എയര്‍ ഹോസ്റ്റസിന്റെ നഗ്‌ന വീഡിയോ പകര്‍ത്തിയ പൈലറ്റ് കുറ്റവിമുക്തന്‍; ഒരു വയസ്സുകാരിയുടെ മരണം; സ്ത്രീക്കെതിരെ മര്‍ഡര്‍ കേസ്; പോയ വര്ഷം യുകെയില്‍ നടന്നത് റേപ് അടക്കം രണ്ട് ലക്ഷത്തിലേറെ സെക്‌സ് ക്രൈമുകള്‍

പോയ വര്ഷം യുകെയില്‍ നടന്നത് റേപ് അടക്കം രണ്ട് ലക്ഷത്തിലേറെ സെക്‌സ് ക്രൈമുകള്‍

Update: 2026-01-30 04:43 GMT

ലണ്ടന്‍: കണ്ണുമൂടിക്കെട്ടിയ എയര്‍ഹോസ്റ്റസിന്റെ പിന്‍ഭാഗത്ത് അടിക്കുന്ന വീഡിയോ സഹ പൈലറ്റിനയച്ച ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റിനെ കുറ്റവിമുകതനാക്കി. ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരു ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാരിയുമായി കണ്ണുകെട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചില ഫോട്ടോകളും വീഡിയോകളും ടിം കാപ്രന്‍ എന്ന് 38 കാരനായ പൈലറ്റ് എടുത്തിരുന്നു. ഇതില്‍ ചിലത് ബ്രിട്ടീഷ് എയര്‍വെയ്‌സിലെ തന്നെ മറ്റൊരു പൈലറ്റായ സ്റ്റീവന്‍ ഫാണ്‍വര്‍ത്തിന് ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ലൈംഗികവൃത്തി ഉള്‍പ്പടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു എയര്‍ഹോസ്റ്റസ് നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. അതേസമയം, തന്റെ വീട്ടിലേക്ക് വരികയായിരുന്നു എയര്‍ഹോസ്റ്റസ് എന്ന് പറഞ്ഞ ടിം കാപ്രന്‍, അതിനു മുമ്പായി തന്നെ, ഫോട്ടോ എടുക്കുന്നത് ഉള്‍പ്പടെ നിരവധി ലൈംഗിക വൈകൃതങ്ങള്‍ തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും അതെല്ലാം ഇര ആസ്വദിച്ചിട്ടുണ്ടെന്നും കോടതിയില്‍ ബോധിപ്പിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇയാളെ കോടതി കുറ്റവിമുക്തനാക്കിയത്.

ഒരു വയസ്സുകാരിയുടെ മരണം; സ്ത്രീയ്‌ക്കെതിരെ കൊലപാതക കേസ്

ഗുരുതരമായ മുറിവുകളുമായി ഒരു വയസ്സു കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഒരു 27 കാരിക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയില്‍ എത്തി 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജ്യാല - ജീന്‍ മെക്ലാരന്‍ എന്ന ഒരു വയസ്സുകാരി മരണമടഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 3 ന് ആയിരുന്നു സംഭവം നടന്നത്. ഇപ്പോള്‍, ഐല്‍ ഓഫ് വൈറ്റിലെ ന്യൂപോര്‍ട്ടില്‍ നിന്നുള്ള സമാര ജെയ് ഗ്ലോവര്‍ എന്ന വനിതക്ക് മേലാണ്, കൊലപാതകം, മരണ സാധ്യതയുള്ള വിധത്തിലുള്ള മുറിവേല്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

നേരത്തെ 31 വയസ്സുള്ള ഒരു പുരുഷനെ ഈ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി വരുന്ന ഏപ്രില്‍ 27 വരെ ജാമ്യത്തിലാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള് ഇപ്പോള്‍ പുറത്ത് വിടാനാവില്ലെന്നും പറഞ്ഞ പോലീസ് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നു

പോലീസ് രേഖപ്പെടുത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ അഭൂതമായ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച 12 വര്‍ഷ കാലയളവില്‍ 2,14,816 ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ എന്‍ എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ട് മുന്‍പത്തെ 12 വര്‍ഷക്കാലയളവിനേക്കാള്‍ എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

മാത്രമല്ല, ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കുറ്റങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാല്‍ 7 ശതമാനം വര്‍ദ്ധിച്ച് 74,265 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച ഒരുവര്‍ഷ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൊത്തം ലൈംഗിക കുറ്റങ്ങളുടെ എണ്ണമെടുത്താല്‍, പ്രതിദിനം 588 ലൈംഗിക കുറ്റകൃത്യങ്ങളാണ് ബ്രിട്ടനില്‍ നടക്കുന്നതെന്ന് കാണാം.

നഗ്‌നനായി സൈക്കിളില്‍ പോയ 14-കാരന് സംഭവിച്ചത്

അപ്രത്യക്ഷനായതിനു ശേഷം, ഓവു ചാലില്‍ മൃതദേഹം കണ്ടെത്തിയ നോവ ഡൊണോഹോയ് എന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി നഗ്‌നയായി സൈക്കിള്‍ ഓടിച്ചു പോകുന്നത് കണ്ടു എന്ന് ഒരു വനിത ഇന്‍ക്വെസ്റ്റിനിടയില്‍ വെളിപ്പെടുത്തി. 2020 ജൂണ്‍ മാസത്തില്‍ കാണാതായി ആറ് ദിവസങ്ങള്‍ക്ക് ശേഷം വടക്കന്‍ ബെല്‍ഫാസ്റ്റിലെ ഒരു വെള്ളച്ചാലിലായിരുന്നു ഈ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. പൂര്‍ണ്ണ നഗനനായിട്ടായിരുന്നു സൈക്കിള്‍ ഓടിച്ചിരുന്നതെന്നും അമിതമായി മദ്യപിച്ച ഒരു പുരുഷനാണ് സൈക്കിള്‍ ഓടിക്കുന്നതെന്നാണ് താന്‍ ആദ്യം കരുതിയത് എന്നും അവര്‍ പറഞ്ഞു.

വീടിനകത്തിരുന്ന ജനലിലൂടെയായിരുന്നു ഈ ദൃശ്യം താന്‍ കണ്ടതെന്നും പിന്നീട് പുറത്തിറങ്ങി നോക്കിയപ്പോള്‍ വഴിയില്‍ ഷോര്‍ട്ട്‌സും ബോക്‌സറും കിടക്കുന്നത് കണ്ടെന്നും ഒരു ജംബറും, ട്രെയിനറുകളും അടുത്തുള്ള മതിലില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടു എന്നും അവര്‍ പറഞ്ഞു. കുറച്ചുകൂടി മുന്‍പോട്ട് പോയപ്പോള്‍ സൈക്കിള്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടെന്നും എന്നാല്‍, അത് ഓടിച്ചിരുന്ന വ്യക്തി അവിടെ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. പിന്നീട്, നോവയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിന്റെ ആഹ്വാനമനുസരിച്ച് താന്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഇന്‍ക്വെസ്റ്റ് ഇന്നും തുടരും.

Tags:    

Similar News