രോഹിത് ശര്‍മ്മ വിഷയത്തില്‍ ഉരുണ്ടുകളി തുടര്‍ന്ന് ഷമ മുഹമ്മദ്; ന്യായീകരിക്കാന്‍ കര്‍ഷക സമരത്തേ പിന്തുണച്ചുള്ള രോഹിത്തിന്റെ പോസ്റ്റിനെതിരെ കങ്കണ നടത്തിയ വിവാദ പരമാര്‍ശം ആയുധമാക്കി വിമര്‍ശനം; കേന്ദ്രമന്ത്രിക്ക് എന്താണ് അതിനെ പറ്റി പറയാനുള്ളതെന്ന് ഷമ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെ വിവാദ പോസ്റ്റുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരിക്കുന്നു. രോഹിത്തിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഷമയ്‌ക്കെതിരെ നടന്നത്. ദേശീയ നേതൃത്വം ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചുവെങ്കിലും ആ വിഷം വിടാന്‍ ഒരുക്കമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഷമ മുഹമ്മദ്.
രോഹിത്തിനെതിരെ കങ്കണയുടെ പോസ്റ്റ് ആയുധമാക്കിയാണ് ഷമയുടെ തിരിച്ചടി. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള രോഹിത് ശര്‍മ്മയുടെ പോസ്റ്റിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ ഷമ ആയുധമാക്കിയിരിക്കുന്നത്. രോഹിത്തിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കേന്ദ്രകായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എന്താണ് പറയാനുള്ളതെന്നും ചോദിക്കുന്നു.
സമരം ചെയ്യുന്ന കര്‍ഷകര്‍ നാടിന് വേണ്ടപ്പെട്ടവരാണെന്നും അവരെ കേള്‍ക്കണമെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നുമായിരുന്നു രോഹിതിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് അന്ന് കങ്കണ റണാവത്ത് രംഗത്ത് എത്തിയിരുന്നത്. രോഹിതിനെതിരെ അപകീര്‍ത്തിപരമായ വാക്കുകളാണ് കങ്കണ ഉപേയാഗിച്ചിരുന്നത്. ഈ ട്വീറ്റ് പിന്നീട് കങ്കണ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് കങ്കണ റണാവത്തിനോട് എന്താണ് പറയാനുള്ളതെന്ന് ഷമ മുഹമ്മദ് ചോദിച്ചത്.
ഷമയുടെ വിവാദ ട്വീറ്റിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മന്‍സൂഖ് മാണ്ഡവ്യ രംഗത്ത് എത്തിയിരുന്നു. തരംതാണ പരാമര്‍ശമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി നേതാക്കളും ഷമക്കെതിരെ രംഗത്ത് എത്തിയിരുന്നു. രോഹിത് ശര്‍മയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍, ഷമ മുഹമ്മദ് എക്‌സില്‍ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയര്‍ന്നതോടെ ഷമ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
'ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോള്‍ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും അനാകര്‍ഷകനായ ക്യാപ്റ്റന്‍ രോഹിതാണ്'- ഇങ്ങനെയായിരുന്നു ഷമ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിം?ഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.