എങ്ങനെ ബഹിരാകാശത്ത് കുടുങ്ങി? ബൈഡന്‍ സര്‍ക്കാര്‍ മരിക്കാന്‍ വിട്ടുകൊടുത്തോ? രക്ഷപ്പെടുത്തിയത് ട്രംപും മസ്‌ക്കും ചേര്‍ന്നോ? ശൂന്യാകാശത്ത് നിന്ന് മടങ്ങിയ ശേഷം സുനിത വില്യംസും കൂട്ടുകാരനും മനസ്സ് തുറക്കുന്നു

എങ്ങനെ ബഹിരാകാശത്ത് കുടുങ്ങി? ബൈഡന്‍ സര്‍ക്കാര്‍ മരിക്കാന്‍ വിട്ടുകൊടുത്തോ?

Update: 2025-04-01 05:03 GMT

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌കിനും നന്ദി പറഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തോളം തിരികെ വരാനാകാതെ ബഹിരാകാശ നിലയത്തില്‍ തുടരാന്‍ ഇരുവരും നിര്‍ബന്ധിതരായിരുന്നു.

ഒടുവില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്. സംഭവത്തില്‍ ബോയിങ്ങിനെ കുറ്റപ്പെടുത്തുന്ന നിരവധി വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും അതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് വില്‍മര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കും നാസയ്ക്കുള്‍പ്പെടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതിന്റെ ഉത്തരവാദിത്തമുണ്ട്.

അതിനാല്‍ ആരെയെങ്കിലും ഒരാളെമാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും വില്‍മോര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ പഴിചാരാതെ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ക്രൂഫ്ളൈറ്റ് ടെസ്റ്റിന്റെ കമാന്‍ഡര്‍ ആയിരുന്ന താന്‍ കാര്യങ്ങള്‍ നേരത്തേ തന്നെ വ്യക്തമായി ചോദിക്കണമായിരുന്നു എന്നാണ് വില്‍മോര്‍ വ്യക്തമാക്കിയത്.

അങ്ങനെ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഉണ്ടായത് പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. താന്‍ അത് രാജ്യത്തോട് സമ്മതിക്കുന്നു എന്നും ചോദിക്കാത്ത ചില കാര്യങ്ങളുണ്ട് അത് ചോദിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവരോട് പല കാര്യങ്ങളും ചോദിക്കണമെന്ന് ആ സമയത്ത് അറിയില്ലായിരുന്നു എന്നും വില്‍മോര്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട്ആലോചിക്കുമ്പോഴാണ് അപകടത്തിന്റെ ചില സൂചനകള്‍ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം താന്‍ ഓര്‍ത്തതെന്നും വില്‍മോര്‍ പറഞ്ഞു.

ബഹിരാകാശ ദൗത്യത്തിലെ പോരായ്മകള്‍ക്കും തയ്യാറെടുപ്പുകളിലെ പിഴവിനും ബോയിംഗും നാസയും ഉത്തരവാദികളാണെന്നും വില്‍മോര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഇവര്‍ ആരും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കെുണ്ടെന്നും വില്‍മോര്‍ തുറന്നടിച്ചു. ബൈഡന്‍ ഭരണകൂടം തന്നെയും സഹയാത്രികയേയും മരിക്കാന്‍ വിട്ടുകൊടുത്തു എന്ന ട്രംപിന്റെ രപ്രസ്താവനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അവരെ വിശ്വസിക്കുന്നത് കൊണ്ട് ട്രംപ് ഭരണകൂടം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വില്‍മോര്‍ തുറന്നടിച്ചു.

ഏതായാലും ഇക്കാര്യത്തില്‍ തനിക്ക്അവരോട് നന്ദിയുള്ളതായും അദ്ദേഹം വ്യക്തമാക്കി. നാസയുടെ ഇത്തരം പദ്ധതികളില്‍ രാഷ്ട്രനേതാക്കള്‍ കാ്ട്ടുന്ന താല്‍പ്പര്യം തനിക്ക് എറെ സന്തോഷം പകരുന്നതായും വില്‍മോര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സുനിതാ വില്യംസും വില്‍മോറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ടത്. എന്നാല്‍

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇവര്‍ ഒമ്പത് മാസത്തോളം അവിടെ കുടുങ്ങിയിരുന്നു.

കൂടുതല്‍ കാലം ബഹിരാകാശത്ത് താമസിക്കേണ്ടി വരുമെന്ന് മനസിലാക്കിയപ്പോള്‍ ആദ്യം ഓര്‍ത്തത് സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു എന്നാണ് വില്‍മോര്‍ വ്യക്തമാക്കിയത്. എന്നാല്‍ രണ്ട് പേരും തങ്ങള്‍ ബഹിരാകാശത്ത് കുടുങ്ങിപ്പോയതായി തോന്നിയിരുന്നില്ല എന്നാണ് പറഞ്ഞത്. സ്റ്റാര്‍ലൈനര്‍ വളരെ കാര്യക്ഷമതയുള്ള ബഹിരാകാശ വാഹനമാണെന്നും ചില പോരായ്മകള്‍ പരിഹരിക്കാനുണ്ടെന്നും സുനിതാ വില്യംസ് വ്യക്തമാക്കി. ആദ്യ ദിവസം വെല്ലുവിളികള്‍ നേരിട്ടതായും അവര്‍ വെളിപ്പെടുത്തി.

ഭൂമിയില്‍ തിരിച്ചെത്തിയതിന് ശേഷം കൃത്യമായി ആരോഗ്യം വീണ്ടെടുക്കുന്നതിനായി എക്സര്‍സൈസ് ചെയ്യുന്നതായി സുനിത പറഞ്ഞു. നാസയുടെ ടീംവര്‍ക്ക് ഗുണം ചെയ്തതായും ഇരുവരും വ്യക്തമാക്കി. കൂടതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതായും ഇത് ഭാവിയില്‍ ബഹിരാകാശ യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.

Tags:    

Similar News