മകളേ തിരിച്ചുവരല്ലേ...കോവിഡ് കാലത്ത് വരെ കൊള്ള നടത്തിയ ഷൈലജക്കാലം; തലയില്‍ മുണ്ടിട്ട് പോയി പിഎം ശ്രീ ഒപ്പിട്ട ശിവന്‍കുട്ടിക്കാലം; പ്രതിയുടെ ജട്ടി വരെ കക്കുന്ന ആന്റണി രാജുക്കാലം; 'കൊടുത്താല്‍ കൊല്ലത്തും കിട്ടും! എല്‍ഡിഎഫിന്റെ 'മകനെ തിരിച്ചുവരല്ലേ' ക്യാമ്പെയിന് യുഡിഎഫിന്റെ ചുട്ട മറുപടി
'മകനെ തിരിച്ചുവരല്ലേ' ക്യാമ്പെയിന് യുഡിഎഫിന്റെ ചുട്ട മറുപടി
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നതിന് മുന്നേ തന്നെ രാഷ്ട്രീയ യുദ്ധം ഡിജിറ്റല്‍ ലോകത്തേക്ക് പടര്‍ന്നിരിക്കുകയാണ്. അഴിമതിയും ഭരണപരാജയങ്ങളും പരസ്പരം ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന സൈബര്‍ പോരാട്ടം ഇപ്പോള്‍ പാരമ്യത്തിലെത്തിയിരിക്കുന്നു.
എല്‍ഡിഎഫിന്റെ 'ഇരുണ്ട കാലം': ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!
യുഡിഎഫ് ഭരണകാലത്തെ (2011-2016) 'ഇരുണ്ട കാലം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് പുറത്തിറക്കിയ 'മകനെ തിരിച്ചുവരല്ലേ' എന്ന ക്യാമ്പയിനാണ് ഇതിന് തുടക്കമിട്ടത്.
വെബ്സൈറ്റ്: irundakalam.com എന്ന സൈറ്റിലൂടെ 21 ഉപപേജുകളിലായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍, ബാര്‍കോഴ, പവര്‍കട്ട് തുടങ്ങിയ വിവാദങ്ങള്‍ വീഡിയോ സഹിതം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പഴയകാല വിവാദങ്ങളെ വീണ്ടും ജനമധ്യത്തില്‍ എത്തിച്ച് യുഡിഎഫിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.
യുഡിഎഫിന്റെ തിരിച്ചടി
എന്നാല്‍ സമാനമായ രീതിയില്‍ എല്‍ഡിഎഫിന്റെ സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമാനമായ രീതിയില്‍ യുഡിഎഫും ഇതേ മാതൃകയില്‍ പോസ്റ്റര്‍ പുറത്തിറക്കി തിരിച്ചടിച്ചിരിക്കുകയാണ്. പിണറായി വിജയന്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ, ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്, പൊതുമരാത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങി ഓരോ വിവാദങ്ങളും കുത്തിപ്പൊക്കികൊണ്ടാണ് യുഡിഎഫ് തങ്ങളുടെ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.
അതില്‍ ചില പോസ്റ്ററുകള്‍ ഇങ്ങനെയാണ്:
മകനെ മടങ്ങി വരരുത് എന്ന് കുറിച്ച് പിണറായിയുടെ ചിത്രം നല്‍കി അതിന് താഴെയായി
പ്രളയ ഫണ്ട് വരെ തട്ടിച്ച പിണറായിക്കാലം, മകളേ തിരിച്ചുവരല്ലേ എന്ന് കുറിച്ച് ചുവടെ കെ കെ ശൈലജയുടെ ചിത്രം നല്‍കി കോവിഡ് കാലത്ത് വരെ കൊള്ള നടത്തിയ ഷൈലജക്കാലം
തലയില്‍ മുണ്ടിട്ട് പോയി പിഎം ശ്രീ ഒപ്പിട്ട ശിവന്‍കുട്ടിക്കാലം,
കോടതിയില്‍ നിന്നും പ്രതിയുടെ ജട്ടി വരെ കക്കുന്ന ആന്റണി രാജുക്കാലം
ഭരണപക്ഷ എംഎല്‍എയുടെ മകനെ വരെ ലഹരിമാഫിയ കവര്‍ന്നെടുത്ത പിണറായിക്കാലം
റോഡിലെ യുടേണ്‍ വരെ ഉദ്ഘോടനം ചെയ്ത ഗെതികെട്ട രാജീവ്കാലം
പാലങ്ങള്‍ പൊളിഞ്ഞ് തൊഴിലാളികള്‍ കൊല്ലപ്പെടുന്ന മരുമോന്‍ കാലം
കുടിവെള്ളത്തേക്കാള്‍ വലുത് മദ്യക്കമ്പനികള്‍ എന്ന് പ്രഖ്യാപിച്ച രാജേഷ് കാലം
കെട്ടിടം തകര്‍ന്ന് രോഗികള്‍ കൊല്ലപ്പെട്ട വീണ കാലം ഇങ്ങനെ പോകുന്നു പോസ്റ്ററുകള്‍
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പ്രതികരിച്ചുകൊണ്ടാണ് യുഡിഎഫ് അണികള്‍ ഇതിന് കൂടുതല്‍ പ്രചാരം നല്‍കുന്നത്.
'കടക്ക് പുറത്ത്' - സൈബര്‍ യുദ്ധത്തിലെ പുതിയ ആയുധം
എല്‍ഡിഎഫിന്റെ സൈറ്റിന് മറുപടിയായി യുഡിഎഫ് തയ്യാറാക്കിയതാണ് 'പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത് - ഇനി 90 ദിനങ്ങള്‍ മാത്രം' എന്ന കാമ്പയിന്‍. നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതുള്‍പ്പെടെയുള്ള വിധികള്‍ ജനവികാരമായി രേഖപ്പെടുത്താന്‍ യുഡിഎഫ് ഈ സൈറ്റിലൂടെ സൗകര്യമൊരുക്കുന്നു.
Kerala Congress launches aggressive ‘Kadakku Purathu’ campaign, asking CM Pinarayi Vijayan to “Get Out.”
— INC NEWS (@TheIncNews) February 2, 2026
The party has launched a website that allows the public to symbolically dethrone Pinarayi Vijayan with a single click.
Alongside, a charge sheet has been released accusing… pic.twitter.com/f6y9KxCA1Z
രണ്ട് മുന്നണികളും ഭരണനേട്ടങ്ങള്‍ പറയുന്നതിനേക്കാള്‍ ഉപരിയായി എതിരാളികളുടെ ഭരണകാലത്തെ വീഴ്ചകള്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാനാണ് താല്പര്യപ്പെടുന്നത്. 'കൊടുത്താല്‍ കൊല്ലത്തും കിട്ടും' എന്ന നിലപാടില്‍ അണികള്‍ ഇത് ആഘോഷമാക്കുമ്പോള്‍ കേരളത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ ഏത് 'ഓര്‍മ്മപ്പെടുത്തലിനൊപ്പമാകും' നില്‍ക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
