ഒന്‍പതാം വയസ്സില്‍ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു; കൗമാരകാലത്ത് എപ്സ്റ്റീന്റെ ലൈംഗിക അടിമയാക്കപ്പെട്ടു; ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 17ാം വയസ്സില്‍; വിര്‍ജീനിയ ഗിയുഫ്രെയുടെ ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
ചെയ്യപ്പെട്ടു; കൗമാരകാലത്ത് എപ്സ്റ്റീന്റെ ലൈംഗിക അടിമയാക്കപ്പെട്ടു
ലണ്ടന്‍: ആന്‍ഡ്രൂ രാജകുമാരന് എതിരെ ആരോപണങ്ങളുമായി എത്തിയ വിര്‍ജീനിയ ഗിയുഫ്രെ അവകാശപ്പെടുന്നത് ഒന്‍പതാം വയസ്സില്‍ തന്റെ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ്. മരണാനന്തരം പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈന്‍, ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നിവരുടെ ഇരയായി മാറിയ തനിക്ക് ഭയാനകമായ പീഡനങ്ങളാല്‍ തകര്‍ന്നു പോയ ഒരു ബാല്യത്തെ കുറിച്ച് അവര്‍ വിശദമായി തന്നെ വിവരിക്കുന്നുണ്ട്.
ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ താന്‍ എല്ലാത്തരം പീഡനങ്ങളും അനുഭവിച്ചെന്നും അവിഹിത ബന്ധം, മാതാപിതാക്കളുടെ അവഗണന, കഠിനമായ ശാരീരിക ശിക്ഷ, ലൈംഗിക പീഡനം, ബലാത്സംഗം തുടങ്ങി നിരവധി ക്രൂരകൃത്യങ്ങള്‍ക്ക് താന്‍ ഇരയായി മാറി എന്നാണ് ഗിയുഫ്രേ വെളിപ്പെടുത്തുന്നത്. നാല്‍പ്പത്തി ഒന്നാമത്തെ വയസില്‍ ഈ വര്‍ഷമാണ് അവര്‍ ആത്മഹത്യ ചെയ്തത്. നിരവധി പ്രശ്നങ്ങളുള്ള ഒരു വീട്ടില്‍ നിന്നാണ് അവര്‍ വരുന്നത് എന്ന കാര്യം അറിയാമായിരുന്നു എങ്കിലും സങ്കല്‍പ്പിക്കാനാകാത്ത ക്രൂരതകള്‍ക്കാണ് അവര്‍ ഇരയായത് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് ഗിയുഫ്രെയെ അടുത്തറിയുന്നവര്‍ പോലും പറയുന്നത്.
അതേ സമയം അവരുടെ പിതാവായ സ്‌കൈ റോബര്‍ട്ട്സ് അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം തള്ളിക്കളയുകയാണ്. കഴിഞ്ഞ ദിവസമാണ് ഗിയുഫ്രെയുടെ 'നോബഡീസ് ഗേള്‍' എന്ന ആത്മകഥ പ്രസിദ്ധീകരിച്ചത്. എപ്സ്റ്റീന്റെ ലൈംഗിക അടിമയായി അവളെ എങ്ങനെ റിക്രൂട്ട് ചെയ്തുവെന്നും പിന്നീട് സ്വന്തം സുഹൃത്തുക്കളെ അയാളുടെ ദുരുപയോഗത്തിനായി വശീകരിക്കാന്‍ കൂട്ടു നിന്നതിനെ കുറിച്ചും എല്ലാം അവര്‍ ഓര്‍മ്മക്കുറിപ്പുകളില്‍ വിശദമായി പറയുന്നുണ്ട്.
താന്‍ അവരുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്തതായും റിക്രൂട്ട്് ചെയ്ത പെണ്‍കുട്ടികളുടെ മുഖങ്ങള്‍ എപ്പോഴും തന്നെ വേട്ടയാടും എന്നും അവര്‍ എഴുതിയിട്ടുണ്ട്. സ്ത്രീകളെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടിരുന്ന വ്യക്തിയാണ് എപ്സ്റ്റീന്‍ എന്നാണ് ഗിയുഫ്രെ പറയുന്നത്. കൗമാരക്കാരി ആയിരുന്ന തന്നെ കൈകളിലും കാലുകളിലും ചങ്ങലയിട്ടതിന് ശേഷം ഒരു ലോഹം പതിച്ച കോളര്‍' ധരിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചു എന്നും ശാരീരികമായി തന്നെ അങ്ങേയറ്റം ഉപദ്രവിച്ചു എന്നും അവര്‍ വെളിപ്പെടുത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍, ശ്വാസം മുട്ടിക്കുകയും, അടിക്കുകയും, രക്തം പുരട്ടുകയും ചെയ്തു. ഒരു ലൈംഗിക അടിമയായി മരിക്കുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതതെന്നും ഗിയുഫ്രെ പറയുന്നു.
താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ എത്തിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ തന്റെ പെണ്‍മക്കള്‍ രണ്ടു പേരും ഗിയുഫ്രേയാക്കാള്‍ പ്രായം കുറഞ്ഞവര്‍ ആണെന്ന് വെളിപ്പെടുത്തിയതായും പുസ്തകത്തില്‍ പറയുന്നു. 2001 മാര്‍ച്ചിലാണ് അവര്‍ രാജകുമാരനെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയത്ത് രാജകുമാരന് 41 വയസും തനിക്ക് 17 വയസുനായിരുന്നു പ്രായം എന്നും ഗിയു്രേഫ പറയുന്നു. രാജകുമാരനും ഒരുമിച്ചുള്ള അവരുടെ ചിത്രവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
എന്നാല്‍ രാജകുമാരന്‍ ഇതെല്ലാം നിഷേധിക്കുകയാണ്. ആന്‍ഡ്രൂ രാജകുമാരനും ഒത്ത് താന്‍ കുളിച്ചിട്ടുണ്ട് എന്നും ഗിയുേ്രഫ അവകാശപ്പെടുന്നുണ്ട്. ഇതിനിടയില്‍ താന്‍ ഗര്‍ഭിണി ആയെന്നും തന്റെ അനുമതി കൂടാതെ എപ്സ്റ്റൈനും സംഘവും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും ഗിയിഫ്രേ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിക്കുന്നു.
2001 മാര്‍ച്ചില്‍ ലണ്ടനില്‍വെച്ചാണ് ആന്‍ഡ്രുവിനെ കണ്ടുമുട്ടിയതെന്നും ഗിയുഫ്രെ വിവരിക്കുന്നു. എന്നാല്‍, 65-കാരനായ ആന്‍ഡ്രൂ, ജുഫ്രെയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും കോടിക്കണക്കിന് ഡോളര്‍ നല്‍കി നഷ്ടപരിഹാരം നല്‍കി വിചാരണ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്ന് ആന്‍ഡ്രൂവിനോട് തന്റെ ശരിയായ പ്രായം ഊഹിച്ച് പറയാന്‍ പറഞ്ഞു. അദ്ദേഹം അത് കൃത്യമായി പറഞ്ഞു. തന്റെ പെണ്‍മക്കള്‍ നിങ്ങളെക്കാല്‍ അല്പംമാത്രം ഇളയതാണെന്നും ആന്‍ഡ്രൂ പറഞ്ഞു.
പിന്നീട് ആന്‍ഡ്രൂവിനൊപ്പം സെന്‍ട്രല്‍ ലണ്ടനിലെ ട്രാംപ് നൈറ്റ്ക്ലബ്ബില്‍ പോയി. അവിടെ അദ്ദേഹം ചുവടുകള്‍ വെച്ച കാര്യമെല്ലാം വിര്‍ജിനിയ വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എപ്സ്‌റ്റൈന്റെ കൂട്ടാളിയും മുന്‍ കാമുകിയുമായ ഗിലെയിന്‍ മാക്സ്വെല്ലിന്റെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങിയെന്നും അവിടെവെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സൗഹൃദത്തോടെയായിരുന്നു ആന്‍ഡ്രൂ പെരുമാറിയിരുന്നത്. എങ്കിലും തന്നോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ ജന്മാവകാശമാണെന്നപോലെ ഒരവകാശഭാവം അദ്ദേഹത്തിലുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.
പിറ്റേന്ന് രാവിലെ 'നീ നന്നായി ചെയ്തെന്നും രാജകുമാരന് നന്നായി രസിച്ചെ'ന്നും പറഞ്ഞ് മാക്സ്വെല്‍ അവളെ അഭിനന്ദിച്ച കാര്യവും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. റാന്‍ഡി ആന്‍ഡി എന്ന് വിളിക്കപ്പെടുന്ന ആളെ സേവിച്ചതിന് എപ്സ്റ്റീന്‍ 15,000 ഡോളര്‍ തന്ന കാര്യവും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വെച്ച് ആത്മഹത്യ ചെയ്തയാളാണ് എപ്സ്റ്റീന്‍. എപ്സ്റ്റീന് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന് മാക്സ്വെല്ലിന് 2022-ല്‍ യുഎസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 25-ന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സ്വന്തം ഫാമില്‍വെച്ചാണ് ഗിയുഫ്രെ മരിച്ചത്.