുടെ കൈയിലെ പാവയാണ് പൊലീസെന്നും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിജയ് വിമർശവുമായി രംഗത്ത് വന്നത്. പാർട്ടി ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റിൽ ഇടിക്കുകയും തമിഴ് സെൽവിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്ന് ടി വി കെ ആരോപിച്ചു.

Tags:    

Similar News