കാനഡയിലെ സര്‍വേ ഫലങ്ങളെല്ലാം ലിബറല്‍ പാര്‍ട്ടിക്ക് എതിര്; നേതാവിനെ മാറ്റിയാല്‍ ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ കരകയറുമോ? ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം എത്താനായി മത്സരിക്കുന്ന പ്രമുഖര്‍ ആരൊക്കെ? ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് പ്രധാനമന്ത്രി ആകുമോ?

ട്രൂഡോയുടെ പിന്‍ഗാമി ആര് ?

Update: 2025-01-07 11:44 GMT

ടൊറന്റോ: 9 വര്‍ഷത്തെ ഭരണത്തിന് ശേഷം ജനപ്രീതിയിലും പാര്‍ട്ടിയിലെ സമ്മതിയിലും ഇടിവ് സംഭവിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വച്ചിരിക്കുകയാണ്. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിബറല്‍ പാര്‍ട്ടിക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ് ഒടുവിലത്തെ സര്‍വേ ഫലങ്ങള്‍. അതുകൊണ്ട് തന്നെ പുതിയ നേതാവ് പാര്‍ട്ടിയില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും പകരുന്ന ചടുലതയുള്ള നേതാവായിരിക്കണം. നിരവധി സ്ഥാനാര്‍ഥികളാണ് നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിലുള്ളത്.

ഏറ്റവും പ്രമുഖര്‍ ആരൊക്കെയെന്ന് നോക്കാം:

ക്രിസ്റ്റിയ ഫ്രീലാന്‍ഡ്

ലിബറല്‍ പാര്‍ട്ടി തലപ്പത്തേക്ക് വരാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രമുഖയാണ് കാനഡയുടെ മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്്. ട്രൂഡോയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഡിസംബറിലാണ് അവര്‍ അപ്രതീക്ഷിതമായി രാജി വച്ചത്. നേരത്തെ വിദേശകാര്യ മന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.




കഴിഞ്ഞ വര്‍ഷം ഖലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിനെ പാര്‍ലമെന്റില്‍ മരണാനന്തരം ആദരിക്കുന്നത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിരുന്നു. നേരത്തെ കാനഡ ബാങ്ക് അക്കൗണ്ടുകള്‍ നിരോധിക്കുകയും നോ ഫ്‌ളൈ പട്ടികയില്‍ പെടുത്തുകയും ചെയ്ത നിജ്ജറിനെ മരണാനന്തരം ആദരിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നതില്‍ നിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഒഴിഞ്ഞുമാറുകയായിരുന്നു.

മാര്‍ക്ക് കാര്‍ണി

ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയും ലിബറല്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്താന്‍ സാധ്യതയുളള പ്രമുഖനാണ്. ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ധനമന്ത്രി സ്ഥാനം രാജി വച്ച ശേഷം മാര്‍ക്കിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ട്രൂഡോ താല്‍പര്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിക്ഷേപത്തിന് മികച്ച സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യയെന്ന് മാര്‍ക്ക് കാര്‍ണി 2023 ല്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ മാര്‍ക്ക് ലിബറല്‍ എംപിമാരെ ക്യാന്‍വാസ് ചെയ്തുവരികയാണ്.




അനിത ആനന്ദ്

ലിബറല്‍ കോക്കസിലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന അംഗമാണ് ഇന്ത്യന്‍ വംശജയായ ഗതാഗത മന്ത്രിയായ അനിത ആനന്ദ്. കോര്‍പറേറ്റ് ഭരണത്തിലും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് റഗുലേഷനിലും പശ്ചാത്തലമുള്ള ഈ നേതാവ് പ്രതിരോധം, ട്രഷറി ബോര്‍ഡ് അടക്കം സുപ്രധാന സ്ഥനങ്ങള്‍ വഹിച്ചിരുന്നു.




ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ നടപടികള്‍ കഴിഞ്ഞ വര്‍ഷം അനിത ആനന്ദ് പ്രഖ്യാപിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരംഭിച്ചതിനെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം വഷളായ പശ്ചാത്തലത്തിലായിരുന്നു ആ പ്രഖ്യാപനം

ഡൊമിനിക് ലേ ബ്ലാങ്ക്

ട്രൂഡോയുടെ എറ്റവും വിശ്വസ്തരില്‍ ഒരാള്‍. ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ രാജിയെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനായി. ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഡൊമിനിക് ലേ ബ്ലാങ്ക് രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ്. ട്രൂഡോയും സഹോദരങ്ങളും കുട്ടികളായിരിക്കെ മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മില്‍. മുമ്പ് അഭിഭാഷകനായിരുന്ന ഡൊമിനിക് 2008 ല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.



കാനഡയിലെ ഇന്ത്യയുടെ ഇടപെടലിനെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നേതാവ് കൂടിയാണ് ഡൊമിനിക് ലേ ബ്ലാങ്ക്.

മെലാനി ജോളി

ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞപ്പോഴും ചൈനയുമായി നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വന്നപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിലൂടെ വിഷയം കൈകാര്യം ചെയ്ത വിദേശ കാര്യമന്ത്രിയാണ് മെലാനി ജോളി.

കഴിഞ്ഞ ഒക്ടോബറില്‍ ആറ് ഇന്ത്യന്‍ നയതന്ത്രപ്രതിനിധകളെ മെലാനി ജോളി പുറത്താക്കിയിരുന്നു. നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള ആരോപണ-പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആ നീക്കം.




നേതാവിനെ മാറ്റിയാലും ലിബറല്‍ പാര്‍ട്ടി ക്ലച്ച് പിടിക്കുമോ എന്ന് കണ്ടറിയണം. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ ട്രൂഡോ തലപ്പത്ത് തുടരും. നേതാവ് മാറിയാല്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാം എന്നതാണ്

Tags:    

Similar News