ഭീഷണിയത്രേ, 'ഭീഷണി'..! 'അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ; ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണകുറിപ്പിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമായി നടന്‍ വിനായകന്‍; സൈബറിടത്തില്‍ തെറിവിളി പതിവാക്കി നടന്‍ പൊതുശല്യമായി മാറുമ്പോള്‍

ഭീഷണിയത്രേ, 'ഭീഷണി'..! 'അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ

Update: 2025-08-08 09:29 GMT

തിരുവനന്തപുരം: സൈബറിടത്തില്‍ തെറിവിളി പതിവാക്കിയ വിനായകന്‍ വീണ്ടും തെറിവിളിയുമായി രംഗത്ത്. ഓരോ ദിവസവും ഓരോരുത്തരെ ഉന്നം വെച്ച് തെറിവിളിക്കുന്ന താരം ഇന്നലെ ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകര്‍ അപര്‍ണ കുറുപ്പിനെ തെറിവിളിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ന് വാക്കു പാലിച്ചു കൊണ്ട് അസഭ്യവര്‍ഷം തന്നെയാണ് നടന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മാധ്യമ മുറികളിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ വിനായകന്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അപര്‍ണ്ണക്കെതിരെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ചീത്തയും എല്ലാം അടങ്ങിയിട്ടുണ്ട്. അപര്‍ണ കുറുപ്പിനെ പലയിടത്തും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. വിനായകന്റെ തെറിവിളികള്‍ പൊതുശല്യമായി മാറുകയാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് തെറിപ്പാട്ടുമായി നടന്‍ വീണ്ടും രംഗത്തുവന്നത്.

മാധ്യമപ്രവര്‍ത്തകയെ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലാണ് നടന്റെ തെറിപ്പാട്ട്. നേരത്തെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ അസഭ്യവര്‍ഷത്തില്‍ മാപ്പ് പറഞ്ഞിരുന്നു വിനായകന്‍. മാപ്പ് പറഞ്ഞ് നിമിഷങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന കുറിപ്പും വിനായകന്‍ പങ്കുവച്ചു. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയത്. ഒപ്പം യേശുദാസിനെയും വിമര്‍ശിച്ചു. ഇത് വാര്‍ത്തയായതിന് പിന്നാലെ ഒറ്റവാക്കില്‍ മാപ്പ് എന്നെഴുതി പങ്കുവച്ചു. വൈകാതെ ന്യൂസ് 18 ചാനലിനെതിരെ അധിക്ഷേപ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.

'ഭീഷണി' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ചാനലുകള്‍... എന്നുപറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ പുലഭ്യം എങ്ങനെ അസഭ്യമാകും എന്നാണ് വിനായകന്റെ ചോദ്യം. വിനായകന്‍ യേശുദാസിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് അപര്‍ണ്ണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തെറിപ്പാട്ടുമായി രംഗത്തുവന്നത്. ഭീഷണി എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ഇതുപോലുള്ള ചാനല്‍ മേധാവികള്‍ എത്രമാത്രം വിഷം ആയിരിക്കും ഭാഷയില്‍ ഒളിപ്പിച്ച് സമൂഹത്തിലേക്ക് കടത്തുന്നത്? അറിയാം മാപ്രകളെ നീയൊക്കെ നിന്റെ കുടുംബം പോറ്റാന്‍ വേണ്ടി പെടുന്ന പാടാണ് എന്ന്.പക്ഷേ...ഒരിക്കല്‍ നിന്റെ മക്കളോട് അവരുടെ സഹപാഠികള്‍ ചോദിക്കും'ഭീഷണി'എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാതെയാണോ നിന്റെഈ മാധ്യമ പണിക്ക് പോകുന്നതെന്ന്.

'ഭീഷണിയും' 'ഉത്തരവും' എന്ന വാക്കുകളുടെ അര്‍ത്ഥം പോലും തിരിച്ചറിയാതെ ചാനലില്‍ അന്തിച്ചര്‍ച്ച നടത്തി അവിടെയും

വിനായകനെ വിറ്റ് നിന്റെ അമ്മയ്ക്കും ഭാര്യക്കും മക്കള്‍ക്കും ഓണക്കോടിക്കുള്ള വകയൊപ്പിച്ചു അതല്ലേ സത്യം ? ഇങ്ങനെയാണ് പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ വിനായകന്റെ അധിക്ഷേപ പോസ്റ്റിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തുന്നത്. വിമര്‍ശനം ആകാം എന്നാല്‍ അതിന് മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ് കമന്റുകളില്‍ ഏറെയും. ജാതീയത പറഞ്ഞ് ഏതറ്റം വരെയും പോകുന്ന രീതി വിനായകന്‍ ഒഴിവാക്കണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിനായകന്‍ തൊട്ടുമുന്‍പ് പങ്കുവച്ച മാപ്പ് അഡ്വാന്‍സായി പറഞ്ഞതാണോ എന്നും കമന്റുകള്‍ ഉയരുന്നുണ്ട്. എന്നിങ്ങനെ ആരംഭിക്കുന്ന കുറിപ്പ് പിന്നീടങ്ങോട്ട് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്.

യോശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ മാത്രമല്ല പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. പട്ടികവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ വഴി 1.5 കോടി രൂപ നല്‍കുന്നതിനുമുന്‍പ് തീവ്രപരിശീലനം നല്‍കണമെന്ന അടൂരിന്റെ വാക്കുകള്‍ വന്‍ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് അടൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയത്.

വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ എന്നും ചോദിച്ചായിരുന്നു വിനായകന്റെ പോസ്റ്റ്. സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍? സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും, എന്നും വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Tags:    

Similar News