വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി; സമീപത്തു നിന്നവര്‍ താങ്ങി നിര്‍ത്തി നിലത്തുകിടത്തി; എന്തു ചെയ്യണമെന്ന് അറിയാതെ സ്്തംഭിച്ച് ട്രംപും; ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഡോക്ടറുടെ പരിചരണം ലഭിച്ചെന്നും സുഖമായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി

Update: 2025-11-07 05:24 GMT

വൈറ്റ്ഹൗസ്: വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി. ഇന്നലെ മരുന്ന് വിലനിര്‍ണ്ണയ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപുമായി ചര്‍ച്ച നടത്താന്‍ എത്തിയ മരുന്ന് ഉടമയാണ് കുഴഞ്ഞു വീണത്. ഇയാളുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. റെസൊല്യൂട്ട് ഡെസ്‌കില്‍ ഇരിക്കുകയായിരുന്ന പ്രസിഡന്റിന് ഏതാനും അടി അകലെയാണ് അതിഥി വീണത്. സംഭവത്തെ തുടര്‍ന്ന് ചര്‍ച്ച നിര്‍ത്തി വെച്ചിരുന്നു.

ഈ രംഗം പല ടെലിവിഷന്‍ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ട്രംപിന്റെ സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസിന്റെ അഡ്മിനിസ്ട്രേറ്ററായ ഡോ. മെഹ്‌മെത് ഓസ്, ആ വ്യക്തിയെ നിലത്ത് എഴുന്നേല്‍ക്കാന്‍ സഹായിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുകയും ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ബോധക്ഷയം ഉണ്ടായ വ്യക്തി സുഖമായിരിക്കുന്നതായി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ട്രംപും പിന്നീട് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞതായി ലീവിറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റദ്ദാക്കിയ വാര്‍ത്താസമ്മേളനം പിന്നീട് തുടരുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് മികച്ച ഡോക്ടറുടെ പരിചരണം ലഭിച്ചതായി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് തടസം നേരിട്ടതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

ഓവല്‍ഓഫീസില്‍ നടന്ന ചര്‍ച്ചകളില്‍ ശരീരഭാരം കുറയ്ക്കാനുള്ള ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനം ആയിരുന്നു. ഇത്തരം ഗുളികകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്്ന പറഞ്ഞ ട്രംപ് അവയെക്കുറിച്ച് എന്തെങ്കിലും മോശമായ കാര്യമുണ്ടോ എന്ന കാര്യം യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനോട് അദ്ദേഹം ചോദിക്കുകയും ചെയ്തു.

Tags:    

Similar News