അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയല്‍വാസിയായ 16കാരനും ബന്ധുവായ യുവാവും; ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ചു; പ്രതികള്‍ പിടിയില്‍; പെണ്‍കുട്ടിയെ വളരെ ഗുരുതരമായിട്ടാണ് ഉപദ്രവിച്ചതെന്ന് ഡിവൈഎസ്പി; അന്വേഷണം തുടരുന്നു
പെണ്‍കുട്ടിയെ വളരെ ഗുരുതരമായിട്ടാണ് ഉപദ്രവിച്ചിരിക്കുന്നതെന്ന് ഡിവൈഎസ്പി
പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. വളരെ ഗുരുതരമായിട്ടാണ് പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ജി സന്തോഷ് ഡിവൈഎസ്പി അറിയിച്ചു. പ്രതികള്‍ പിടിയിലായെന്നും തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്ച പിടികൂടിയത്. അടൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16 കാരന്‍ സമീപത്തെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടുപ്രതി സുധീഷാണ് മറ്റു കുട്ടികളെ തടഞ്ഞു നിര്‍ത്തിയത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം അടൂര്‍ ഡി.വൈ.എസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.
സ്ഥലത്ത് ഒരു ചടങ്ങിനെത്തിയതായിരുന്നു അതിജീവിത. കുട്ടിയെ പരിചയമുള്ള ആളുകള്‍ തന്നെയാണ് പ്രതികള്‍. കുട്ടി വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കുന്ന സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
കേസില്‍ 16കാരനും 19കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരില്‍ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്റെ ബന്ധുവാണ് ഇയാള്‍.
എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനിയെ അഞ്ചു വര്‍ഷത്തിനിടെ 64 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവം.
കായിക താരമായ പെണ്‍കുട്ടിയ്ക്ക് 13 വയസുള്ളപ്പോള്‍ ഒന്നാം പ്രതിയും കാമുകനുമായ സുബിന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. തുടര്‍ന്ന് ബൈക്കില്‍ കയറ്റി റബര്‍ തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.മറ്റൊരു ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ഷെഡില്‍ വച്ചും പീഡിപ്പിച്ചു.
തന്റെ ആവശ്യം കഴിഞ്ഞശേഷം സുബിന്‍ കൂട്ടുകാര്‍ക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി അവരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പെണ്‍കുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളില്‍ വച്ചുപോലും പെണ്‍കുട്ടി ഉപദ്രവത്തിനിരയായിരുന്നു. അഞ്ചുവര്‍ഷമാണ് ഇത്തരത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം വെളിപ്പെട്ടത്.